Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
വയനാട്ടില്‍ തന്റെ സ്ഥാനാര്‍ഥിത്വം ശരിയായില്ലെന്ന് ആനി രാജ
reporter

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരായ തന്റെ സ്ഥാനാര്‍ത്ഥിത്വം ശരിയായില്ലെന്ന് ആനി രാജ. മത്സരിച്ചത് തന്റെ തീരുമാനമായിരുന്നില്ല. പാര്‍ട്ടി കേരള ഘടകത്തിന്റെ ആവശ്യം ഏറ്റെടുക്കുകയായിരുന്നുവെന്നും ആനി രാജ പറഞ്ഞു. വയനാട്ടില്‍ രാഹുലിനെതിരെ ആനി മത്സരിക്കേണ്ടിയിരുന്നില്ലെന്ന അഭിപ്രായം സിപിഐ ദേശീയ നിര്‍വാഹക സമിതി യോ?ഗത്തില്‍ ഉയര്‍ന്നപ്പോഴായിരുന്നു ആനി രാജയുടെ അഭിപ്രായപ്രകടനം.

കോണ്‍ഗ്രസിന്റെ പ്രധാന നേതാവായ രാഹുല്‍ഗാന്ധിക്കെതിരേ സിപിഐയുടെ ദേശീയ മുഖമായ ആനി രാജ മത്സരിച്ചത് ഇന്ത്യസഖ്യത്തെ പരിഹസിക്കാന്‍ ബിജെപി ആയുധമാക്കിയെന്നും ഇതിന് അവസരമൊരുക്കേണ്ടിയിരുന്നില്ലെന്നും യോ?ഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മത്സരംകൊണ്ട് സിപിഐക്കോ ആനി രാജയ്‌ക്കോ നേട്ടമുണ്ടായിട്ടില്ല. രാഹുലിന്റെ ഭൂരിപക്ഷത്തില്‍ ഇടിവുണ്ടായെന്നത് വസ്തുതയാണ്. ആനി രാജയുടെ സാന്നിധ്യംകൊണ്ട് സിപിഐക്ക് മണ്ഡലത്തില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

പാര്‍ട്ടിയുടെ ഉയര്‍ന്ന ഘടകമായ ദേശീയ സെക്രട്ടേറിയറ്റില്‍ അന്തരിച്ച കാനം രാജേന്ദ്രന് പകരം ആനി രാജയെ ഉള്‍പ്പെടുത്താന്‍ ധാരണയായി. കാനത്തിന് പകരം കേരളത്തിലെ മുതിര്‍ന്ന നേതാവായ കെ പ്രകാശ് ബാബു ദേശീയ സെക്രട്ടേറിയേറ്റില്‍ വരുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ രാജ്യസഭ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ, ദേശീയ സെക്രട്ടേറിയേറ്റിലേക്കും പ്രകാശ് ബാബുവിനെ തഴഞ്ഞു. അന്തരിച്ച അതുല്‍കുമാര്‍ അന്‍ജാനു പകരം ഉത്തര്‍പ്രദേശിന്റെ ക്വാട്ടയില്‍ ഗിരീഷ് ശര്‍മയെയും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തും

 
Other News in this category

 
 




 
Close Window