Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
മറ്റൊരാളുടെ അക്കൗണ്ടില്‍ ഉത്പന്നം വാങ്ങിയാലും നഷ്ടപരിഹാരത്തിന് അര്‍ഹത
reporter

കൊച്ചി: സുഹൃത്തിന്റെ ഓണ്‍ലൈന്‍ അക്കൗണ്ട് മുഖേന ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയില്‍ നിന്ന് വാങ്ങിയ ഉല്‍പ്പന്നത്തിന്മേല്‍ പരാതിയുണ്ടായാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല എന്ന വാദം ജില്ലാ ഉപഭോക്തൃ കോടതി തള്ളി. വാങ്ങിയ ടിവിയുടെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും 30 ദിവസത്തിനകം ഉപഭോക്താവിന് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ഇ-കോമേഴ്സ് സ്ഥാപനമായ ഫ്ലിപ്പ്കാര്‍ട്ട് ഇന്റര്‍നെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, ഫ്ലിപ്പ്കാര്‍ട്ടിന്റെ കീഴിലുള്ള വില്‍പ്പനാന്തര സേവനം നല്‍കുന്ന ജീവിസ് കണ്‍സ്യൂമര്‍ സര്‍വീസ് എന്നിവയ്ക്കെതിരെ ആലങ്ങാട് സ്വദേശി എന്‍ വി ഡിനില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

2019 ജനുവരിയിലാണ് പരാതിക്കാരന്‍ 17,499 രൂപ വിലയുള്ള 40 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍ഇഡി സ്മാര്‍ട്ട്ടിവി 15,852 രൂപയ്ക്ക് വാങ്ങുന്നത്. ഒരു വര്‍ഷ വാറന്റിയും രണ്ടു വര്‍ഷ അധിക വാറന്റിയും ഉണ്ടായിരുന്നു. 2021 ഓഗസ്റ്റില്‍ ടിവി പ്രവര്‍ത്തനരഹിതമായി. ഫ്ലിപ്പ്കാര്‍ട്ടിനെ സമീപിച്ചെങ്കിലും നന്നാക്കി നല്‍കിയില്ല എന്ന് പരാതിയില്‍ പറയുന്നു. വാങ്ങിയ തുകയായ 15,852 രൂപയില്‍ നിന്ന് 4,756 രൂപ കുറച്ച് 11,096 രൂപ തിരികെ നല്‍കാമെന്ന് സമ്മതിച്ചെങ്കിലും വാഗ്ദാനം പാലിച്ചില്ല. സ്വന്തം വിലാസത്തിലല്ല ടിവി വാങ്ങിയത് എന്നായിരുന്നു വാദം. കോടതി ഇത് തള്ളി. ടിവി വില 11,096 രൂപ, നഷ്ടപരിഹാരം 20,000 രൂപ, കോടതി ചെലവായി 15000 രൂപ എന്നിവയടക്കം 46,096 രൂപ പരാതിക്കാരന് നല്‍കാന്‍ ഡിബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരുമടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

 
Other News in this category

 
 




 
Close Window