Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=113.4687 INR  1 EURO=96.8523 INR
ukmalayalampathram.com
Mon 28th Apr 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
ജനിച്ചാല്‍ മരിക്കും, വിധിയെ ആര്‍ക്കും തടയാന്‍ കഴിയില്ലെന്ന് വിവാദ ആള്‍ദൈവം
reporter

ലഖ്നൗ: ഹഥ്റസിലെ സത്സംഗിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ച സംഭവത്തിന് പിന്നാലെ താന്‍ കടുത്ത വിഷാദവസ്ഥയിലാണെന്ന് സ്വയം പ്രഖ്യാപിത ആള്‍ദൈവം ഭോല ബാബ. മരണം അനിവാര്യമാണെന്നും വിധിയില്‍ നിന്നും ആര്‍ക്കും രക്ഷപ്പെടാനാവില്ലെന്നും ബാബ പ്രസ്താവനയില്‍ വ്യക്തമാക്കി. 'എല്ലാവരും ഒരുദിവസം മരിക്കും. അതില്‍ നിന്ന് ആര്‍ക്കും ഒഴിവാകാനാവില്ല. ഇന്നല്ലെങ്കില്‍ നാളെ മരണം ഉറപ്പാണ്. കാലം മാത്രമാണ് നിലനില്‍ക്കുന്നത്' ഭോല ബാബ പറഞ്ഞു. ഹഥ്റസില്‍ ജൂലായ് രണ്ട് നടന്ന സംഭവത്തില്‍ താന്‍ അതീവ ദുഃഖിതനാണ്. കടുത്ത വിഷാദം തന്നെ അലട്ടുന്നതായും ആര്‍ക്കും വിധിയെ തടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പരിപാടിക്കിടെ ചിലര്‍ വിഷം സ്പ്രേ ചെയ്തതാണെന്നും അതിന് പിന്നാലെ അവര്‍ സ്ഥലം വിടുകയായിരുന്നെന്നും ബാബ ആരോപിച്ചിരുന്നു. ജൂലായ് രണ്ടിന് ഹഥ്റസിലെ സിക്കന്ദരാരു മേഖലയില്‍ ഭോലെ ബാബയുടെ സത്സംഗിത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേരാണ് മരിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജ്യൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 80,000 പേരെ പങ്കെടുപ്പിക്കാന്‍ അനുമതിയുണ്ടായിരുന്ന പരിപാടിയില്‍ 2.5 ലക്ഷം പേരാണ് പങ്കെടുത്തത്. ആള്‍ദൈവത്തിന്റെ കാറിന്റെ അടിയിലെ മണ്ണെടുക്കാനുള്ള ശ്രമച്ചിനിടെയാണ് തിക്കിലും തിരക്കിലുംപെട്ടായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിന് പിന്നാലെ വിവാദ ആള്‍ദൈവം ഒളിവിലാണ്.

 
Other News in this category

 
 




 
Close Window