Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
യൂത്ത് കോണ്‍ഗ്രസ് - കെഎസ്യു പ്രവര്‍ത്തകരെ വഴിയില്‍ തല്ലിയ 5 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
Text By: UK Malayalam Pathram
നവകേരള യാത്രയ്ക്കിടയിലെ വിവാദമായ 'രക്ഷാപ്രവര്‍ത്തന'വുമായി ബന്ധപ്പെട്ട് 5 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. യൂത്ത് കോണ്‍ഗ്രസ് - കെഎസ്യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍ കുമാര്‍, സന്ദീപ്, വിപിന്‍, ഷൈജു, അരുണ്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡിജിപിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
അഞ്ച് പോലീസുകാരെ പ്രതികളാക്കി പ്രത്യേക അന്വേഷണ സംഘം ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെയാണ് നടപടി. ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് അഞ്ച് പോലീസുകാര്‍ കുറ്റക്കാരാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. പ്രതികള്‍ ഗുരുതര ചട്ടലംഘനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നവകേരള ബസിനെ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരെ നേരിട്ട രീതി വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.
 
Other News in this category

 
 




 
Close Window