Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
മരുഭൂവത്കരണം തടയാന്‍ 13 ദശലക്ഷം കണ്ടല്‍ക്കാടുകള്‍ നട്ടുപിടിപ്പിക്കാന്‍ സൗദി അറേബ്യ
reporter

റിയാദ്: സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായി രാജ്യത്ത് 13 ദശലക്ഷം കണ്ടല്‍ക്കാടുകള്‍ നട്ടുപിടിപ്പിക്കും. തീരദേശ പരിസ്ഥിതിയെ ഹരിത വത്കരിക്കുന്നതിന്റെയും മരുഭൂവല്‍ക്കരണം കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. രാജ്യത്തിന്റെ പാരിസ്ഥിതിക സുസ്ഥിരത ഉയര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജിസാന്‍, മക്ക, മദീന, തബൂക്ക്, അസീര്‍, ശര്‍ഖിയ, എന്നീ പ്രദേശങ്ങളിലായിരിക്കും പ്രാരംഭ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. 55 ലക്ഷം തൈകള്‍ ജിസാനിലും 24 ലക്ഷം തൈകള്‍ മക്കയിലും, 20 ലക്ഷം തൈകള്‍ മദീനയിലും തബൂക്, അസീര്‍ മേഖലകളില്‍ ഒരു ലക്ഷം തൈകളുമാവും നട്ടുപിടിപ്പിക്കുക. വരും വര്‍ഷങ്ങളില്‍ ചെങ്കടല്‍ തീരങ്ങള്‍ കേന്ദ്രീകരിച്ച് 1000 ലക്ഷം തൈകള്‍ നടാനും പദ്ധതിയുണ്ട്. പദ്ധതികള്‍ നടപ്പാവുന്നതോടെ പച്ച പുതച്ച മരുഭൂ പ്രദേശങ്ങളും രാജ്യത്ത് പ്രതീക്ഷിക്കാം.

കഴിഞ്ഞ വര്‍ഷം 700,000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നു. ഇതില്‍ 200,000 ജുബൈല്‍ ഗവര്‍ണറേറ്റിലെ റാസ് അബു അലി ദ്വീപിലും 500,000 അല്‍-വജ് ഗവര്‍ണറേറ്റിലുമാണ് നട്ടുപിടിപ്പിച്ചത്. ഈ തോട്ടങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും ഉറപ്പാക്കാന്‍, ആല്‍ഗകള്‍, കടല്‍പ്പായല്‍, കൈയേറ്റം എന്നിവയില്‍ നിന്നുള്ള നാശനഷ്ടങ്ങളില്‍ നിന്ന് കണ്ടല്‍ തൈകളെ സംരക്ഷിക്കുന്നതിന് വേലികെട്ടി പരിപാലിക്കുക തുടങ്ങിയ നടപടികള്‍ നടപ്പിലാക്കിയിട്ടുണ്ട്. പച്ചപ്പ് വര്‍ധിപ്പിക്കുക, സൗദി അറേബ്യയുടെ തീരപ്രദേശങ്ങളുടെ പാരിസ്ഥിതി സംരക്ഷണം, പ്രതിരോധശേഷി വര്‍ധിപ്പിക്കുക, മരുഭൂവല്‍ക്കരണത്തെ ഫലപ്രദമായി ചെറുക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നില്‍.

 
Other News in this category

 
 




 
Close Window