Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4522 INR  1 EURO=110.8402 INR
ukmalayalampathram.com
Fri 12th Jun 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ബ്രിട്ടന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഇന്ത്യ പങ്കെടുത്തു; ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ചര്‍ച്ച ചെയ്തു
Text By: UK Malayalam Pathram
ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയും ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഇന്ത്യ പങ്കെടുത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് 60-ലധികം രാജ്യങ്ങള്‍ പങ്കെടുത്ത ഈ വെര്‍ച്വല്‍ യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനും സമുദ്രയാത്രയ്ക്കുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാനും യോഗം ആഹ്വാനം ചെയ്തു.
ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷങ്ങളില്‍ പൗരന്മാരെ നഷ്ടപ്പെട്ട ഏക രാജ്യം ഇന്ത്യയാണെന്ന വിക്രം മിസ്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. വിദേശ കപ്പലുകളില്‍ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യന്‍ നാവികരാണ് ഇതുവരെ ഹോര്‍മുസ് മേഖലയിലുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഈ പ്രതിസന്ധി ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെ ബാധിക്കുന്ന കാര്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. നയതന്ത്ര ചര്‍ച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും മാത്രമേ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കൂ എന്നതാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടന്‍ മുന്‍കൈ എടുത്ത് നടത്തിയ ഈ യോഗത്തില്‍ നിന്ന് അമേരിക്ക വിട്ടുനിന്നത് ശ്രദ്ധേയമായി. ഇറാനെതിരെയുള്ള നീക്കങ്ങളില്‍ ബ്രിട്ടന്‍ വേണ്ടത്ര സഹകരിക്കുന്നില്ലെന്ന വിമര്‍ശനം അമേരിക്കയ്ക്കുണ്ട്. ഇതേത്തുടര്‍ന്നാണ് വാഷിംഗ്ടണ്‍ ചര്‍ച്ചകളില്‍ നിന്ന് മാറിനിന്നത്.
 
Other News in this category

 
 




 
Close Window