Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.6098 INR
ukmalayalampathram.com
Wed 18th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നും ഇനിയാരും ഇങ്ങോട്ടു വരണ്ട: കുടിയേറ്റം എന്നേന്നേയ്ക്കുമായി നിര്‍ത്തുമെന്ന് ട്രംപ്
Text By: UK Malayalam Pathram
മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റം എന്നേന്നേയ്ക്കുമായി നിര്‍ത്താനുള്ള നടപടികള്‍ തന്റെ ഭരണകൂടം സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ സംവിധാനത്തെ പൂര്‍ണമായി വീണ്ടെടുക്കാന്‍ വേണ്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ കുടിയേറ്റ നയം രാജ്യത്തിന്റെ സാങ്കേതിക പുരോഗതിയെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ടെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പറഞ്ഞു. മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പു വച്ചതടക്കമുള്ള എല്ലാ നിയമവിരുദ്ധ കുടിയേറ്റങ്ങളും അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പൌരന്‍മാരല്ലാത്തവര്‍ക്കുള്ള എല്ലാ ഫെഡറല്‍ ആനുകൂല്യങ്ങളും സബ്സിഡികളും അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window