Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍, ഇറ്റലിയില്‍ നരേന്ദ്രമോദി അനാച്ഛാദനം ചെയ്യാനിരുന്ന ഗാന്ധിപ്രതിമ തകര്‍ത്തു
reporter

റോം: ഇറ്റലിയില്‍ മഹാത്മ ഗാന്ധിയുടെ പ്രതിമ ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അനാഛാദനം ചെയ്യാനിരുന്ന പ്രതിമയാണ് ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തത്. കാനഡയില്‍ കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറുമായി ബന്ധപ്പെട്ട വിവാദ മുദ്രാവാക്യങ്ങളും പ്രതിമയില്‍ ഖാലിസ്ഥാന്‍ വാദികള്‍ എഴുതിയിരുന്നു. നാളെ ഇറ്റിലിയില്‍ വെച്ച് നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് സംഭവം.

ജൂണ്‍ 13, 15 തീയതികളിലാണ് 50-ാമത് ജി7 ഉച്ചകോടി ഇറ്റലിയിലെ അപുലിയില്‍ വെച്ചാണ് നടക്കുന്നത്. ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ ക്ഷണപ്രകാരം ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി നാളെ ഇറ്റലിയില്‍ എത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര അറിയിച്ചു. മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ത്ത വിഷയത്തില്‍ ഇറ്റാലിയന്‍ അധികൃതരോട് നടപടി സ്വീകരിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടതായും ക്വാത്ര പറഞ്ഞു.

 
Other News in this category

 
 




 
Close Window