Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം കരസ്ഥമാക്കി നടി സനുഷ സന്തോഷ്
reporter

വിദേശ സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി നടി സനൂഷ സന്തോഷ്. സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് & സൊസൈറ്റിയില്‍ ആണ് സനുഷ എംഎസ്സി പൂര്‍ത്തിയാക്കിയത്. ബിരുദ ദാന ചടങ്ങിനു ശേഷമുള്ള ചിത്രം പങ്കിട്ടുകൊണ്ടാണ് താരം സന്തോഷം പങ്കുവച്ചത്. രണ്ട് വര്‍ഷത്തെ സ്‌കോട്ട്‌ലന്‍ഡ് ജീവിതത്തില്‍ കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ളതാണ് സനൂഷയുടെ പോസ്റ്റ്. ഉറക്കമില്ലാതത്ത രാത്രികളും ആരോഗ്യ പ്രശ്‌നങ്ങളും നേരിട്ടെന്നും തന്റെ നേട്ടത്തില്‍ അഭിമാനമുണ്ടെന്നും സനൂഷ കുറിച്ചു. തനിക്കൊപ്പം നിന്ന കുടുംബത്തിണ് താരം തന്റെ ഈ നേട്ടം സമര്‍പ്പിച്ചത്.



സനൂഷയുടെ കുറിപ്പ് വായിക്കാം



ബിരുദ ദാന ചടങ്ങില്‍ എന്റെ പേര് വിളിക്കുന്നതും കാത്തിരിക്കുമ്പോള്‍, ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഈ നാട്ടിലേക്ക് വന്ന പെണ്‍കുട്ടിയെ ഞാന്‍ ഓര്‍ത്തു. നീണ്ട 2 വര്‍ഷത്തെ പോരാട്ടങ്ങള്‍, പഠനം ഉപേക്ഷിക്കാനുള്ള ചിന്ത, വീട് നഷ്ടപ്പെട്ടുവെന്ന തോന്നല്‍, കരച്ചില്‍, ഉറക്കമില്ലാത്ത രാത്രികള്‍, പാര്‍ട്ട് ടൈം ആന്‍ഡ് ഫുള്‍ ടൈം ജോലികള്‍, കഠിനാധ്വാനം, ആരോഗ്യപ്രശ്‌നങ്ങള്‍, സമ്മര്‍ദം തുടങ്ങി ഓരോ വികാരവും മനസ്സിലൂടെ കടന്നുപോയി. പക്ഷേ ഇപ്പോള്‍ എന്റെ അധ്വാനങ്ങളെല്ലാം ഫലം കണ്ടുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എല്ലായ്പ്പോഴും എന്റെ ശക്തിയായിരിക്കുന്നതിനും എന്നെ വഴിനടത്തുന്നതിനും ദൈവത്തിനു നന്ദി. ശക്തമായ പിന്തുണ നല്‍കി എനിക്കൊപ്പം നിന്ന കുടുംബത്തിന് അതിരറ്റ നന്ദി. എന്നിലുള്ള നിങ്ങളുടെ വിശ്വാസവും നിങ്ങള്‍ നല്‍കിയ പ്രോത്സാഹനവും പ്രാര്‍ഥനയുമെല്ലാമാണ് എന്നെ ഈ നിലയില്‍ എത്തിച്ചത്. അതിനാല്‍ ഈ ബിരുദം നിങ്ങള്‍ക്കുള്ളതാണ്. അച്ഛന്‍, അമ്മ, അനിയന്‍! ഞാന്‍ നേടിയ ഓരോ വിജയത്തിനും ഏറ്റവും ഉച്ചത്തില്‍ കൈയ്യടിച്ച എന്റെ കുടുംബമേ, ഈ നേട്ടം നിങ്ങള്‍ മൂന്ന് പേര്‍ക്കുമായി സമര്‍പ്പിക്കുന്നു. എനിക്ക് പിന്തുണയായി നിന്ന സംവിധായകന്‍ റോജിന്‍ തോമസ് ചേട്ടനും നന്ദി. എനിക്ക് പിന്തുണ നല്‍കിയ സുഹൃത്തുക്കളോടും നന്ദി പറയുന്നു. നിങ്ങളാണ് എന്റെ ജീവിതം എളുപ്പമാക്കിയത്.

എന്റെ പഠനകാലത്ത് എല്ലാ പിന്തുണയും നല്‍കിയ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും നന്ദി പറയുന്നു. ഈ രണ്ട് വര്‍ഷം എന്റെ സ്വകാര്യതയെ മാനിച്ച നിങ്ങളെല്ലാവരോടും നന്ദി പറയാതിരിക്കാനാവില്ല.എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് സൊസൈറ്റിയില്‍ ഞാന്‍ എംഎസ്സി ബിരുദധാരിയാണ്. അത് നിങ്ങളെ എല്ലാവരെയും അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, അഭിമാനമുണ്ട്. ഞാന്‍ ഇവിടെ വന്നത് എന്തിനാണോ അത് നേടിയെടുത്തിരിക്കുന്നു. എന്നെ ഓര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു.

 
Other News in this category

 
 




 
Close Window