|
|
|
|
|
| കുറുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ അമ്മയും അനുജനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ |
പാലക്കാട്: മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപം അമ്മയും മകനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. മലമ്പുഴ ചെറാട് സ്വദേശി റഷീദ(46) മകന്‍ ഷാജി(23) എന്നിവരാണ് മരിച്ചത്. 2022 ല്‍ മലമ്പുഴയിലെ കുറുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ അമ്മയും അനുജനുമാണ് മരിച്ചവര്‍. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. തിരുവനന്തപുരം-ചെന്നൈ മെയിലിനുമുന്നിലേക്ക് ഇവര്‍ ചാടുകയായിരുന്നെന്നാണ് വിവരം. മലമ്പുഴ മന്തക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. ഇവരുടെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കുടുംബ പ്രശ്നങ്ങളാകാം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പൊലീസിന്റെ നിഗമനം.
2022 ഫെബ്രുവരിയിലാണ് മലമ്പുഴയിലെത്തിയ ബാബു |
|
Full Story
|
|
|
|
|
|
|
| ആ ദൃശ്യങ്ങളിലുള്ളത് കുട്ടിയല്ല, എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് ഡിസിപി |
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഇതുവരെ നിര്‍ണായക തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്. ഒരു സ്ത്രീ നടന്നുവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടുള്ളതല്ലെന്ന് സ്ഥിരീകരിച്ചതായി ഡിസിപി നിധിന്‍ രാജ് പറഞ്ഞു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുന്നുണ്ട്. സൈക്കോളജിക്കല്‍ കൗണ്‍സിങ്ങ് കൊടുത്താല്‍ മാത്രമേ കുട്ടിയില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ച് അറിയാനാകൂ.
ചെറിയ കുട്ടിയാണെങ്കിലും, |
|
Full Story
|
|
|
|
|
|
|
| ബേലൂര്‍ മഖ്ന വീണ്ടും ജനവാസ മേഖലയില്‍, മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ജാഗ്രതാ നിര്‍ദേശം |
കല്‍പ്പറ്റ: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്ന വീണ്ടും ജനവാസ മേഖലയില്‍. ഇന്നലെ രാത്രിയാണ് ബൈരക്കുപ്പ വനത്തില്‍ നിന്ന് ആന പുറത്തിറങ്ങിയത്. പെരിക്കല്ലൂരില്‍ കബനി പുഴ കടന്നാണ് ആന എത്തിയത്. ആന ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയതോടെ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ആനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ വനംവകുപ്പ് തയ്യാറായി നില്‍ക്കുകയാണ്.
ആനയെവിടെയെന്ന് കൃത്യമായി സ്പോട്ട് ചെയ്താല്‍ മാത്രമെ വനംവകുപ്പിന് തുടര്‍ നടപടികള്‍ സ്വീകരിക്കാനാകൂ. ആന ജനവാസ മേഖലയായതിനാല്‍ ദൗത്യം വളരെ ദുഷ്‌കരമായിരിക്കും. ബേലൂര്‍ മോഴ കഴിഞ്ഞ രണ്ടുദിവസമായി ആനയുടെ സാന്നിധ്യം കര്‍ണാടക കാടുകളിലായിരുന്നു. കേരള |
|
Full Story
|
|
|
|
|
|
|
| കൊടുംചൂടില്‍ കേരളം, ആറു ജില്ലകളില്‍ താപനില ഉയരുന്നു |
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ താപനിലയെക്കാള്‍ 2 മുതല്‍ 4 വരെ ഡിഗ്രി കൂടുതലായിരിക്കും അനുഭവപ്പെടുക. ഇന്നലെ തൃശൂര്‍ വെള്ളാനിക്കരയില്‍ 37 ഡിഗ്രി രേഖപ്പെടുത്തി. കൊച്ചി വിമാനത്താവളത്തിലായിരുന്നു ഏറ്റവും കുറഞ്ഞ താപനില. 32.8 ഡിഗ്രി.
ജാഗ്രതാ നിര്‍ദേശങ്ങള്‍:
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം |
|
Full Story
|
|
|
|
|
|
|
| ളോഹയിട്ട ആളുകളാണ് വിടരുത്, വിവാദ പരാമര്‍ശവുമായി ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് |
കല്‍പ്പറ്റ: കാട്ടാന ആക്രമണത്തെത്തുടര്‍ന്നുണ്ടായ പുല്‍പ്പള്ളി സംഘര്‍ഷത്തില്‍ വിവാദ പരാമര്‍ശവുമായി ബിജെപി ജില്ലാ പ്രസിഡന്റ്. ളോഹയിട്ട ചിലരാണ് സംഘര്‍ഷത്തിന് ആഹ്വാനം നല്‍കിയത്. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. ഒരു വിഭാഗം ആള്‍ക്കാര്‍ക്കെതിരെ മാത്രമാണ് പൊലീസ് കേസെടുത്തതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെപി മധു ആരോപിച്ചു. ആളുകള്‍ പ്രതിഷേധിച്ച സമയത്ത്, ഏകപക്ഷീയമായി ഒരു കക്ഷിയെ മാത്രം ടാര്‍ഗറ്റ് ചെയ്തു. ഒരു കക്ഷിയെ മാത്രം ടാര്‍ഗറ്റ് ചെയ്തുകൊണ്ട് കേസെടുക്കുക എന്നത് ഒരിക്കലും അംഗീകരിക്കില്ല. അത് അനുവദിക്കാനും പോകുന്നില്ല. സര്‍വകക്ഷിയോഗത്തിലെ തീരുമാനം പറയുന്ന അവസരത്തില്‍ ചില ളോഹയിട്ട ആളുകളാണ് വിടരുതെടാ.., പിടിക്കെടാ... തല്ലെടാ... എന്നൊക്കെ ആക്രോശം മുഴക്കിക്കൊണ്ടു |
|
Full Story
|
|
|
|
|
|
|
| മുകളിലുള്ളവരുടെ ഗൂഢാലോചന കൂടി പുറത്തുകൊണ്ടുവരുമെന്ന് കെ.കെ. രമ |
കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ വിട്ടയച്ചത് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ടിപിയുടെ വിധവ കെ കെ രമ. ടിപിയെ വധിക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യപങ്കാളികളാണ് മോഹനന്‍ അടക്കമുള്ളവര്‍. മോഹനന്റെ അടക്കം ഗൂഢാലോചന പുറത്തു കൊണ്ടുവരുമെന്ന് കെ കെ രമ പറഞ്ഞു. വിധി കേട്ട കെ കെ രമ പൊട്ടിക്കരഞ്ഞു. ഇതുകൊണ്ടൊന്നും കേസ് അവസാനിക്കുന്നില്ല. മുകളിലുള്ളവരുടെ ഗൂഢാലോചന കൂടി പുറത്തു കൊണ്ടുവരും. സിപിഎം തന്നെയാണ് ഇതില്‍ പ്രതിയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. കെ കെ കൃഷ്ണനും കൂടി പ്രതിയാണെന്ന് ഹൈക്കോടതി കണ്ടെത്തിയതോടെ പാര്‍ട്ടിയുടെ പങ്ക് കൂടുതല്‍ വെളിപ്പെട്ടു വരികയാണ്. വലിയ സാമ്പത്തിക സ്വാധീനവും രാഷ്ട്രീയ സ്വാധീനവും ഒക്കെ ഈ |
|
Full Story
|
|
|
|
|
|
|
| ടിപി വധക്കേസ്: ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി സിപിഎം |
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് സിപിഎം. പാര്‍ട്ടി നേതൃത്വത്തിനെതിരെ വലിയ കടന്നാക്രമണത്തിന് ശ്രമം നടന്നു. പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. കേസില്‍ സിപിഎം നേതാവ് പി മോഹനന്‍ അടക്കമുള്ളവരെ വേട്ടയാടാന്‍ ശ്രമം നടന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വലിയ നിയമയുദ്ധമാണ് നടന്നത്. പി മോഹനന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന സന്ദര്‍ഭത്തില്‍, വലിയ കൊള്ളക്കാരനെ അറസ്റ്റ് ചെയ്യുന്നതുപോലെ അറസ്റ്റു ചെയ്തുകൊണ്ടുപോയത് കേരളം മറന്നിട്ടില്ല. സിപിഎം നേതാക്കളെ കള്ളക്കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചത് ശരിയായ രീതിയില്‍ കോടതി കണ്ടു. |
|
Full Story
|
|
|
|
|
|
|
| മനീഷ് തിവാരിയും സിദ്ധുവും കോണ്‍ഗ്രസ് വിടുന്നു, ബിജെപിയിലേക്കെന്ന് സൂചന |
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ബിജെപിയിലേക്കെന്ന് അഭ്യൂഹം. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ആര്‍പിഎന്‍ സിങ്, മനീഷ് തിവാരിയുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ കേന്ദ്രമന്ത്രിയും പഞ്ചാബില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമാണ് മനീഷ് തിവാരി. ലുധിയാനയില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കാമെന്നാണ് ബിജെപി ഓഫര്‍ മുന്നോട്ടു വെച്ചിട്ടുള്ളത്. ലുധിയാനയില്‍ വിജയിച്ചില്ലെങ്കില്‍ രാജ്യസഭയിലേക്ക് എത്തിക്കാമെന്നും ബിജെപി വാഗ്ദാനം നല്‍കിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ യുപുഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്നു. അതേസമയം ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്ത മനീഷ് തിവാരിയുടെ ഓഫീസ് നിഷേധിച്ചു.
Full Story
|
|
|
|
| |