Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
വാര്‍ത്തകള്‍
  24-03-2024
ദേശീയപാതയ്ക്കായി മണ്ണെടുപ്പ്: പാരിസ്ഥിതിക അനുമതി വേണമെന്ന് സുപ്രീംകോടതി

 ന്യൂഡല്‍ഹി: ദേശീയപാതകള്‍ അടക്കമുള്ള റോഡുകള്‍, റെയില്‍വേ ലൈന്‍ തുടങ്ങിയവയുടെ നിര്‍മ്മാണങ്ങള്‍ക്കായി കുന്നിടിച്ച് മണ്ണെടുക്കാന്‍ പാരിസ്ഥിതികാനുമതി വേണമെന്ന് സുപ്രീംകോടതി. ഇത്തരം പ്രവൃത്തികള്‍ക്കായി മണ്ണെടുക്കുന്നതിന് മുന്‍കൂര്‍ പാരിസ്ഥിതികാനുമതി വേണ്ടെന്ന കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കേന്ദ്ര സര്‍ക്കാര്‍ 2020 മാര്‍ച്ച് 28നും 2023 ആഗസ്റ്റ് 30നും പുറപ്പെടുവിച്ച വിജ്ഞാപനങ്ങളാണ് കോടതി റദ്ദാക്കിയത്.

വിജ്ഞാപനങ്ങള്‍ക്കെതിരെ നോബിള്‍ എം പൈക്കട സമര്‍പ്പിച്ച ഹര്‍ജി ഭാഗികമായി അംഗീകരിച്ചാണ് സുപ്രീംകോടതി

Full Story
  23-03-2024
റഷ്യന്‍, യുക്രൈന്‍ മേഖലയില്‍ തൊഴിലന്വേഷിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംഘര്‍ഷം നിലനില്‍ക്കുന്ന റഷ്യന്‍, യുക്രൈന്‍ മേഖലകളില്‍ തൊഴിലന്വേഷിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും നോര്‍ക്ക റൂട്ട്സ് അധികൃതരും. ഈ മേഖലകളിലേക്ക് ഇടനിലക്കാര്‍വഴി തൊഴില്‍ വാഗ്ദാനം ലഭിച്ചു പോയ ചിലര്‍ തട്ടിപ്പിനിരയായ പശ്ചാത്തലത്തിലാണ് അറിയിപ്പ്.

വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സികളുടെയും ഇടനിലക്കാരുടെയും വാഗ്ദാനങ്ങളില്‍ വീഴരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേന്ദ്ര വിദേശ മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള അംഗീകൃത ഏജന്‍സികള്‍ വഴി മാത്രമേ വിദേശ തൊഴില്‍ കുടിയേറ്റത്തിന് ശ്രമിക്കാവൂ. ഓഫര്‍ലെറ്ററില്‍ പറഞ്ഞിരിക്കുന്ന ജോലി, ശമ്പളം, മറ്റാനുകൂല്യങ്ങള്‍

Full Story
  23-03-2024
ശരത് ചന്ദ്ര ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടായി നല്‍കിയത് 59.5 കോടിയെന്ന് ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിന് പിന്നാലെ കേസിലെ മാപ്പുസാക്ഷിയായ ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടു വഴി നല്‍കിയ സംഭാവനയുടെ കണക്കുകള്‍ പുറത്തുവിട്ട് ആം ആദ്മി പാര്‍ട്ടി. ശരത് ചന്ദ്ര ബിജെപിക്ക് ഇലക്ടല്‍ ബോണ്ട് വഴി 59.5 കോടി സംഭാവന നല്‍കിയെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ശരത് ചന്ദ്രയെ മുന്‍നിര്‍ത്തി കെജരിവാളിനെ ബിജെപി കുടുക്കുകയായിരുന്നെന്നും നേതാക്കള്‍ പറഞ്ഞു. ആദ്യം പ്രതിയായ ശരത് ചന്ദ്ര മാപ്പുസാക്ഷിയായത് ഇലക്ടറല്‍ ബോണ്ട് ആയി കോടികള്‍ നല്‍കിയതിനെ തുടര്‍ന്നാണെന്ന് ആംആദ്മി നേതാക്കള്‍ ആരോപിച്ചു. കേസില്‍ ചോദ്യം ചെയ്യാന്‍

Full Story
  23-03-2024
ഇന്ത്യയുടെ വിദേശ നാണ്യശേഖരം സര്‍വകാല റെക്കോര്‍ഡില്‍

 ന്യൂഡല്‍ഹി: തുടര്‍ച്ചയായി നാലാം ആഴ്ചയും മുന്നേറിയ ഇന്ത്യയുടെ വിദേശ നാണ്യശേഖരം സര്‍വകാല റെക്കോര്‍ഡില്‍. മാര്‍ച്ച് 15ന് അവസാനിക്കുന്ന ആഴ്ചയില്‍ വിദേശനാണ്യ ശേഖരം 64229 കോടി ഡോളറായി (642.292 ബില്യണ്‍ ഡോളര്‍) ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് 15ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ ശേഖരത്തില്‍ 639.6 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഇക്കാലയളവില്‍ വിദേശനാണ്യ ശേഖരത്തിലെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി 56838.6 കോടി ഡോളറായി ഉയര്‍ന്നു. ഒരാഴ്ച കൊണ്ട് 603.4 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. വിദേശനാണ്യ ശേഖരത്തിലെ സ്വര്‍ണശേഖരത്തിലും വര്‍ധനയുണ്ടായി. 42.5 കോടി ഡോളറിന്റെ വര്‍ധനയോടെ 5114 കോടി

Full Story
  22-03-2024
മദ്യനയക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ് രിവാള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റ് ചെയ്ത് ഇഡി നടപടി ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദരേഷ്, ബേല എം ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് നടപടി. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കെജരിവാളിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് സിങ്വി കോടതിയെ അറിയിച്ചു. വിചാരണക്കോടതിയിലെ റിമാന്‍ഡ് വാദവുമായി ക്ലാഷ് ആവും എന്നതിനാലാണ് ഹര്‍ജി പിന്‍വലിക്കുന്നതെന്ന് സിങ്വി പറഞ്ഞു.

അറസ്റ്റിലായ കെജരിവാളിനെ ഇഡി ഇന്ന് വിചാരണക്കോടതിയെ ഹാജരാക്കും. രാവിലെ ചീഫ്

Full Story
  22-03-2024
തമിഴ്‌നാട്ടില്‍ കെ. പൊന്‍മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച് ഗവര്‍ണര്‍

ചെന്നൈ: തമിഴ്നാട്ടില്‍ കെ പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച് ഗവര്‍ണര്‍. ഉച്ചകഴിഞ്ഞ് 3.30 ന് രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ. സുപ്രീംകോടതി അന്ത്യശാസനം നല്‍കിയതോടെയാണ് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി വഴങ്ങിയത്. പൊന്മുടിയെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്നതില്‍ ഇന്നു വൈകുന്നേരത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തമിഴ്നാട് ഗവര്‍ണര്‍ക്ക് അന്ത്യശാസനം നല്‍കിയത്. ഗവര്‍ണര്‍ തീരുമാനമെടുത്തില്ലെങ്കില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

പൊന്മുടിയെ മന്ത്രിയാക്കാനും മന്ത്രിമാരുടെ വകുപ്പു മാറ്റത്തിനും അനുമതി

Full Story
  22-03-2024
തന്നെ ആദ്യമായല്ല നര്‍ത്തകി സത്യഭാമ അപമാനിക്കുന്നതെന്ന് ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍

കൊച്ചി: തന്നെ ആദ്യമായല്ല നര്‍ത്തകി സത്യഭാമ വ്യക്തിയധിക്ഷേപം നടത്തുന്നതെന്ന് ഡോ. ആല്‍എല്‍വി രാമകൃഷ്ണന്‍. മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ ഓണം വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ നൃത്തോത്സവത്തില്‍ കലാവതരണത്തിന് അനുമതി തേടി അപേക്ഷ അയച്ചതിന് പിന്നാലെ കോ-ഓര്‍ഡിനേറ്ററായിരുന്ന സത്യഭാമ ഫോണില്‍ വിളിച്ച് തന്നെ അധിക്ഷേപിച്ചു. 'നിനക്ക് പറ്റിയതല്ല ഇതെന്ന്' പറഞ്ഞു അവര്‍ അവഹേളിച്ചെന്നും രാമകൃഷ്ണന്‍ പറഞ്ഞു. സ്‌കൂള്‍ യുവജനോത്സവത്തില്‍ നല്ല പ്രകടനം കാഴ്ചവെച്ച തന്റെ ശിഷ്യയ്ക്ക് മികച്ച സ്ഥാനം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യമുണ്ടായപ്പോള്‍ അത് ചോദ്യം ചെയ്യുകയും തര്‍ക്കത്തില്‍ അവസാനിക്കുകയും ചെയ്തിരുന്നു. അതിന്റെ പേരില്‍ തനിക്കെതിരെ രണ്ട് കേസുകള്‍

Full Story
  21-03-2024
ബിജെപിയില്‍ ചേരുമെന്ന പ്രചാരണം: പിതാവിനോടുള്ള സിപിഎമ്മിന്റെ പകയെന്ന് ചാണ്ടി ഉമ്മന്‍

കോട്ടയം: ബിജെപിയില്‍ ചേരുമെന്ന സിപിഎം പ്രചാരണത്തിനെതിരെ ചാണ്ടി ഉമ്മന്‍ എംഎല്‍എ. പിതാവിന്റെ കല്ലറയില്‍ നിന്ന് ജയ്ശ്രീറാം വിളി കേള്‍ക്കുന്നതായി സിപിഎം പ്രചരിപ്പിക്കുകയാണെന്നും കല്ലറയെ പോലും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് ചാണ്ടി ഉമ്മനെതിരെയുള്ള ആക്രമണമല്ല. പിതാവിനോടുള്ള സിപിഎമ്മിന്റെ പകയാണ്. പിതാവിനെ വെറുതെവിടണമെന്നും തന്നെ ആക്രമിച്ചോളുവെന്നും പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെ ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ജീവിച്ചിരുന്നപ്പോള്‍ അപവാദം പറഞ്ഞ് കൊല്ലാതെ കൊന്നെന്നും മരിച്ചിട്ടും അദ്ദേഹത്തെ ആക്ഷേപിക്കാന്‍ ശ്രമിക്കുന്ന സിപിഎം കേരളത്തോട് മാപ്പ് പറയണമെന്നും ചാണ്ടി

Full Story
[232][233][234][235][236]
 
-->




 
Close Window