Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
കേരളത്തില്‍ താമര വിരിഞ്ഞു, വിഹിതം രണ്ടു ശതമാനം ഉയര്‍ന്നു
reporter

തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍നിന്ന് ഒരു ലോക്സഭാംഗത്തെ വിജയിപ്പിക്കാനായ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ബിജെപിയുടെ വോട്ടു വിഹിതത്തിലുണ്ടായത് രണ്ടു ശതമാനത്തോളം വര്‍ധന. തെരഞ്ഞെടുപ്പു കമ്മിഷന്റെ പ്രാഥമിക കണക്ക് അനുസരിച്ച് 16.56 ശതമാനം വോട്ടാണ് കേരളത്തില്‍ ബിജെപി നേടിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 15 ശതമാനത്തില്‍ താഴെ വോട്ടായിരുന്നു ബിജെപിക്കു സംസ്ഥാനത്ത് ലഭിച്ചത്. ഇത് വര്‍ധിച്ച് ഇത്തവണ 16.56 ശതമാനമായി. പാര്‍ട്ടി സ്ഥാനാര്‍ഥി സുരേഷ് ഗോപി ജയിച്ച തൃശൂരില്‍ 37.8 ശതമാനം വോട്ടാണ് ബിജെപിക്കു ലഭിച്ചത്.

കഴിഞ്ഞ 47 ശതമാനം വോട്ടു നേടിയാണ്, യുഡിഎഫ് സംസ്ഥാനത്തെ 20ല്‍ 19 മണ്ഡലത്തിലും വിജയിച്ചത്. ഇത്തവണ ഏതാണ്ട് അതേ സീറ്റുകള്‍ നിലനിര്‍ത്താനായെങ്കിലും യുഡിഎഫ് വോട്ടു വിഹിതത്തില്‍ കുറവുണ്ടായെന്നാണ് പ്രാഥമിക കണക്കുകള്‍ നല്‍കുന്ന സൂചന. കോണ്‍ഗ്രസിന് 34.99 ശതമാനവും മുസ്ലിം ലീഗിന് 6.16 ശതമാനവും കേരള കോണ്‍ഗ്രസിന് 1.39 ശതമാനവും വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ 36 ശതമാനം വോട്ടു ലഭിച്ച എല്‍ഡിഎഫ് വിഹിതം താഴേക്കു വീണു. സിപിഎമ്മിന് 25.57 ശതമാനവും സിപിഐയ്ക്ക് 6.30 ശതമാനവും വോട്ടാണ് ലഭിച്ചത്. നോട്ടയ്ക്ക് സംസ്ഥാനത്ത് 0.79 ശതമാനം വോട്ടു കിട്ടിയെന്നാണ് കമ്മിഷന്റെ കണക്ക്.

 
Other News in this category

 
 




 
Close Window