Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.4091 INR  1 EURO=108.4952 INR
ukmalayalampathram.com
Wed 08th Apr 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
വിളിക്കാത്ത ഇടത്ത് വന്നപ്പോഴാണ് പുറത്തുപോകൂ എന്നു പറഞ്ഞത്: മാധ്യമ പ്രവര്‍ത്തകരോടു മുഖ്യമന്ത്രി
Text By: UK Malayalam Pathram
'മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചയിടത്ത് മാത്രം പോവുക. വിളിക്കാത്ത ഇടത്ത് വന്നപ്പോഴാണ് പുറത്തുപോകൂ എന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങള്‍ എവിടേയും വിളിച്ചയിടത്തേ പോകാന്‍ പാടുള്ളു. വിളിക്കാത്ത സ്ഥലത്ത് പോകാന്‍ പാടില്ല. വിളിക്കാത്ത സ്ഥലത്തല്ല പോയി ഇരിക്കേണ്ടത്. അങ്ങനെയിരുന്നാല്‍ നിങ്ങള്‍ ഒന്ന് ദയവായി പുറത്തേക്ക് പോകുമോ എന്ന് ചോദിക്കുന്നതിന് പകരം പുറത്ത് കടക്ക് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടാകും. അത്രയേ ഉള്ളു - അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window