Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
തൃശൂര്‍ ഡിസിസി ഓഫിസില്‍ കൂട്ടത്തല്ല്
reporteer

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റതിന്റെ പേരിലുള്ള തര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങി. തൃശൂര്‍ ഡിസിസി ഓഫീസിലാണ് സംഘര്‍ഷാവസ്ഥ. കെ മുരളീധരന്റെ അനുയായിയെ കൈയേറ്റം ചെയ്തതായി പരാതി. ഇന്ന് വൈകീട്ടു നടന്ന യോഗത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍. മുരളീധരന്റെ അനുയായിയും ഡിസിസി സെക്രട്ടറിയുമായ സജീവന്‍ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്നു പിടിച്ചു തള്ളിയെന്നാണ് ആരോപണം. ഇക്കാര്യം വ്യക്തമാക്കി സജീവന്‍ കുര്യച്ചിറ ഡിസിസി ഓഫീസില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പിന്നാലെ ഓഫീസിലേക്ക് എത്തിയ മുരളിയെ അനുകൂലിക്കുന്നവരും ജോസ് വള്ളൂക്കാരനെ പിന്തുണയ്ക്കുന്നവരും തമ്മിലാണ് കൈയാങ്കളി നടന്നത്.

തന്നെ വിളിച്ചു വരുത്തി ഡിസിസി പ്രസിഡന്റും അദ്ദേഹത്തിന്റെ ഗുണ്ടകളും കൈയേറ്റം ചെയ്തതായി പറഞ്ഞ് സജീവന്‍ പൊട്ടിക്കരഞ്ഞു. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 18 മണ്ഡലങ്ങളില്‍ യുഡിഎഫ് ജയിച്ചു. ആലത്തൂരില്‍ എല്‍ഡിഎഫും തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുമാണ് ജയിച്ചത്. ചരിത്രത്തില്‍ ആദ്യമായി ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറന്നു. മണ്ഡലത്തില്‍ മുരളീധരന്‍ മൂന്നാം സ്ഥാനത്തു മാത്രമാണ് എത്തിയത്. ഇതാണ് കൈയാങ്കളിയിലേക്ക് നീങ്ങാന്‍ കാരണമായത്.

 
Other News in this category

 
 




 
Close Window