Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
മോദി സര്‍ക്കാരില്‍ അംഗമായത് അഭിമാനമെന്ന് സുരേഷ് ഗോപി
reporter

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരില്‍ നിന്നും രാജിവെക്കും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിന്റെ പ്രതിനിധിയായി നരേന്ദ്രമോദി സര്‍ക്കാരില്‍ അംഗമായത് അഭിമാനകരമാണെന്നും സുരേഷ് ഗോപി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിനു കീഴില്‍, കേരളത്തിന്റെ വികസനത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞങ്ങളെല്ലാം പ്രതിബദ്ധരായിരിക്കും.

മന്ത്രിസഭയില്‍ നിന്നും രാജിവെക്കുന്നു എന്ന തരത്തില്‍ ഏതാനും മീഡിയകളില്‍ വന്നത് തികച്ചും തെറ്റാണെന്നും, മന്ത്രിയായി തുടരുമെന്നും സുരേഷ് ഗോപി കുറിപ്പില്‍ സൂചിപ്പിച്ചു. നേരത്തെ കരാറിലേര്‍പ്പെട്ട സിനിമകളില്‍ അഭിനയിക്കേണ്ടതുണ്ടെന്നും അതിനാല്‍ മന്ത്രിപദവിയില്‍ നിന്നും സുരേഷ് ഗോപി ഒഴിയുമെന്നുമായിരുന്നു വാര്‍ത്തകള്‍. എനിക്ക് സിനിമ ചെയ്തേ മതിയാകൂ; താമസിയാതെ എന്നെ റിലീവ് ചെയ്യുമെന്നാണ് തോന്നുന്നത് എന്ന് സുരേഷ് ഗോപിയും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

 
Other News in this category

 
 




 
Close Window