Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4522 INR  1 EURO=110.8402 INR
ukmalayalampathram.com
Fri 12th Jun 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ പ്രവാസികളുടെ സുരക്ഷയെ ബാധിക്കുമെന്ന് നരേന്ദ്രമോദി
Text By: UK Malayalam Pathram
ലക്ഷക്കണക്കിന് മലയാളികള്‍ ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കളുടെ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകള്‍ അവരുടെ സുരക്ഷയെ ബാധിക്കുമെന്നും മോദി ചൂണ്ടിക്കാട്ടി. തിരുവല്ലയില്‍ നടന്ന എന്‍ഡിഎയുടെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രതിപക്ഷ നേതാക്കളുടെ ഇത്തരം പരാമര്‍ശങ്ങള്‍ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കേരളീയരുടെ വിശ്വാസത്തെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും നിലവിലെ പ്രതിസന്ധി കോണ്‍ഗ്രസിന്റെയും അവരുടെ സഖ്യകക്ഷികളുടെയും യഥാര്‍ത്ഥ മനോഭാവം തുറന്നുകാട്ടിയെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയില്‍ കഴിയുന്ന ഇന്ത്യക്കാരെ അപകടത്തിലാക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ശക്തമായ നയതന്ത്ര ബന്ധമാണ് ഈ പ്രതിസന്ധി ഘട്ടത്തിലും പൗരന്മാരെ സംരക്ഷിക്കാന്‍ സഹായിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗള്‍ഫ് രാഷ്ട്രങ്ങളുമായി തന്റെ സര്‍ക്കാരിനുള്ള ഊഷ്മളമായ ബന്ധമാണ് പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window