Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 24th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
കോടികള്‍ ലഭിക്കുമെന്ന് വാഗ്ദാനം, എന്‍ജിനീയര്‍ക്കും ബാങ്ക് മാനേജര്‍ക്കും നഷ്ടമായത് ലക്ഷങ്ങള്‍
reporter

തിരുവനന്തപുരം: ഷെയര്‍ ട്രേഡിങ്, ഓണ്‍ലൈന്‍ ജോലി എന്നിവയിലൂടെ കോടികള്‍ ലാഭം നേടാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. ഷെയര്‍ ട്രേഡിങ് കെണിയില്‍ വീണ തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ എന്‍ജിനീയര്‍ക്ക് 7.70 ലക്ഷം രൂപയും ഓണ്‍ലൈന്‍ ജോലി തട്ടിപ്പില്‍ തിരുവല്ലം സ്വദേശിയായ ബാങ്ക് മാനേജര്‍ക്ക് 7 ലക്ഷം രൂപയുമാണ് നഷ്ടമായത്. രണ്ടു പേര്‍ക്കും കൂടി 14.7 ലക്ഷം രൂപ നഷ്ടമായ സംഭവത്തില്‍ സൈബര്‍ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.

എന്‍ജിനീയറുടെ മൊബൈല്‍ ഫോണ്‍ നമ്പറില്‍ ഷെയര്‍ മാര്‍ക്കറ്റിന്റെ പേരിലുള്ള വാട്സ്ആപ്പ് സന്ദേശം വന്നതായിരുന്നു തുടക്കം. പിന്നീട് ഗ്രൂപ്പില്‍ ചേര്‍ക്കുകയും ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ ലാഭം കിട്ടുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. പിന്നാലെ, അംഗങ്ങള്‍ക്ക് നാലിരട്ടി ലാഭം കിട്ടിയതായി കാണിച്ച് പലതരം സ്‌ക്രീന്‍ ഷോട്ടുകളും രേഖകളും ഗ്രൂപ്പില്‍ പങ്കുവച്ചു. മൊബൈല്‍ ഫോണില്‍ ട്രേഡിങ് ആപ് ആണെന്ന വ്യാജേന ആപ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു. ഇതില്‍ ആദ്യം കുറച്ച് പണമാണ് എന്‍ജിനീയര്‍ നിക്ഷേപിച്ചത്. തുക ഇരട്ടിയായി കണ്ടതോടെ കൂടുതല്‍ പണം നിക്ഷേപിച്ചു തുടങ്ങി.

ഗ്രൂപ്പിലെ അംഗങ്ങളുടെ നിര്‍ദേശ പ്രകാരം 6 അക്കൗണ്ട് നമ്പറുകളിലേക്ക് പണം അയച്ചു നല്‍കി. ആപ്പില്‍ തുക നാലിരട്ടി ആയെന്നു കാണിച്ചെങ്കിലും പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. തുക പിന്‍വലിക്കാനുള്ള നികുതി അടയ്ക്കുന്നതിനായി മറ്റൊരു അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വീണ്ടും പണം അയച്ചു കൊടുത്തു. സംഭവം തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും എന്‍ജിനീയറുടെ അക്കൗണ്ടില്‍ നിന്നു 7.70 ലക്ഷം രൂപ നഷ്ടമായിരുന്നു.

ബാങ്ക് മാനേജറായ യുവാവ് ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന പരസ്യം കണ്ടാണ് തട്ടിപ്പുകാരുടെ വലയിലായത്. വ്യാജ സൈറ്റിലെ ലിങ്കില്‍ കയറിയതിനു പിന്നാലെ ഇയാളെ ടെലിഗ്രാം ഗ്രൂപ്പില്‍ അംഗമാക്കി. വിഡിയോകള്‍ ലൈക്ക് ചെയ്യുമ്പോള്‍ പണം അക്കൗണ്ടില്‍ എത്തുമെന്നായിരുന്നു വാഗ്ദാനം. ആദ്യം ഇരട്ടി പണം കിട്ടി. കൂടുതല്‍ പണം കിട്ടണമെങ്കില്‍ ബിറ്റ് കോയിനില്‍ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചു. പണം നിക്ഷേപിച്ചതോടെ തന്റെ വെര്‍ച്വല്‍ അക്കൗണ്ടില്‍ തുക ഇരട്ടിയാകുന്നത് കണ്ട് കൂടുതല്‍ പണം ഇറക്കി. പിന്നീട് ഈ തുക പിന്‍വലിക്കാന്‍ സാധിക്കാതെ വന്നതോടെ ആണ് തട്ടിപ്പ് ആണെന്ന് തിരിച്ചറിഞ്ഞത്.

 
Other News in this category

 
 




 
Close Window