Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ദ്വയാര്‍ഥ പ്രയോഗം, കോളെജ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു, മൂന്നു പേര്‍ പിടിയില്‍
reporter

ചെന്നൈ: ദ്വയാര്‍ഥം കലര്‍ന്ന ചോദ്യങ്ങള്‍ ചോദിച്ച് ചിത്രീകരിച്ച പ്രാങ്ക് വിഡിയോ അനുവാദമില്ലാതെ യുട്യൂബില്‍ പങ്കുവെച്ചതില്‍ മനംനൊന്ത് കോളജ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഡിയോയ്ക്ക് താഴെ അശ്ലീല കമന്റുകള്‍ നിറഞ്ഞതോടെയായിരുന്നു പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ അറസ്റ്റിലായി. വീര ടോക്‌സ് ഡബിള്‍ എക്‌സ്' എന്ന പേരിലുള്ള യുട്യൂബ് ചാനലിന്റെ വിഡിയോ ജോക്കി ആര്‍.ശ്വേത (23), എസ്.യോഗരാജ് (21), എസ്.റാം (21) എന്നിവരാണ് അറസ്റ്റിലായത്. ഏഴ് മാസം മുന്‍പ് തിരുമം?ഗലത്തെ ഒരു മാളില്‍ പോയപ്പോഴാണ് ഇവര്‍ പെണ്‍കുട്ടിയുടെ ബൈറ്റെടുക്കുന്നത്.

ദ്വയാര്‍ഥം കലര്‍ന്ന ചോദ്യം ചോദിച്ചതോടെ വിദ്യാര്‍ഥിനി പ്രതികരിക്കാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍, ഇതൊരു പ്രാങ്ക് ആണെന്നും വിഡിയോ സംപ്രേഷണം ചെയ്യില്ലെന്നും ശ്വേതയും ക്യാമറമാനും വിശ്വസിപ്പിച്ചതോടെയാണ് പ്രതികരിച്ചത്. യൂട്യൂബ് ചാനല്‍ കുറച്ചുനാള്‍ മുന്‍പ് വിഡിയോ പുറത്തുവിട്ട വിവരം സുഹൃത്തുക്കളിലൂടെ കഴിഞ്ഞ ആഴ്ചയിലാണ് പെണ്‍കുട്ടി അറിഞ്ഞത്. അതിനു താഴെ പെണ്‍കുട്ടിയെ ആക്ഷേപിക്കുന്ന തരത്തില്‍ നിരവധി കമന്റുകള്‍ എത്തി. യുട്യൂബിനു പിന്നാലെ ഇന്‍സ്റ്റഗ്രാമിലും സംഘം വിഡിയോ പങ്കിട്ടതോടെ അശ്ലീല കമന്റുകള്‍ നിറഞ്ഞു. ഇതോടെ വിഷാദത്തിലായ പെണ്‍കുട്ടി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാര്‍ഥിനി ബന്ധുക്കള്‍ക്കൊപ്പമാണു കഴിഞ്ഞിരുന്നത്.

 
Other News in this category

 
 




 
Close Window