Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
വാര്‍ത്തകള്‍
  26-02-2024
ഒന്നാം ക്ലാസില്‍ ചേരാന്‍ ആറു വയസ് പൂര്‍ത്തിയാകണം, കേന്ദ്രനിര്‍ദേശം വീണ്ടും

ന്യൂഡല്‍ഹി: പുതിയ അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വയസാക്കണമെന്നു നിര്‍ദ്ദേശിച്ച് കേന്ദ്രം. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയ നിര്‍ദ്ദേശം കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും നടപ്പാക്കാത്ത സാഹചര്യത്തിലാണു പുതിയ കത്ത്. ഒന്നാം ക്ലാസ് പ്രവേശനത്തിനു ആറ് വയസ് തികയണമെന്നതു ദേശീയ വിദ്യാഭ്യാസ നയത്തിലെ (2020) നിര്‍ദ്ദേശമാണ്. ഇതു നടപ്പാക്കണമെന്നു 2021 മാര്‍ച്ചിലും 2023 ഫെബ്രുവരിയിലും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ഉടന്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ

Full Story
  26-02-2024
ജവാന്‍ റമ്മിന് ഗുണനിലവാരമില്ല, വില്‍പ്പന നിര്‍ത്തി

കൊച്ചി: 17 ബാച്ച് ജവാന്‍ റമ്മിന്റെ വില്‍പ്പന എക്സൈസ് നിര്‍ത്തി വച്ചു. തരി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വില്‍പ്പന നിര്‍ത്തിയത്. വരാപ്പുഴ വാണിയക്കാട് ഷോപ്പില്‍ വില്‍പ്പനയ്ക്ക് എത്തിച്ച മദ്യക്കുപ്പികളിലാണ് ആദ്യം നിലവാര പ്രശ്നം ശ്രദ്ധയില്‍പ്പെട്ടത്. എക്സൈസ് നടത്തിയ പരിശോധനയില്‍ ഈ ഷോപ്പിലെ എട്ട് ബാച്ചുകളിലെ മദ്യത്തിനും ഗുണനിലവാരമില്ലെന്നു കണ്ടെത്തി. വരാപ്പുഴ ഷോപ്പിലും ഒന്‍പത് ബാച്ച് മദ്യത്തില്‍ തരികള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നു മറ്റു വില്‍പ്പന കേന്ദ്രങ്ങളിലേയും ജവാന്‍ റം പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഉപയോഗ കാലാവധി കഴിഞ്ഞ മദ്യത്തിലാണ് സാധാരണ തരികള്‍ കാണാറുള്ളത്. ബോട്ട്ലിങിലെ അപാകവും ഇതിനു

Full Story
  25-02-2024
മൂന്നാം സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്ന് മുസ്ലിംലീഗ്

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗും കോണ്‍ഗ്രസുമായിട്ടുള്ള ഉഭയകക്ഷി ചര്‍ച്ച കൊച്ചിയില്‍ തുടങ്ങി. മൂന്നാം സീറ്റ് പാര്‍ട്ടിക്ക് ഉറപ്പായും വേണമെന്നും, ഇതില്‍ വിട്ടുവീഴ്ചയില്ലെന്നുമുള്ള കടുത്ത നിലപാടിലാണ് ലീഗ് നേതൃത്വം. യുഡിഎഫ് ചര്‍ച്ചയില്‍ ലീഗിനെ പ്രതിനിധീകരിച്ച് പി കെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം, ഇടി മുഹമ്മദ് ബഷീര്‍, കെപിഎ മജീദ് തുടങ്ങിയവര്‍ ഉഭയകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നു. കോണ്‍ഗ്രസിനായി കെ സുധാകരന്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല, എംഎം ഹസന്‍ എന്നിവരും സംബന്ധിക്കുന്നു.

മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നുവെന്ന് ഇടി മുഹമ്മദ് ബഷീര്‍

Full Story
  25-02-2024
ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ജനങ്ങള്‍ക്കറിയാനുള്ള അവകാശമുണ്ടെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ്

മലയാള ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് രഹസ്യമാക്കി സൂക്ഷിക്കേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് കെ നാരായണ കുറുപ്പ്. റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ലെന്ന് കമ്മിഷന് തീരുമാനമെടുക്കാനുള്ള അവകാശമില്ല. റിപ്പോര്‍ട്ടിലുള്ളത് ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നും ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ജസ്റ്റിസ് കെ നാരായണ കുറുപ്പ് പറഞ്ഞു. ടേംസ് ഓഫ് റെഫറന്‍സ് പ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്നതാണ് ഒരു അന്വേഷണ കമ്മിഷന്റെ ചുമതല. കമ്മിഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം നിയമസഭയിലും ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കണം. എന്നാല്‍ റിപ്പോര്‍ട്ട്

Full Story
  25-02-2024
ട്രാക്കിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ മരിച്ചു, ദമ്പതികളുടെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി

കൊല്ലം: കേരള-തമിഴ്നാട് സംസ്ഥാന അതിര്‍ത്തിയായ കോട്ടവാസല്‍ എസ് വളവിന് സമീപം ചരക്ക് ലോറി റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ലോറി ഡ്രൈവര്‍ തമിഴ്നാട് മുക്കൂടല്‍ സ്വദേശി മണികണ്ഠന്‍ (34) ആണ് മരിച്ചത്. മറിയുന്നതിനിടെ പുറത്തേയ്ക്ക് ചാടിയതിനാല്‍ ക്ലീനര്‍ രക്ഷപ്പെട്ടു. സമീപവാസികളായ ദമ്പതികളുടെ അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ ട്രെയിന്‍ അപകടം ഒഴിവായി. അപകടത്തെ തുടര്‍ന്ന് പാലരുവി എക്സ്പ്രസ് രണ്ടു മണിക്കൂറിലധികം വൈകി.

ഞായറാഴ്ച പുലര്‍ച്ചെ 12.30ഓടെയായിരുന്നു അപകടം. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലേക്ക് പ്ലൈവുഡ് ലോഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി മറിഞ്ഞതിന് തൊട്ടുപിന്നാലെ

Full Story
  24-02-2024
സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ റോബോട്ടിക് ശസ്ത്രക്രിയ ആര്‍സിസിയില്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ റോബട്ടിക് ശസ്ത്രക്രിയ ആര്‍സിസിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. വൃക്കയില്‍ കാന്‍സര്‍ ബാധിച്ച മധ്യവയസ്‌കരായ 2 രോഗികളില്‍ ഒരാളുടെ വൃക്ക പൂര്‍ണമായും മറ്റൊരാളുടെ വൃക്കയില്‍ കാന്‍സര്‍ ബാധിച്ച ഭാഗവും റോബട്ടിക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. സ്വകാര്യ ആശുപത്രികള്‍ ഇതേ ശസ്ത്രക്രിയയ്ക്ക് ഈടാക്കുന്ന നിരക്കിന്റെ മൂന്നിലൊന്നു മാത്രമാണ് ആര്‍സിസിയിലെ റോബട്ടിക് ശസ്ത്രക്രിയയ്ക്കു ചെലവായതെന്ന് ആര്‍സിസി ഡയറക്ടര്‍ ഡോ.രേഖ എ.നായര്‍ പറഞ്ഞു. രണ്ടു രോഗികളും സുഖം പ്രാപിച്ചു വരുന്നതായും അവര്‍ പറഞ്ഞു.

സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ കൂടുതല്‍ മികവോടെയും കൃത്യതയോടെയും ചെയ്യാന്‍

Full Story
  24-02-2024
ദില്ലി ചലോ മാര്‍ച്ച് ഈ മാസം 29 വരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: കര്‍ഷകരുടെ 'ദില്ലി ചലോ' മാര്‍ച്ച് ഈ മാസം 29 വരെ നിര്‍ത്തി വയ്ക്കാന്‍ തീരുമാനം. 29നു സമരത്തിന്റെ അടുത്ത നടപടി സംബന്ധിച്ചു തീരുമാനം എടുക്കും. പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വന്‍ സിങ് പന്ദര്‍ ഖനൗരിയിലെ യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഹരിയാന പൊലീസ് നടപടിയില്‍ മരിച്ച യുവ കര്‍ഷകനു നീതി ലഭിക്കും വരെ ശംഭു, ഖനൗരി അതിര്‍ത്തികളില്‍ തുടരാന്‍ സംഘടനകള്‍ തീരുമാനിച്ചു. സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്നും ഇപ്പോള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനൗരിയില്‍ ഒരു കര്‍ഷകന്‍ കൂടി മരിച്ചു.

Full Story
  24-02-2024
നായ കുരച്ചത് ഇഷ്ടപ്പെട്ടില്ല, പാറയില്‍ അടിച്ചു കൊലപ്പെടുത്തി

തൊടുപുഴ: അയല്‍ വീട്ടിലെ വളര്‍ത്തു നായയെ പാറയില്‍ അടിച്ചു കൊന്നു. ഇടുക്കി നെടുങ്കണ്ടത്താണ് മിണ്ടാപ്രാണിയോടു യുവാവിന്റെ കൊടും ക്രൂരത. നായ കുരച്ചത് ഇഷ്ടപ്പെടാത്തതാണ് പ്രകോപനമായത്. സംഭവത്തില്‍ സന്യാസിയോട സ്വദേശി കളപുരമറ്റത്തില്‍ രാജേഷിനെതിരെ പൊലീസ് കേസെടുത്തു. കമ്പമെട്ട് പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇയാളുടെ ബന്ധു കൂടിയായ അയല്‍വാസിയുടെ നായയാണ് ക്രൂരതയ്ക്ക് ഇരയായത്. ഇരുവരും തമ്മിലുള്ള വഴക്കാണ് സംഭവത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Full Story
[242][243][244][245][246]
 
-->




 
Close Window