Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4522 INR  1 EURO=110.8402 INR
ukmalayalampathram.com
Fri 12th Jun 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഇറാനിലെ പുതിയ ഭരണാധികാരികളും തീവ്രനിലപാടുകാരെന്ന് ഇസ്രയേല്‍ സൈന്യം; യുദ്ധം തുടരേണ്ടി വരുമെന്നും മുന്നറിയിപ്പ്
Text By: UK Malayalam Pathram

ഇറാനിലെ പുതിയ ഭരണക്കാര്‍ പഴയ ഭരണക്കാരെക്കാള്‍ തീവ്രനിലപാട് ഉള്ളവരാണ്. വരും ദിവസങ്ങളില്‍ യുദ്ധം പുനരാരംഭിക്കാന്‍ സാധ്യതയുണ്ട് - ഇസ്രയേല്‍ സൈന്യം. ഇസ്രയേല്‍ പാര്‍ലമെന്റിന്റെ വിദേശകാര്യ - പ്രതിരോധ കമ്മിറ്റിക്ക് മുന്നിലാണ് ഐ ഡി എഫിന്റെ വെളിപ്പെടുത്തല്‍. ഇസ്രയേലി മാധ്യമങ്ങള്‍ തന്നെയാണ് ഐഡിഎഫിന്റെ വെളിപ്പെടുത്തല്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. വരും ദിവസങ്ങളില്‍ യുദ്ധം പുനരാരംഭിച്ചേക്കുമെന്നും ഐഡിഎഫ് അറിയിച്ചു. ആയത്തുള്ള അലി ഖമനയി ഉള്‍പ്പെടെയുള്ളവര്‍ തീവ്രനിലപാടുള്ളവരാണെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് അമേരിക്കയും ഇസ്രയേലും തങ്ങളുടെ സംയുക്ത സൈനിക ആക്രമണത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചത്. അലി ഖമനയി വധത്തിനുശേഷം വന്ന പുതിയ ഭരണാധികാരികള്‍ പഴയ ഭരണാധികാരികളേക്കാള്‍ തീവ്ര നിലപാടുള്ളവരാണെന്ന് ഇസ്രയേല്‍ സൈന്യം സ്വകാര്യമായി നടന്ന ഒരു മീറ്റിങില്‍ പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്.

 
Other News in this category

 
 




 
Close Window