Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ഥികളെ തടയരുതെന്ന് രാജന്‍ ഗുരുക്കള്‍
reporter

കൊച്ചി: കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥികളെ തടയുകയല്ല മറിച്ച് അവരുടെ ക്ഷേമം ഉറപ്പാക്കുകയാണ് ചെയ്യേണ്ടതെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ രാജന്‍ ഗുരുക്കള്‍. വിദേശ പഠനത്തിന് പോകുന്ന വിദ്യാര്‍ഥികള്‍ പഠനത്തിന്റെ ഗുണനിലവാരം നോക്കിയല്ല പോകുന്നതെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. വിദേശ വിദ്യാഭ്യാസത്തിനായി പോകുന്ന കുട്ടികള്‍ എന്തെങ്കിലും തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നാണ് ശ്രദ്ധിക്കേണ്ടത്. ഈ മേഖലയില്‍ ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഏജന്‍സികളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത്. നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നാട്ടിലെ വിദ്യാഭ്യാസത്തിന്റെ നിലവാരമില്ലായ്മ കാരണമാണ് വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് പോകുന്നതെന്ന് എന്ന് വിശ്വസിക്കുന്നില്ല. വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നോക്കുന്നില്ല, മറിച്ച് വിദേശത്ത് ജോലി സാധ്യതകള്‍ തേടുകയാണ്. അവിടെ താമസിക്കാനും ജോലി നേടാനും കഴിയുന്ന കോഴ്സ് വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇതെല്ലാം എളുപ്പത്തില്‍ സാധിക്കുമെന്നാണ് വിദ്യാര്‍ഥികള്‍ കരുതുന്നത്. താഴ്ന്ന ഗ്രേഡോടെ പാസായവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് കിട്ടില്ല, പിന്നീട് അവിടെ പല ജോലികള്‍ ചെയ്താണ് അവര്‍ കഴിയുന്നത്. നമ്മുടെ തൊണ്ണൂറു ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ഗുണനിലവാരം എന്താണെന്ന് അറിയില്ല. ഈ മേഖലയില്‍ ഗുണനിലവാരമുള്ള അറിവ് നല്‍കുന്നത് മെഡിക്കല്‍ കോളജുകള്‍ മാത്രമാണ്. അവിടെ മികച്ച ഡോക്ടര്‍മാരെ രൂപപ്പെടുത്തുന്നു. എന്നാല്‍ എന്‍ജിനീയറിങ് മേഖലയുടെ കാര്യം അങ്ങനെയല്ല. 100 പേര്‍ പാസാകുമ്പോള്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് എഞ്ചിനീയര്‍മാരാകുന്നതെന്നും രാജന്‍ ഗുരുക്കള്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window