Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ഓരോ ദിവസവും പുതുതായി പുകവലിക്കുന്നത് 99000 കുട്ടികള്‍
reporter

''വില്ലനെ അടിച്ചു വീഴ്ത്തി ചുണ്ടിലിരിക്കുന്ന സിഗരറ്റ് പുകച്ചു കൊണ്ട് ബൈക്കിലേക്ക് കയറുന്ന ഹീറോ''- തിയറ്ററിലെ ഈ ഇലക്ടിഫൈയിങ് സീന്‍ കണ്ട ആവേശത്തില്‍ ശരീരത്തിലെ രോമങ്ങള്‍ വരെ ചാടിയെഴുന്നേറ്റു പോകും. ഈയൊരൊറ്റ സീന്‍ മതി നാളെ ഒരു നൂറു കുട്ടി പുകയില വലിക്കാരുടെ ഉദയത്തിന്. 'പുകവലി ആരോഗ്യത്തിന് ഹാനികരം'- എന്ന് സിഗരറ്റ് പാക്കറ്റില്‍ നല്ല വെടിപ്പായി എഴുതിയിട്ടും ഏതാണ്ട് ആറ് ലക്ഷം കോടി സിഗരറ്റാണ് ഒരു വര്‍ഷം ആളുകള്‍ പുകച്ചു തീര്‍ക്കുന്നത്. തൊണ്ണൂറു ശതമാനം മുതിര്‍ന്ന വലിക്കാരും ചെറുപ്പം മുതല്‍ പുകയില ശീലമാക്കിയവരാണെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്.

ലോക ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഓരോ ദിവസവും ഏതാണ്ട് 99,000 കുട്ടികളാണ് ആഗോളതലത്തില്‍ പുകവലിച്ചു തുടങ്ങുന്നത്. അതില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 50,000 കുട്ടികളുണ്ട്. വികസ്വര രാജ്യങ്ങളാണ് പുകയിലയുടെ വലിയ വിപണി സാധ്യത. നേരിട്ടും അല്ലാതെയുമുള്ള പുകയില കമ്പനികളുടെ പരസ്യങ്ങളില്‍ പെട്ട് നിരവധി കുട്ടികളാണ് പുകയില ഉപഭോഗത്തിലേക്ക് തിരിയുന്നത്. ഇന്ന് ലോക പുകയില വിരുദ്ധദിനം. 'പുകയില വ്യവസായ ഇടപെടലുകളില്‍ നിന്നും കുട്ടികളെ രക്ഷിക്കുക' എന്നതാണ് ഇത്തവണത്തെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ പ്രമേയം.

ഒരു സിഗരറ്റിന് പോലും കുട്ടികളുടെ തലച്ചോറിനെ നിക്കോട്ടിന്‍ ആസക്തിയിലേക്ക് നയിക്കാമെന്ന് സമീപകാല പഠനങ്ങള്‍ തെളിയിക്കുന്നു. സിനിമകള്‍ മുതല്‍ കുടുംബം വരെ കുട്ടികളെ ഇത്തരത്തില്‍ പുകയിലയിലേക്ക് വളരെ എളുപ്പത്തില്‍ നയിക്കുന്നു. ഹീറോ കളിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം ഒരു പരീക്ഷണത്തിലൂടെയാവും പല കുട്ടിവലിക്കാരുടെയും തുടക്കം. പിന്നീട് വലിയൊരു ശീലമാകും. ഇത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ശാരീരിക-മാനസിക പ്രശ്‌നങ്ങളിലേക്ക് നയിക്കും. അതേസമയം ഇപ്പോള്‍ വിപണിയില്‍ സുലഭമായ ചൂയിങ് ഗം രൂപത്തിലുള്ള പുകയില സിഗരറ്റിനെക്കാള്‍ നാല് മടങ്ങ് നിക്കോട്ടിന്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നത്. ഇത് കുട്ടികളെ കൂടുതല്‍ പുകയിലയോട് ആസക്തിയുള്ളവരാക്കാം. പുകയില മൂലമുണ്ടാകുന്ന അപകടത്തെ കുറിച്ച് ചെറു പ്രായത്തിലെ അവബോധം സൃഷ്ടിക്കുക എന്നതാണ് പ്രധാനം. കുടുംബത്തില്‍ നിന്ന് തന്നെ ഇത് സംബന്ധിച്ച നടപടികള്‍ തുടങ്ങണം. കുട്ടികള്‍ക്ക് മുന്നിലിരുന്ന് സിഗരറ്റ് പോലുള്ളവ വലിക്കുന്നത് അവരെ സ്വാധീനിക്കും അത് ഒഴിവാക്കണം. കൂടാതെ കുട്ടിവലിക്കാരെ പുകയിലയില്‍ നിന്നും അകറ്റുന്നതിന് പല തരം തെറാപ്പികള്‍ ഇപ്പോള്‍ ലഭ്യമാണ്.

 
Other News in this category

 
 




 
Close Window