Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
എന്‍ഡിഎയ്ക്ക് ചരിത്രവിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
reporter

ന്യൂഡല്‍ഹി: എന്‍ഡിഎയ്ക്ക് ചരിത്ര വിജയം സ്വന്തമായെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ പത്ത് വര്‍ഷം ചെയ്ത നല്ല പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞടുപ്പ് ഫലം വന്നതിനു പിന്നാലെ അദ്ദേഹം എക്‌സില്‍ കുറിച്ചു. ഈ വാത്സല്യത്തിനു ജനതാ ജനാര്‍ദ്ദനെ വണങ്ങുന്നതായും അദ്ദേഹം കുറിച്ചു.



കുറിപ്പ്



'തുടര്‍ച്ചയായി മൂന്നാം തവണയും ജനങ്ങള്‍ എന്‍ഡിഎയില്‍ വിശ്വാസം അര്‍പ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ മഹത്തായ നേട്ടം.

ഈ വാത്സല്യത്തിന് ഞാന്‍ ജനതാ ജനാര്‍ദനെ വണങ്ങുന്നു. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി കഴിഞ്ഞ ദശകത്തില്‍ ചെയ്ത നല്ല പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ തുടരുമെന്ന് ഉറപ്പ് നല്‍കുന്നു.

ബിജെപിയുടെ വിജയത്തിനായി കഠിനാധ്വാനം ചെയ്ത എല്ലാ പ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങള്‍. അവരുടെ അസാധാരണമായ പരിശ്രമങ്ങളെക്കുറിച്ചു പറയാന്‍ എനിക്കു വാക്കുകള്‍ തികയുന്നില്ല'- മോദി വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window