Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 24th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
മുസ്ലിം സ്ത്രീയുടെ മുഖാവരണം മാറ്റി, മാധവി ലതയ്‌ക്കെതിരേ കേസ്
reporter

ഹൈദരബാദ്: മുസ്ലീം വോട്ടര്‍മാരുടെ മുഖാവരം ഉയര്‍ത്തി തിരിച്ചറിയില്‍ പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ഥിക്കെതിരെ കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് മാധവി ലതയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. നാലാംഘട്ട വോട്ടെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ഹൈദരബാദ്. എഐഎംഐഎം അധ്യക്ഷനും സിറ്റിങ്ങ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിയാണ് മാധവി ലതയുടെ എതിരാളി. പോളിങ് ബൂത്തില്‍ സന്ദര്‍ശനത്തിന് എത്തിയ ബിജെപി സ്ഥാനാര്‍ഥി വോട്ടുചെയ്യാനെത്തിയ മുസ്ലീം സ്ത്രീകളോട് മുഖാവരണം ഉയര്‍ത്താന്‍ ആവശ്യപ്പെടുകുകയായിരുന്നു. പിന്നലെ തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോയുമായി ഒത്തുനോക്കുകയും അതില്‍ സംശയം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബിജെപി സ്ഥാനാര്‍ഥിയുടെ നടപടി വിവാദമായി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും സാന്നിധ്യത്തിലായിരുന്നു മാധവി ലതയുടെ ചട്ടലംഘനം.

തിരിച്ചറിയലിനായി വോട്ടര്‍മാരുടെ ശിരോവസ്ത്രം മാറ്റാന്‍ ആവശ്യപ്പെടാന്‍ സ്ഥാനാര്‍ഥിക്ക് അവകാശമില്ലെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സംശയമുണ്ടെങ്കില്‍ അവര്‍ക്ക് പോളിങ് ഓഫീസറെ ഇക്കാര്യം അറിയിക്കാമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. സംഭവത്തില്‍ മാധവി ലതയ്ക്കെതിരെ മലക്പേട്ട് പൊലീസ് കേസ് എടുത്തതായി അദ്ദേഹം അറിയിച്ചു. അതേസമയം, സ്ഥാനാര്‍ഥി എന്ന നിലയില്‍ വോട്ടര്‍മാരുടെ ഐഡി കാര്‍ഡുകള്‍ പരിശോധിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു മാധവി ലതയുടെ പ്രതികരണം. താനൊരു സ്ത്രീയാണ്. അവരോട് വളരെ വിനയത്തോടെയാണ് താന്‍ മുഖാവരണം മാറ്റാന്‍ ആവശ്യപ്പെട്ടത്. ആരെങ്കിലും ഇത് വിവാദമാക്കുന്നുണ്ടെങ്കില്‍ അത് പരാജയഭീതികൊണ്ടാണെന്നും അവര്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window