Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
നിക്ഷേപ തട്ടിപ്പ്: കെപിസിസി സെക്രട്ടറി സി.എസ് ശ്രീനിവാസന്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
reporter

തൃശ്ശൂര്‍: നിക്ഷേപ തട്ടിപ്പ് കേസില്‍ കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഹീവാന്‍സ് ഫിനാന്‍സ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ് ശ്രീനിവാസന്‍. നിക്ഷേപങ്ങള്‍ സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി എ സുന്ദര്‍ മേനോനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ശ്രീനിവാസനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കാലടിയില്‍ നിന്നാണ് തൃശൂര്‍ സിറ്റി ക്രൈംബ്രാഞ്ച് സംഘം ശ്രീനിവാസനെ പിടികൂടിയത്. അഞ്ചു വര്‍ഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ധനകാര്യ സ്ഥാപനത്തിലേക്ക് നിക്ഷേപം സ്വീകരിച്ചിരുന്നത്. ഇതില്‍ 17 കോടിയോളം രൂപ തിരികെ കൊടുത്തില്ലെന്ന പരാതിയിലാണ് പൊലീസ് നടപടി.

രാഷ്ട്രീയവും സാമൂഹികവുമായി പ്രശസ്തരായ സുന്ദര്‍ മേനോന്‍, സി എസ് ശ്രീനിവാസന്‍ എന്നിവരെ വിശ്വാസത്തിലെടുത്താണ് ലക്ഷക്കണക്കിന് രൂപ ഹീവാന്‍സ് ഫിനാന്‍സിലും ഹീവാന്‍സ് നിധി കമ്പനിയിലും നിക്ഷേപിച്ചത്. എന്നാല്‍ മുതലോ പലിശയോ നല്‍കാന്‍ കമ്പനി തയ്യാറായില്ല. മാരക രോഗം ബാധിച്ചവര്‍ക്ക് പോലും തുക തിരിച്ചു നല്‍കാന്‍ തയാറായില്ലെന്നും നിക്ഷേപകര്‍ പറയുന്നു.

 
Other News in this category

 
 




 
Close Window