|
|
|
|
|
| സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണം വഴിമുട്ടിയെന്ന് പിതാവ് |
തിരുവനന്തപുരം: സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണം വഴിമുട്ടിയെന്ന് പിതാവ് ജയപ്രകാശ്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ കേരള പൊലീസ് അന്വേഷണം നിര്‍ത്തി. സിബിഐ ഇതുവരെ എത്തിയിട്ടുമില്ലെന്ന് ജയപ്രകാശ് ചൂണ്ടിക്കാട്ടി. സഹായിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ കണ്ടെതെന്നും പിതാവ് പറഞ്ഞു നീതി തേടി പോകേണ്ടത് ഭരണപക്ഷത്തുള്ളവരുടെ അടുത്താണെങ്കിലും, അവരുടെ അടുത്തു പോയാല്‍ എന്തു സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോയെന്നായിരുന്നു ജയപ്രകാശിന്റെ മറുപടി. പ്രതിപക്ഷ നേതാവിനെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികളെ രക്ഷിക്കാന്‍ ഉന്നത ശ്രമം നടന്നതായും ജയപ്രകാശ് പറഞ്ഞു. ഞാന്‍ |
|
Full Story
|
|
|
|
|
|
|
| കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വി.ഡി. സതീശന്‍ കൈക്കൂലി വാങ്ങിയെന്ന സംഭവത്തില്‍ തെളിവ് എവിടെയെന്ന് കോടതി |
തിരുവനന്തപുരം: കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തെളിവ് എവിടെയെന്ന് ഹര്‍ജിക്കാരനോട് കോടതി. ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ കൃത്യമായ തെളിവ് വേണം. ഇത്തരം ഹര്‍ജിയുമായി കോടതിയെ സമീപിക്കുമ്പോള്‍ കൃത്യതയും വ്യക്തതയും തെളിവും പരാതിക്കാരന് ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി. പൊതു പ്രവര്‍ത്തകനായ കവടിയാര്‍ സ്വദേശി എഎച്ച് ഹാഫിസ് ആണ് ഹര്‍ജി നല്‍കിയത്. കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വിഡി സതീശന്‍ അന്യ സംസ്ഥാന ലോബികളില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയതായി പിവി അന്‍വര്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹഫീസ് വിജിലന്‍സ് ഡയറകര്‍ക്ക് പരാതി |
|
Full Story
|
|
|
|
|
|
|
| ആം ആദ്മി പാര്‍ട്ടിക്ക് 134 കോടി രൂപ സംഭാവന നല്‍കിയെന്ന് ഖലിസ്താന്‍ വിഘടനവാദി നേതാവ് |
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് 134 കോടി രൂപ സംഭാവന നല്‍കിയിട്ടുണ്ടെന്ന് ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂന്‍. 2014 മുതല്‍ 2022 വരെയുള്ള കാലത്താണ് വിദേശത്തുള്ള ഖലിസ്താന്‍ സംഘടനകളില്‍നിന്നു പാര്‍ട്ടി പണം സ്വീകരിച്ചതെന്ന് നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ തലവനായ പന്നൂന്‍ വീഡിയോസന്ദേശത്തില്‍ ആരോപിച്ചു.
2014-ല്‍ ന്യൂയോര്‍ക്കില്‍വെച്ച് കെജ്രിവാളും ഖലിസ്താനി നേതാക്കളും കൂടിക്കാഴ്ച നടത്തിയെന്ന് പന്നൂന്‍ പറയുന്നു. സാമ്പത്തികസഹായം നല്‍കിയാല്‍ പ്രതിഫലമായി 1993-ലെ ഡല്‍ഹി ബോംബ് സ്ഫോടനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ക്കഴിയുന്ന ഖലിസ്താന്‍ ഭീകരവാദി ദേവീന്ദര്‍പാല്‍ സിങ് ഭുള്ളറെ |
|
Full Story
|
|
|
|
|
|
|
| ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയം |
ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയം. എബിവിപി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ നാലു സ്ഥാനങ്ങളും ഇടതുപക്ഷം കരസ്ഥമാക്കി. പ്രസിഡന്റായി ഇടതുസ്ഥാനാര്‍ഥി ധനഞ്ജയ് വിജയിച്ചു. എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്മീറയെ 922 വോട്ടുകള്‍ക്കാണ് ധനഞ്ജയ് പരാജയപ്പെടുത്തിയത്. ധനഞ്ജയ്ക്ക് 2598 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഉമേഷ് ചന്ദ്രക്ക് 1676 വോട്ടാണ് ലഭിച്ചത്. ജനറല്‍ സെക്രട്ടറിയായി പ്രിയാന്‍ഷി ആര്യ വിജയിച്ചു. 2887 വോട്ടുകളാണ് പ്രിയാന്‍ഷി ആര്യ നേടിയത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ, ബിഎപിഎസ്എ സ്ഥാനാര്‍ത്ഥിയായിട്ടാണ് ആര്യ |
|
Full Story
|
|
|
|
|
|
|
| രക്ഷിതാക്കള്‍ വോട്ട് ചെയ്യുമെന്ന് വിദ്യാര്‍ഥികള്‍ ഒപ്പിട്ട് നല്‍കണം, സത്യവാങ്മൂലം വിവാദത്തില്‍ |
കാസര്‍ക്കോട്: ജില്ലയിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്നു സത്യവാങ്മൂലത്തില്‍ ഒപ്പിടണമെന്ന കാസര്‍ക്കോട് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം വിവാദത്തില്‍. ഇതിനെതിരെ പ്രതിഷേധം ഉയരുകയാണ്. തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താമെന്ന സത്യവാങ്മൂലത്തില്‍ രക്ഷിതാവും വിദ്യാര്‍ഥിയും ഒപ്പിടണമെന്നാണ് ഭരണകൂട നിര്‍ദ്ദേശം. ജില്ലാ ഭരണകൂടവും തെരഞ്ഞെടുപ്പ് വിഭാ?ഗവുമാണ് സത്യവാങ്മൂലം തയ്യാറാക്കി കൈമാറിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും വോട്ട് ചെയ്യാന്‍ വീട്ടുകാരെ പ്രേരിപ്പിക്കുമെന്നു പ്രതിജ്ഞ ചെയ്യുന്നു എന്നു എഴുതി വിദ്യാര്‍ഥി ഒപ്പിടണം. ഉത്തരവാദിത്വപ്പെട്ട പൗരന്‍ എന്ന |
|
Full Story
|
|
|
|
|
|
|
| രാഹുലിനെതിരേ ശക്തമായി പോരാടുമെന്ന് കെ. സുരേന്ദ്രന്‍ |
കോട്ടയം: വയനാട്ടില്‍ ഇന്ത്യ സഖ്യത്തിന്റെ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍. പാര്‍ട്ടി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിക്കുകയും രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ വന്ന് മത്സരിക്കുന്ന ഇന്ത്യ സഖ്യത്തിന്റെ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കും. വയനാട് വ്യക്തിപരമായിട്ട് വളരെ അധികം ബന്ധമുള്ള മണ്ഡലമാണ്. പൊതുജീവിതം ആരംഭിച്ചത് വയനാട്ടില്‍ നിന്നാണ്. വയനാട് ജില്ലയില്‍ യുവമോര്‍ച്ച പ്രസിഡന്റായാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്- സുരേന്ദ്രന്‍ പറഞ്ഞു.
|
|
Full Story
|
|
|
|
|
|
|
| പെട്രോള്‍ പമ്പിലെത്തി തീ കൊളുത്തിയ യുവാവ് മരിച്ചു |
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ പെട്രോള്‍ പമ്പിലെത്തി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് പുലര്‍ച്ചെ മരണം സംഭവിച്ചത്. ഇരിങ്ങാലക്കുട മെറിന ആശുപത്രിക്കു സമീപത്തെ പെട്രോള്‍ പമ്പില്‍ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പെട്രോള്‍ പമ്പിലെത്തിയ യുവാവ് പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സ്‌കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കിയില്ല.
കാന്‍ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്നു പറഞ്ഞ് തൊട്ടടുത്ത വണ്ടിയില്‍ പെട്രോള്‍ |
|
Full Story
|
|
|
|
|
|
|
| ഇന്ന് ഓശാന ഞായര്‍, ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന |
തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. കുരുത്തോല ആശിര്‍വാദവും കുരുത്തോല പ്രദക്ഷിണവും നടക്കും. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന് ഇതോടെ തുടക്കമാവും. യേശുക്രിസ്തുവിനെ ജനം രാജകീയപദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമാണ് ഓശാന ഞായറിലെ തിരുക്കര്‍മങ്ങള്‍.
യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെയും അന്ത്യ അത്താഴത്തിന്റെയും കാല്‍വരിക്കുന്നിലെ കുരിശുമരണത്തിന്റെയും ഉയിര്‍പ്പുതിരുനാളിന്റെയും ഓര്‍മ |
|
Full Story
|
|
|
|
| |