Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ജനങ്ങള്‍ക്കറിയാനുള്ള അവകാശമുണ്ടെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ്
reporter

മലയാള ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് രഹസ്യമാക്കി സൂക്ഷിക്കേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് കെ നാരായണ കുറുപ്പ്. റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ലെന്ന് കമ്മിഷന് തീരുമാനമെടുക്കാനുള്ള അവകാശമില്ല. റിപ്പോര്‍ട്ടിലുള്ളത് ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നും ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ജസ്റ്റിസ് കെ നാരായണ കുറുപ്പ് പറഞ്ഞു. ടേംസ് ഓഫ് റെഫറന്‍സ് പ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്നതാണ് ഒരു അന്വേഷണ കമ്മിഷന്റെ ചുമതല. കമ്മിഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം നിയമസഭയിലും ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കണം. എന്നാല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണം എന്നതില്‍ നിര്‍ബന്ധമില്ലെങ്കിലും കമ്മിഷന് സ്വയം അത്തരത്തിലൊരു തീരുമാനം എടുക്കാനുള്ള അധികാരമില്ല- കെ നാരായണ കുറുപ്പ് പറഞ്ഞു.

എന്ത് സംഭവിച്ചാലും ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ ശാശ്വത പരിഹാരമായെന്നാണ് പൊതുവായ ധാരണ. വിദ്യാസമ്പന്നര്‍ വരെ അങ്ങനെയാണ് കരുതുന്നത്. എന്നാല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മാത്രമാണ് അധികാരികള്‍ സ്വീകരിക്കുക. കമ്മിഷന്‍ മുന്നോട്ടു വെക്കുന്ന നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാറില്ല. ഇത്തരത്തിലുള്ള കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ പിന്നീട് ചവറ്റുകുട്ടയിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിരവധി വിനോദ സഞ്ചാരികളാണ് എത്തുന്നത്. സുരക്ഷയാണ് പരമപ്രധാനം. കുമരകം ബോട്ട് ?ദുരന്തത്തില്‍ നടത്തിയ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷത്തില്‍ ജല സുരക്ഷാ കമ്മിഷണറെ നിയോ?ഗിക്കണമെന്ന നിര്‍ദേശം റിപ്പോര്‍ട്ടില്‍ ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നു വരെ അങ്ങനെയൊരു തസ്തിക ഉണ്ടായിട്ടില്ല. റെയില്‍വെയില്‍ അത്തരത്തില്‍ റെയില്‍ സേഫ്റ്റി കമ്മിഷണര്‍ ഉണ്ട്. അപകടമുണ്ടായാല്‍ റെയില്‍ സേഫ്റ്റി കമ്മിഷണര്‍ സ്ഥലത്തെത്തും- അദ്ദേഹം പറഞ്ഞു.

 
Other News in this category

 
 




 
Close Window