Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 24th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
സന്ദര്‍ശക വിസയില്‍ ജോലി അന്വേഷണം: യുഎഇയില്‍ കര്‍ശന പരിശോധന
reporter

ദുബായ്: യുഎഇയില്‍ സന്ദര്‍ശക വിസയില്‍ എത്തി ജോലി അന്വേഷിക്കുന്നവരെ കണ്ടെത്താന്‍ കര്‍ശന പരിശോധന. മതിയായ രേഖകളില്ലാതെ എത്തുന്നവരെ വിമാനത്താവളങ്ങളില്‍ തന്നെ കണ്ടെത്തുന്നതിന് ഇമിഗ്രേഷന്‍ വിഭാഗം പരിശോധന കര്‍ശനമാക്കി. കൃത്യമായ യാത്രാ രേഖകള്‍ ഇല്ലാതെ എത്തിയ മലയാളികളെ അടക്കം കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരുന്നു. സന്ദര്‍ശക വിസയില്‍ എത്തുന്നവരോട് സന്ദര്‍ശന ലക്ഷ്യം, താമസ സ്ഥലം, ചെലവഴിക്കാനുള്ള പണം എന്നിവയെക്കുറിച്ചും ഉദ്യോഗസ്ഥര്‍ ആരായും. ബന്ധുവിനെയോ സുഹൃത്തിനെയോ സന്ദര്‍ശിക്കാനാണു വരുന്നതെങ്കില്‍ ഇവരുടെ വിസയുടെ പകര്‍പ്പ്, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ കരുതണം. താമസ സ്ഥലത്തിന്റെ വിവരങ്ങളും പറയണം.

സന്ദര്‍ശക വിസയില്‍ വരുന്നവരുടെ ലക്ഷ്യം വിനോദ സഞ്ചാരമാണെങ്കില്‍ താമസിക്കുന്ന ഹോട്ടലിന്റെ വിവരം, മടക്ക ടിക്കറ്റ്, രാജ്യത്തു ചെലവഴിക്കാന്‍ പണം എന്നിവ കരുതണം. യുഇയില്‍ സന്ദര്‍ശക, വിനോദ സഞ്ചാര വിസകളില്‍ എത്തുന്നവര്‍ക്കു ജോലി ചെയ്യാന്‍ അനുവാദം ഇല്ല. റിക്രൂട്മെന്റ് ഏജന്‍സിയും ട്രാവല്‍ ഏജന്‍സിയും സന്ദര്‍ശക വിസയില്‍ ജോലി ഉറപ്പു നല്‍കിയാലും അതു നിയമവിരുദ്ധമാണ്.

 
Other News in this category

 
 




 
Close Window