Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
കൗമാരക്കാരികളുടെ ലൈംഗികാസക്തി നിയന്ത്രിക്കണമെന്ന് കല്‍ക്കത്ത ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി
reporter

ന്യൂഡല്‍ഹി: കൗമാരക്കാരായ പെണ്‍കുട്ടികളോട് ലൈംഗികാസക്തി നിയന്ത്രിക്കാന്‍ നിര്‍ദേശിച്ച വിവാദമായ കല്‍ക്കട്ട ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന പോക്‌സോ നിയമപ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് അധികാരികള്‍ക്ക് നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കോടതി വിധികള്‍ എങ്ങനെ എഴുതണം എന്നതിനെക്കുറിച്ചും നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ബെഞ്ചിന് വേണ്ടി വിധി പ്രസ്താവിച്ച ജസ്റ്റിസ് ഒക പറഞ്ഞു

ലൈംഗികാതിക്രമക്കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടയാളുടെ അപ്പീല്‍ പരിഗണിക്കവെയാണ് കല്‍ക്കട്ട ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. ഇയാളെ വെറുതെ വിട്ട ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കി. ജനുവരി നാലിന് കേസ് പരിഗണിക്കുന്ന സമയത്ത് ഹൈക്കോടതി വിധിയിലെ ചില ഖണ്ഡികകള്‍ പ്രശ്‌നമാണെന്നും അത്തരം വിധികള്‍ എഴുതിയത് തികച്ചും തെറ്റാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഒരു പെണ്‍കുട്ടിയുടെയോ സ്ത്രീയുടെയോ അന്തസും സ്വകാര്യതയും സംരക്ഷിക്കേണ്ടത് പുരുഷന്റെ കടമയാണെന്നും ഹൈേേക്കാടതി വിധിന്യായത്തില്‍ പറഞ്ഞിരുന്നു. സ്ത്രീകളെ ബഹുമാനിക്കാന്‍ പുരുഷന്‍ പരിശീലിക്കണമെന്നും കോടതി പറഞ്ഞു.

 
Other News in this category

 
 




 
Close Window