Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
എല്‍കെജി ക്ലാസിലെ ഫീസ് മൂന്നര ലക്ഷം
reporter

എല്ലാ മേഖലയിലും കുതിച്ചുയരുന്ന വിലക്കയറ്റം രാജ്യത്തെ ജനങ്ങളുടെ നടുവൊടിച്ചുകൊണ്ടിരിക്കുകയാണ്. ഭക്ഷണ സാധനങ്ങള്‍ മുതല്‍ ഭൂമി കച്ചവടത്തില്‍ വരെ പ്രതിഫലിക്കുന്ന വിലക്കയറ്റം വിദ്യാഭ്യാസ മേഖലയെയും പിടിച്ചടക്കി. അവിരാള്‍ ഭട്നാഗര്‍ എന്ന യുവാവ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ഹൈദരാബാദില്‍ ഒരു കുട്ടിയുടെ എല്‍കെജി ക്ലാസിലെ ഫീസ് തുക 2.3 ലക്ഷമായിരുന്നതില്‍ നിന്ന് 3.7 ലക്ഷമായെന്ന് അവിരാള്‍ പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു. ഇത് ഇവിടുത്തെ മാത്രം ട്രെന്‍ഡ് അല്ലെന്നും രാജ്യത്ത് മുഴുവന്‍ സമാനമായ രീതിയാണെന്നും അദ്ദേഹം പറയുന്നു.

ഹൈദരാബാദില്‍ എല്‍കെജി ക്ലാസിലെ ഫീസ് 2.3 ലക്ഷത്തില്‍ നിന്ന് 3.7 ലക്ഷമായി ഉയര്‍ന്നു. രാജ്യം മുഴുവന്‍ ഇത് പ്രതിഫലിക്കുന്നു. ഭൂമിക്കച്ചവടത്തിലെ വിലക്കയറ്റത്തില്‍ ശ്രദ്ധകേന്ദീകരിച്ചപ്പോള്‍ യഥാര്‍ഥ വിലക്കയറ്റം സംഭവിച്ചത് വിദ്യാഭ്യാസ മേഖലയിലാണ്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ സ്‌കൂള്‍ ഫീസ് ഒന്‍പതു മടങ്ങും കോളജ് ഫീസ് 20 മടങ്ങുമായി ഉയര്‍ന്നു. വിദ്യാഭ്യാസം താങ്ങാനാവുന്നതല്ല.- ട്വിറ്റില്‍ പറയുന്നു. നിരവധി ആളുകളാണ് ട്വീറ്റില്‍ പ്രതികരിച്ച് രം?ഗത്തെത്തിയത്. ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് വേണ്ടി ശരാശരി മധ്യവര്‍?ഗ കുടുംബം അവരുടെ സമ്പത്തിന്റെ 70 ശതമാനമാണ് ചെലവഴിക്കുന്നത്. പ്രതിവര്‍ഷം ഈ മേഖലകളില്‍ 10-20 ശതമാനമാണ് വിലക്കയറ്റം ഉണ്ടാകുന്നത്. എന്നിട്ടും സര്‍ക്കാരിന് ഇപ്പോഴും ഇത് മൂന്ന് മുതല്‍ നാല് ശതമാനം വരെയാണ്. സാമ്പത്തിക സ്വാതന്ത്ര്യത്തിനായി വിലക്കയറ്റത്തെ കുറിച്ച് ബോധവാന്മാരായി ഇരിക്കേണ്ടത് പ്രധാനമാണെന്നായിരുന്നു ഒരാള്‍ ട്വീറ്റിന് താഴെ കമന്റുമായി എത്തിയത്.

 
Other News in this category

 
 




 
Close Window