Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
പുതിയ കാര്‍ എടുക്കാന്‍ വീടിന്റെ കരമടച്ച രസീത് ചോദിച്ച് സമ്മര്‍ദ്ദം, മകള്‍ ജീവനൊടുക്കിയത് ഉപദ്രവം സഹിക്കാന്‍ കഴിയാതെയെന്ന് പിതാവ്
reporter

പത്തനംതിട്ട: കോന്നിയില്‍ 22കാരിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തില്‍ ആശിഷി(22)നെതിരെ യുവതിയുടെ വീട്ടുകാര്‍. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെയാണു മകള്‍ ആത്മഹത്യ ചെയ്തതെന്ന് ആര്യയുടെ പിതാവ് അനില്‍ കുമാര്‍ പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ ആശിഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡനവും ആത്മഹത്യാ പ്രേരണയും ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കോന്നി വട്ടക്കാവ് സ്വദേശിയായ ആര്യ കൃഷ്ണയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പിന്നീട് ആശിഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആശിഷിന്റെ വീട്ടുകാരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് ആര്യയും ആശിഷും വിവാഹിതരായത്. ഇവര്‍ക്ക് ഒന്നര വയസ്സുള്ള കുട്ടിയുണ്ട്.

ആശിഷ് 4 സ്ഥാപനങ്ങളില്‍ നിന്ന് ആര്യയെക്കൊണ്ട് വായ്പയെടുപ്പിച്ചിരുന്നു. പുതിയ കാറെടുക്കാന്‍ വായ്പയ്ക്ക് ആര്യയുടെ വീടിന്റെ കരമടച്ച രസീത് ആവശ്യപ്പെട്ട് ഇയാള്‍ നിരന്തരം സമ്മര്‍ദത്തിലാക്കിയിരുന്നു. എന്നാല്‍ ആര്യ ഇതു നല്‍കിയില്ല. സംഭവത്തിന്റെ തലേദിവസം പുതിയ കാര്‍ വാങ്ങാനുള്ള വായ്പയുടെ കാര്യം തിരക്കാനായി പത്തനംതിട്ടയില്‍ പോയ സമയം വാക്കുതര്‍ക്കമുണ്ടായി. അടുത്ത ദിവസം രാവിലെ മാതാപിതാക്കളുമായി ലോണ്‍ തരപ്പെടുത്താനായി ആശിഷ് പോയ സമയത്താണ് ആര്യ ജീവനൊടുക്കുന്നത്. മരിക്കുന്നതിന് മുന്‍പ് അമ്മയുമായി അരമണിക്കൂറോളം ആര്യ സംസാരിച്ചിരുന്നു. അമ്മ ആവശ്യപ്പെട്ടിട്ടും ആശിഷിനെതിരെ ആര്യ പരാതി നല്‍കിയിരുന്നില്ല. ആശിഷ് ജോലിക്കു പോകാറില്ലെന്നും മദ്യപനാണെന്നും പൊലീസ് പറഞ്ഞു.

 
Other News in this category

 
 




 
Close Window