Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
പതിനാറുകാരിയെ പീഡിപ്പിച്ചു, യുട്യൂബര്‍ വി.ജെ. മച്ചാന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
reporter

കൊച്ചി: വി ജെ മച്ചാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ ഗോവിന്ദ് വിജയ് പോക്‌സോ കേസില്‍ അറസ്റ്റില്‍. 16 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് അറസ്റ്റ്. എറണാകുളം കളമശ്ശേരി പൊലീസാണ് യൂട്യൂബറെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മേയിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി സംഭവം തന്റെ കൂട്ടുകാരിയോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആ കൂട്ടുകാരി സംഭവം തന്റെ അമ്മയോട് പറയുകയായിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി കളമശേരി സ്റ്റേഷനില്‍ നേരിട്ടെത്തി നല്‍കിയ പരാതി പറയുകയായിരുന്നു.

ആലപ്പുഴ മാന്നാര്‍ സ്വദേശിയാണ് ഗോവിന്ദ് വിജയ്. നിലവില്‍ എറണാകുളത്താണ് താമസം. ഇയാള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ എത്തി ഇന്ന് പുലര്‍ച്ചെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടര ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ഒരു യൂട്യൂബറാണ് ഗോവിന്ദ് വിജയ്. പരാതിക്കാരിയെ പരിചയപ്പെടുന്നതും സോഷ്യല്‍ മീഡിയ വഴിയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ മൊബൈല്‍ ഫോണുകള്‍ അറസ്റ്റിനെ തുടര്‍ന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

 
Other News in this category

 
 




 
Close Window