Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
വാര്‍ത്തകള്‍
  21-03-2024
കെഎസ്ആര്‍ടിസി സ്വിഫ്റ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

മലപ്പുറം: എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ കുടുങ്ങിയ പിക്കപ്പ് വാനിലെ ഡ്രൈവര്‍ പാലക്കാട് സ്വദേശി രാജേന്ദ്രന്‍ (50) ആണ് മരിച്ചത്. പിക്കപ്പ് വാനില്‍ കുടുങ്ങിയ രാജേന്ദ്രനെ ഫയര്‍ഫോഴ്സ് എത്തി രണ്ടരമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പിക്കപ്പ് വാന്‍ വെട്ടിപ്പൊളിച്ചാണ് രാജേന്ദ്രനെ പുറത്തെടുത്തത്. പരിക്കേറ്റ മറ്റു യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന്

Full Story
  21-03-2024
രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യമായി മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തു നല്‍കും, തട്ടിപ്പില്‍ വീഴരുതെന്ന് കേരള പൊലീസ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യമായി മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തു നല്‍കുമെന്നു പ്രചരിപ്പിച്ച് തട്ടിപ്പ്. ഇത്തരം തട്ടിപ്പ് സന്ദേശങ്ങളില്‍ അകപ്പെടുകയോ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുകയോ ചെയ്യരുതെന്ന് കേരള പൊലീസ് ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി. രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യമായി മൂന്നു മാസം ദൈര്‍ഘ്യമുള്ള പ്ലാനില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തു തരുമെന്ന വാഗ്ദാനമാണ് വ്യാപകമായി പ്രചരിക്കുന്നത്. സൗജന്യ റീചാര്‍ജ് സ്‌ക്രാച്ച് കാര്‍ഡുകള്‍ എന്ന പേരിലാണു ലിങ്കുകള്‍ പ്രചരിക്കുന്നത്. 'ഫ്രീ റീചാര്‍ജ് യോജന' തുടങ്ങിയ പേരിലുള്ള സന്ദേശങ്ങളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവരുടെ ഫോണ്‍ നമ്പര്‍

Full Story
  20-03-2024
മദ്യപിച്ച് പെണ്‍കുട്ടിയെ ആക്രമിച്ചു, ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥയെ മര്‍ദ്ദിച്ചു, നഴ്‌സിന്റെ മുഖത്ത് ചവിട്ടി

കൊച്ചി: തൃപ്പൂണിത്തുറ കിഴക്കേക്കോട്ട ബസ് സ്റ്റാന്റാഡിന് സമീപം മദ്യപിച്ച് പെണ്‍കുട്ടിയെ ശല്യം ചെയ്ത വയോധികനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് മര്‍ദനം. സംഭവത്തില്‍ കുരീക്കാട് പാത്രയില്‍ പിഎസ് മാധവനെ (64) ഹില്‍പാലസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പരിശോധിച്ച നഴ്‌സിന്റെ മുഖത്ത് ഇയാള്‍ ചവിട്ടിയെന്നും സമീപമുണ്ടായിരുന്ന എസ്ഐയെ അടിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ഹില്‍പാലസ് സ്റ്റേഷനിലെ സിപിഒ എന്‍ കെ റെജിമോള്‍ (42), താലൂക്ക് ആശുപത്രി നഴ്‌സിങ് ഓഫിസര്‍ ജി ദിവ്യ (35) എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. ഇന്നലെ വൈകുന്നേരം 5.30ന് കിഴക്കേക്കോട്ട ബസ് സ്റ്റോപ്പിന് സമീപമുള്ള ഷോപ്പിങ്

Full Story
  20-03-2024
തമിഴ്‌നാട്ടുകാര്‍ ബംഗളൂരുവില്‍ സ്‌ഫോടനങ്ങള്‍ നടത്തുന്നു, മാപ്പ് പറഞ്ഞു ശോഭ കരന്തലജെ, കേരളത്തിനെതിരേയുള്ള പരാമര്‍ശം പിന്‍വലിക്കില്ല

ബംഗളൂരു: വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബിജെപി സ്ഥാനാര്‍ഥി ശോഭ കരന്തലജെ. തമിഴ്നാട്ടുകാര്‍ക്കെതിരായ പരാമര്‍ശത്തിലാണ് ശോഭാ കരന്തലജെ മാപ്പ് പറഞ്ഞത്. കൂടാതെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നെന്നും ശോഭ കരന്തലജെ ട്വിറ്ററില്‍ കുറിച്ചു. അതേസമയം കേരളത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ശോഭ കരന്തലജെ പിന്‍വലിച്ചിട്ടില്ല. തമിഴ്‌നാട്ടിലെ ആളുകള്‍ ബോംബ് ഉണ്ടാക്കാന്‍ പരിശീലനം നേടി ബംഗളൂരുവില്‍ എത്തി സ്‌ഫോടനങ്ങള്‍ നടത്തുന്നുവെന്നും കേരളത്തില്‍ നിന്ന് ആളുകള്‍ എത്തി കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നുമായിരുന്നു ശോഭയുടെ വിവാദ പരാമര്‍ശം. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തമിഴ്നാട്ടുകാര്‍ക്കെതിരെയുള്ള

Full Story
  20-03-2024
മാങ്കുളം അപകടം: മരിച്ചവരുടെ എണ്ണം നാലായി

മൂന്നാര്‍: അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി. പേമരം വളവില്‍ ഇന്നലെ വൈക്കുന്നേരം അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കത്തില്‍ വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രഥമിക വിലയിരുത്തല്‍. തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. തിരുനെല്‍വേലിയിലെ പ്രഷര്‍കുക്കര്‍ കമ്പനിയിലെ ജീവനക്കാര്‍ കുടുംബസമേതം മൂന്നാര്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു.

മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ മൂന്ന് തിരുനെല്‍വേലി സ്വദേശികളാണ് മരിച്ചത്. വളവു തിരിയുന്നതിനിടെ 30 അടി താഴ്ചയിലേക്ക് ട്രാവലര്‍

Full Story
  19-03-2024
മുന്‍ ഭാര്യയേയും ഭര്‍ത്താവിനെയും മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമം, പദ്ധതി പൊളിച്ച് പൊലീസ്

കോഴിക്കോട്: മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ(26) ആണ് പൊലീസ് പിടിയിലായത്. ഒഎല്‍എക്സില്‍ വില്‍പനയ്ക്ക് വെച്ച മുന്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും കാറില്‍ എംഡിഎംഎ ഒളിപ്പിച്ചുവെച്ച് പൊലീസിനെ കൊണ്ടു പിടിപ്പിക്കാനായിരുന്നു യുവാവിന്റെ ശ്രമം. ഇതിനായി 10,000 രൂപ കൊടുത്ത് ചീരാല്‍ സ്വദേശി മോന്‍സി എന്നയാളെ ഏല്‍പ്പിച്ചു.

ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതിലൂടെയാണ് യുവാവിന്റെ കള്ളക്കളി പുറത്തായത്. വില്‍പനയ്ക്കായി ഒഎല്‍എക്സിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി ഡ്രൈവര്‍ സീറ്റിന്റെ റൂഫില്‍ എംഡിഎംഎ ഒളിപ്പിച്ചുവെച്ചു

Full Story
  19-03-2024
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു

ആലപ്പുഴ: പുറക്കാട് കടല്‍ 50 മീറ്ററോളം ഉള്‍ വലിഞ്ഞു. പുറക്കാട് മുതല്‍ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടല്‍ ഉള്‍വലിഞ്ഞത്. ഈ ഭാഗത്ത് ഉള്‍വലിയല്‍ പ്രതിഭാസം നേരത്തെയും ഉണ്ടായിട്ടുണ്ട്. ഇന്ന് രാവിലെ ആറര മുതലാണ് കടല്‍ ഉള്‍വലിയല്‍ പ്രതിഭാസം ദൃശ്യമായത്. പുറക്കാട് മുതല്‍ ഏതാണ്ട് 300 മീറ്റര്‍ തോട്ടപ്പള്ളി ഭാഗത്തേക്കാണ് ഉള്‍വലിഞ്ഞത്. തീരത്ത് ചളി അടിഞ്ഞ അവസ്ഥയാണ്.

ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികള്‍ക്ക് തിരികെ വരാന്‍ കഴിയാത്ത സാഹചര്യമാണ്. ചെളി അടിഞ്ഞതാണ് തിരിച്ചു വരവ് ദുഷ്‌കരമാക്കുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇങ്ങനെയുള്ള പ്രതിഭാസം

Full Story
  19-03-2024
പൗഡറ് പൂശി നടക്കുന്ന ഷണ്ഡന്‍, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും, ഡീനിനെ അധിക്ഷേപിച്ച് എം.എം. മണി

തൊടുപുഴ: ഇടുക്കി സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ഡീന്‍ കുര്യാക്കോസിനെ അധിക്ഷേപിച്ച് സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണി. ഡീന്‍ ഷണ്ഡനാണെന്നും പൗഡറും പൂശി നടപ്പാണെന്നും മണി അധിക്ഷേപിച്ചു. നെടുങ്കണ്ടം തൂക്കുപാലത്തു നടന്ന അനീഷ് രാജ് രക്തസാക്ഷി ദിനാചരണ വേദിയിലാണ് വിവാദ പരാമാര്‍ശങ്ങള്‍.

'ഇപ്പം ദേ, ഹോ... പൗഡറൊക്കെ പൂശി ഒരാളുടെ ഫോട്ടോ വച്ചിട്ടുണ്ട് ഇപ്പോ.

ഡീന്‍... ശബ്ദിച്ചോ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. അതല്ലേ. ശബ്ദിച്ചോ ഈ കേരളത്തിനു വേണ്ടി. പാര്‍ലമെന്റില്‍ ശബ്ദിച്ചോ, പ്രസംഗിച്ചോ. എന്തു ചെയ്തു. ചുമ്മാതെ വന്നിരിക്കയാ. പൗഡറ് പൂശി, ബ്യൂട്ടി പാര്‍ലറില്‍ കയറി വെള്ള പൂശി

Full Story
[233][234][235][236][237]
 
-->




 
Close Window