Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ഏറ്റവും കൂടുതല്‍ കാലം മന്ത്രിക്കസേരയില്‍ ഇരുന്നത് ഇനി ശശീന്ദ്രന്‍
reporter

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മന്ത്രിസ്ഥാനത്ത് ഇരുന്നതിന്റെ റെക്കോര്‍ഡ് ഇനി എ കെ ശശീന്ദ്രന്. തുടര്‍ച്ചയായി 2364 ദിവസം (6 വര്‍ഷം 5 മാസം 22 ദിവസം) മന്ത്രിയാണ് ശശീന്ദ്രന്‍. മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്. രണ്ടാം അച്യുതമേനോന്‍ സര്‍ക്കാരിലെ ബേബി ജോണ്‍, കെ അവുക്കാദര്‍കുട്ടി നഹ, എന്‍ കെ ബാലകൃഷ്ണന്‍ (മൂന്നുപേരും 1970 ഒക്ടോബര്‍ 4 - 1977 മാര്‍ച്ച് 25; 2364 ദിവസം) എന്നിവര്‍ക്കൊപ്പമെത്തി ജൂലൈ 23 ന് ശശീന്ദ്രന്‍.

2018 ഫെബ്രുവരി 1 മുതല്‍ ശശീന്ദ്രന്‍ തുടര്‍ച്ചയായി മന്ത്രിയാണ്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരില്‍ 306 ദിവസം (2016 മേയ് 25 - 2017 മാര്‍ച്ച് 27 വരെ) എ കെ ശശീന്ദ്രന്‍ മന്ത്രിയായിരുന്നു. ഒരു മന്ത്രിസഭയില്‍നിന്നു രാജിവച്ച് അതേ മന്ത്രിസഭയില്‍ത്തന്നെ തിരിച്ചെത്തിയ 7 പേരില്‍ ഒരാളാണ് ശശീന്ദ്രന്‍. തുടര്‍ച്ചയായി 2065 ദിവസം മന്ത്രിയായ കെ കൃഷ്ണന്‍കുട്ടിക്കാണ് തൊട്ടു പിന്നില്‍.

 
Other News in this category

 
 




 
Close Window