Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ഡോ. വന്ദനയുടെ വിവാഹത്തിനായി കരുതിയ പണം ഇനി പാവപ്പെട്ടവര്‍ക്ക് ചികിത്സയ്ക്കായി ഉപയോഗിക്കും
reporter

 ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ സാധാരണക്കാര്‍ക്ക് വേണ്ടി ക്ലിനിക് പണിയണമെന്ന ഡോ. വന്ദന ദാസിന്റെ ആ?ഗ്രഹം സഫലമാകുന്നു. വന്ദനയുടെ പേരില്‍ മാതാപിതാക്കളായ കെ.ജി മോഹന്‍ദാസും ടി. വസന്തകുമാരിയും ചേര്‍ന്നാണ് ക്ലിനിക് നിര്‍മ്മിക്കുന്നത്. വന്ദനയുടെ വിവാഹച്ചെലവുകള്‍ക്കായി മാതാപിതാക്കള്‍ കരുതി വച്ചിരുന്ന പണമുപയോ?ഗിച്ചാണ് ഇവിടെ ക്ലിനിക് പണിയുന്നത്. തൃക്കുന്നപ്പുഴയില്‍ വസന്തകുമാരിക്ക് കുടുംബ ഓഹരി കിട്ടിയ സ്ഥലത്താണ് ക്ലിനിക് നിര്‍മ്മിക്കുന്നത്. ഡോ. വന്ദന ദാസ് മെമ്മോറിയല്‍ ക്ലിനിക് എന്ന പേരിലാകും ക്ലിനിക് പ്രവര്‍ത്തിക്കുക. ചെറുപ്പം മുതലേ കടുത്തുരുത്തിയിലെ സ്വന്തം വീട്ടില്‍ നിന്ന് അമ്മയുടെ വീടായ തൃക്കുന്നപ്പുഴയിലേക്കു പോകാന്‍ ഡോ. വന്ദനയ്ക്കു താല്‍പര്യമുണ്ടായിരുന്നെന്ന് അമ്മ വസന്തകുമാരി പറഞ്ഞു.

ഇവിടുത്തെ നാട്ടുകാര്‍ക്കായി ക്ലിനിക് പണിയണമെന്നും വന്ദന മാതാപിതാക്കളോട് ആ?ഗ്രഹം പറഞ്ഞിരുന്നു. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും സൗജന്യ സേവനം നടത്താനും വന്ദനയ്ക്ക് ആ?ഗ്രഹമുണ്ടായിരുന്നു. ചിങ്ങ മാസത്തില്‍ ക്ലിനിക് ഉദ്ഘാടനം ചെയ്യാനാണു ശ്രമം. കെട്ടിടത്തിന്റെ നിര്‍മാണം 70 ശതമാനത്തോളം പൂര്‍ത്തിയായി. മുന്‍പുണ്ടായിരുന്ന കെട്ടിടം പുതുക്കി നിര്‍മിച്ചാണു ക്ലിനിക് നിര്‍മിക്കുന്നത്. ക്ലിനിക്കിന്റെ രജിസ്‌ട്രേഷനും ലൈസന്‍സും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ട്. 2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി സന്ദീപ് ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്.

 
Other News in this category

 
 




 
Close Window