തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി ഓഫീസില്‍ വന്‍ തീപിടിത്തം. രണ്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണ(35) ആണ്. രണ്ടാമത്തെ ആള്‍ സ്ത്രീയാണോ പുരുഷനാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഫയര്‍ഫോഴ്സ് എത്തുന്നതിന് മുമ്പ് നാട്ടുകാര്‍ തന്നെ തീയണക്കുകയായിരുന്നു. എസി പൊട്ടിത്തെറിച്ചതാവാം തീപിടിത്തത്തിന്റെ കാരണമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു. തിരുവനന്തപുരം പാപ്പനം കോട് സ്ഥിതി ചെയ്യുന്ന ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സിന്റെ പോര്‍ട്ടല്‍ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. 1.45 ഓടുകൂടിയാണ് സംഭവം. രണ്ട് ശരീരവും പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്.