Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
കെ. മുരളീധരനെ തിരിച്ചുകൊണ്ടുവരുമെന്ന് കെ. സുധാകരന്‍
reporter

കോഴിക്കോട്: തൃശൂരിലെ പരാജയത്തിനു പിന്നാലെ പൊതുരംഗത്തു നിന്ന് മാറി നില്‍ക്കുമെന്ന് പ്രഖ്യാപിച്ച കെ മുരളീധരനെ വീട്ടിലെത്തി സന്ദര്‍ശിച്ച് കെപിസിസി പ്രസിഡന്റെ കെ സുധാകരന്‍. മുരളീധരനെ വന്ന് കാണേണ്ടത് തന്റെ ഉത്തരവാദിത്തമാണ് എന്നാണ് സുന്ദര്‍ശനത്തിനു ശേഷം സുധാകരന്‍ പറഞ്ഞത്. മുരളീധരനെ തിരിച്ചുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുരളീധരനെ തിരിച്ചുകൊണ്ടുവരും. അദ്ദേഹം ഒരാവശ്യവും ഉന്നയിച്ചിട്ടല്ല. തൃശൂരില്‍ സംഘടനാ രംഗത്ത് പാളിച്ചയുണ്ടായി. അക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യും. പൊതുരംഗത്തുനിന്ന് മാറി നില്‍ക്കുമെന്ന് മുരളി പറഞ്ഞത് അദ്ദേഹത്തിന്റെ വികാരമാണ്. അത് ഞങ്ങള്‍ക്ക് മനസ്സിലാകും. വടകരയില്‍ നിന്ന് മുരളിയെ തൃശൂരിലേക്ക് കൊണ്ടുപോയത് മണ്ടന്‍ തീരുമാനം അല്ലായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

അടച്ചിട്ട മുറിയിലായിരുന്നു സന്ദര്‍ശം. മുരളീധരന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ തയാറായില്ല. തോല്‍വിക്കു പിന്നാലെ പൊതു രംഗത്തുനിന്ന് പൂര്‍ണമായി മാറി നില്‍ക്കുകയാണ് മുരളീധരന്‍. മാധ്യമങ്ങളോടോ കോണ്‍ഗ്രസ് നേതാക്കളോടോ ഫോണില്‍പോലും സംസാരിക്കാന്‍ മുരളീധരന്‍ കഴിഞ്ഞ ദിവസങ്ങളില്‍ തയ്യാറായിരുന്നില്ല. തൃശൂരില്‍ കോണ്‍ഗ്രസ് ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. 74686 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപിയുടെ ജയം. കഴിഞ്ഞ തവണ 4,15,089 വോട്ടാണ് യുഡിഎഫിലെ ടി എന്‍ പ്രതാപന്‍ നേടിയത്. അതിനെക്കാള്‍ 86959 കുറവ് വോട്ടാണ് മുരളിക്ക് ലഭിച്ചത്.

 
Other News in this category

 
 




 
Close Window