Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
വസ്ത്രത്തില്‍ ജ്യൂസ് വീണു, എയര്‍ഹോസ്റ്റസിനോട് രൂക്ഷമായി പ്രതികരിച്ച് സാറ
reporter

ബോളിവുഡിന്റെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാറ അലി ഖാന്‍. കൈ നിറയെ ചിത്രങ്ങളാണിപ്പോള്‍ സാറയ്ക്കുള്ളത്. ഇപ്പോഴിതാ താരത്തിന്റെ വിമാനത്തില്‍ നിന്നുള്ള ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വിമാന യാത്രയ്ക്കിടെ അബദ്ധവശാല്‍ എയര്‍ ഹോസ്റ്റസിന്റെ കൈ തട്ടി സാറയുടെ വസ്ത്രത്തില്‍ ജ്യൂസ് തെറിക്കുന്നതും, താരം അസ്വസ്ഥയായി സീറ്റില്‍ നിന്ന് എഴുന്നേറ്റ് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

എയര്‍ ഹോസ്റ്റസിനെ ദേഷ്യത്തോടെ നോക്കുന്ന താരത്തിന്റെ വിഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള വസ്ത്രമായിരുന്നു സാറ ധരിച്ചിരുന്നത്. എന്നാല്‍ വിഡിയോ പ്രചരിച്ചതിന് പിന്നാലെ വിവിധ തരത്തിലുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത് പരസ്യത്തിന്റെയോ സിനിമയുടെയോ ഷൂട്ടിങ് ആണോയെന്നാണ് പലരും ചോദിക്കുന്നത്. പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്നതായിരിക്കുമെന്ന് പറയുന്നവരും കുറവല്ല. എന്നാല്‍ സംഭവത്തില്‍ സാറ ഇതുവരെ പ്രതികരിച്ചിട്ടില്ല. മര്‍ഡര്‍ മുബാറക്കാണ് താരത്തിന്റേതായി ഒടുവില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ചിത്രം.


 
Other News in this category

 
 




 
Close Window