Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 24th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കുന്നതിനിടെ നനഞ്ഞ മോപ്പ് ഉണക്കുന്ന ജീവനക്കാരി
reporter

 നൂറിലധികം രാജ്യങ്ങളിലായി 40,000ത്തിലധികം ഔട്ട്‌ലെറ്റുകളുള്ള ലോകത്തിലെ ഏറ്റവും വലുതും ജനപ്രിയമായതുമായ ഫാസ്റ്റ്ഫുഡ് ശൃംഖലകളില്‍ ഒന്നാണ് മക്‌ഡൊണാള്‍ഡ്‌സ്. അതേ മക്‌ഡൊണാള്‍ഡ്‌സിന്റെ ഓസ്‌ട്രേലിയിലെ ഒരു ഔട്ട്‌ലെറ്റിനുള്ളിലെ അടുക്കള കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അമ്പരപ്പുണ്ടാക്കുന്നത്. അടുക്കളയില്‍ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കുന്നതിനിടെ അതിന്റെ ഹീറ്റ് ലാംപിന് കീഴില്‍ വെച്ച് നനഞ്ഞ മോപ്പ് ഉണക്കുന്ന ജീവനക്കാരിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കഴിഞ്ഞ മാസം മകനൊപ്പം ബ്രിസ്ബേനിലെ മക്‌ഡൊണാള്‍ഡ്‌സ് ഔട്ട്ലെറ്റില്‍ കയറിയ ഡെബി ബറകത്ത് എന്ന ഉപഭോക്താവാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഭക്ഷണം ഓഡര്‍ ചെയ്തു കാത്തിരിക്കുന്നതിനിടെയാണ് ഈ കാഴ്ച ശ്രദ്ധയില്‍ പെട്ടത്. മോപ്പ് ഉണക്കുന്ന ജീവനക്കാരിയോട് മറ്റൊരു ജീവനക്കാരന്‍ നിങ്ങള്‍ ഇത് ചെയ്യുന്നത് സുരക്ഷ പ്രശ്‌നമുണ്ടാക്കുമെന്നും തീപിടിക്കാന്‍ ഇടയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ജീവനക്കാരി അത് ചിരിച്ചുകൊണ്ട് താന്‍ ചെയ്യുന്നത് തുടര്‍ന്നുവെന്നും അവര്‍ പറഞ്ഞു. ഒരു മിനിറ്റോളം അവര്‍ മോപ്പ് ആ രീതിയില്‍ ഉണക്കി. മറ്റു ജീവനക്കാര്‍ അത് കണ്ടിട്ടും ആ ഭാവം കാണിച്ചില്ലെന്നും അവര്‍ പറഞ്ഞു. ആ കാഴ്ച ഞെട്ടിക്കുന്നതായിരുന്നുവെന്നും ഡെബി കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ സ്റ്റോര്‍ മാനേജര്‍ക്ക് ഇമെയില്‍ അയച്ചെങ്കില്‍ അവ്യക്തമായ മറുപടിയാണ് ലഭിച്ചതെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് റെസ്റ്റോറന്റിനെ കുറിച്ചു കൂടുതല്‍ പരാതികള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു. ഏപ്രില്‍ മൂന്നിനാണ് സംഭവം നടന്നതെങ്കിലും ആറ് ആഴ്ചയ്ക്ക് ശേഷമാണ് ഡെബി വിഡിയോ സോഷ്യല്‍മീഡിയില്‍ പങ്കുവെച്ചത്. അതേസമയം മക്‌ഡൊണാള്‍ഡ്‌സ് ഓസ്‌ട്രേലിയ വക്താവ് ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും ഭക്ഷ്യസുരക്ഷയെ അതീവ ഗൗരവത്തോടെ കാണുകയും എല്ലാ മക്‌ഡൊണാള്‍ഡ്‌സ് റെസ്റ്റോറന്റുകളിലും കര്‍ശനമായ ശുചീകരണം, ശുചിത്വ നടപടിക്രമങ്ങള്‍ എന്നിവ പിന്തുടരുന്നുണ്ടെന്നും പ്രതികരിച്ചു.


 
Other News in this category

 
 




 
Close Window