Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
രാഹുല്‍ ഗാന്ധി ഗൂഢാലോചന നടത്തുകയാണെന്ന് ബിജെപി
reporter

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഓഹരി കുംഭകോണ ആരോപണത്തില്‍ മറുപടിയുമായി ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നു പുറത്തു വരാന്‍ രാഹുലിനു കഴിയുന്നില്ല. വിപണിയിലെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢാലോചന നടത്തുകയാണെന്നും ബിജെപി വക്താവ് പിയൂഷ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്നത്തെ ഇന്ത്യ. വിപണി മൂല്യം അഞ്ച് ട്രില്യണ്‍ ഡോളര്‍ ആദ്യമായി കടന്നതു മോദി സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തിനിടെയാണ്. ഇന്ത്യയുടെ ഇക്വിറ്റ് മാര്‍ക്കറ്റ് ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സമ്പദ് വ്യവസ്ഥകളുടെ വിപണി മൂലധനത്തിലേക്ക് പ്രവേശിച്ചു.

മോദി സര്‍ക്കാരിനു കീഴില്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപണി മൂലധനം നാല് മടങ്ങി വര്‍ധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ഇന്ന് വൈകീട്ട് എഐസിസി ആസ്ഥാനത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ക്കെതിരെയായിരുന്നു രാഹുലിന്റെ ആരോപണം. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് വന്‍ തട്ടിപ്പാണ് നടന്നതെന്നു രാഹുല്‍ ആരോപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാണ് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഓഹരി വിപണിയില്‍ സംഭവിച്ചതെന്നും രാഹുല്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window