Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4522 INR  1 EURO=110.8402 INR
ukmalayalampathram.com
Fri 12th Jun 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കമല്‍ഹാസന്റെ പാര്‍ട്ടി മത്സരത്തിനില്ല; പകരം ഡിഎംകെയെ പിന്തുണയ്ക്കും
Text By: UK Malayalam Pathram
തമിഴ്‌നാട്ടില്‍ മക്കള്‍ നീതി മയ്യം മത്സരിക്കില്ലെന്ന് അധ്യക്ഷന്‍ കമല്‍ ഹാസന്‍. ഡി എം കെ മുന്നണിയ്ക്കായി പ്രവര്‍ത്തിക്കും. രണ്ട് സീറ്റുകള്‍ നല്‍കാമെന്ന് ഡിഎംകെ അറിയിച്ചിരുന്നുവെങ്കിലും, ഉദയസൂര്യനില്‍ മത്സരിക്കണമെന്ന നിബന്ധന മക്കള്‍ നീതി മയ്യം അംഗീകരിച്ചിരുന്നില്ല. പാര്‍ട്ടി രൂപീകരിച്ചതുമുതല്‍ എംഎന്‍എം ഒറ്റക്കായിരുന്നു തമിഴ്നാട്ടില്‍ മത്സരിച്ചിരുന്നത്. ഇത്തവണയാണ് എംഎംഎന്‍ ഡിഎംകെ മുന്നണിയിലേക്ക് എത്തിയത്.

മുന്നണി മര്യാദയുടെ ഭാഗമായി ഒരു രാജ്യസഭാ സീറ്റ് നല്‍കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ നല്‍കാമെന്ന ധാരണയില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഡിഎംകെ ചിഹ്നത്തില്‍ മത്സരിക്കമമെന്ന നിബന്ധനയാണ് പാര്‍ട്ടിയ്ക്ക് മുന്നില്‍ വെച്ചിരുന്നത്. ഇത് അംഗീകരിക്കാന്‍ മക്കള്‍ നീതി മയ്യം തയാറായില്ല. തുടര്‍ന്ന് ഡിഎംകെ ആസ്ഥാനത്ത് എത്തി മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്ത മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ എത്തിയത്.
 
Other News in this category

 
 




 
Close Window