കഴിഞ്ഞ 2-3 വര്‍ഷമായി കാനഡ പ്രധാനമന്ത്രിയുടെ ഓഫീസുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ച ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍. ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരുമായി അടുത്ത ബന്ധമുണ്ടെന്നും പന്നൂന്‍ അവകാശപ്പെട്ടു. ഇന്ത്യന്‍ ഹൈ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചാര പ്രവര്‍ത്തനങ്ങള്‍ താന്‍ ട്രൂഡോയെ അറിയിച്ചുവെന്നും ട്രൂഡോയുടെ പ്രസ്താവന നീതിയെയും സുരക്ഷയെയും പിന്തുണയ്ക്കുന്നുവെന്നും പന്നൂന്‍ പറഞ്ഞു.
കനേഡിയന്‍ വാര്‍ത്താ ചാനലായ സിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. കഴിഞ്ഞ രണ്ട് - മൂന്ന് വര്‍ഷങ്ങളായി സിഖ് ഫോര്‍ ജസ്റ്റിസ് സംഘടന കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. നരേന്ദ്ര മോദി സര്‍ക്കാരിനെയും ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയെയും ഇയാള്‍ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷപാതപരം എന്നായിരുന്നു വിശേഷണം. |