Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=108.7075 INR
ukmalayalampathram.com
Mon 13th Jul 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഇറാനില്‍ ആണവ ആക്രമണം ഉണ്ടാകില്ല: വ്യക്തത വരുത്തി അമേരിക്കന്‍ വൈറ്റ് ഹൗസ്
Text By: UK Malayalam Pathram
ഇറാനെതിരെ യുഎസ് ആണവ ആക്രമണമുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നില്ലെന്ന് വൈറ്റ് ഹൗസ്. ഇറാനിലെ സൈനിക നടപടികളെക്കുറിച്ചുള്ള പ്രസ്താവനക്കിടെ വാന്‍സിന്റെ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് വിശദീകരണം. ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ആയുധം ഉപയോഗിക്കുമെന്നായിരുന്നു വാന്‍സ് പറഞ്ഞത്. എന്നാല്‍ അത് ആണവായുധം അല്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഇറാന്‍ നാഗരികതയെ ഇന്ന് രാത്രി തന്നെ ഇല്ലാതാക്കുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ മുഴുവന്‍ നാഗരികതയും ഇന്ന് രാത്രി മരിക്കുമെന്നും അവര്‍ ഒരിക്കലും തിരിച്ചുവരില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍. ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി ഇന്ന് രാത്രി മാറുമെന്നും ട്രംപ്.
 
Other News in this category

 
 




 
Close Window