|
|
|
|
|
| മദ്യപാനം നിര്‍ത്താന്‍ യുവാവിനെ പ്രാര്‍ത്ഥനാലയത്തില്‍ കൊണ്ടുവന്നു, ഒടുവില്‍ തൂങ്ങിമരിച്ചു |
തിരുവനന്തപുരം: കല്ലാമം ഷാലോം പ്രാര്‍ത്ഥനാലയത്തിനുള്ളില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍. ആഴങ്കല്‍ മേലെ പുത്തന്‍വീട്ടില്‍ ശ്യം കൃഷ്ണ (35) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് പ്രാര്‍ത്ഥനാലയത്തിനുള്ളിലെ പ്രയര്‍ ഹാളിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അമിത മദ്യപാനം നിര്‍ത്തുന്നതിന് കഴിഞ്ഞ ദിവസം ശ്യാമിനെ അമ്മയും സഹോദരിയും ഒരു സുഹൃത്തും ചേര്‍ന്ന് പ്രാര്‍ഥനയ്‌ക്കെത്തിച്ചിരുന്നു. ഇന്നലെ രാത്രിയോടെ യുവാവിനെ കാണാതാവുകയായിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സംഭവത്തില്‍ കാട്ടാക്കട പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു |
|
Full Story
|
|
|
|
|
|
|
| ബിഹാറില്‍ രാഷ്ട്രീയ നാടകം, നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഇന്നു രാജിവച്ചേക്കും |
പട്ന: ബിഹാറില്‍ രാഷ്ട്രീയ മാറ്റം സംബന്ധിച്ച ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ, മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്നു രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ബിജെപി സഖ്യത്തിലേക്കു തിരിച്ചുപോവുന്ന നിതീഷിനൊപ്പം ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാരും കൂറുമാറുമെന്ന്, ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ അനിശ്ചിതത്വം സംബന്ധിച്ച വാര്‍ത്തകള്‍ക്കിടെ, നിതീഷ് ഇന്ന് ജെഡിയു നിയമസഭാ കക്ഷി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ നിതീഷ് രാജി പ്രഖ്യാപിക്കുമെന്നാണ് സൂചന. ജെഡിയു-ബിജെപി സഖ്യ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി നിതീഷ് നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇല്ല.
|
|
Full Story
|
|
|
|
|
|
|
| ഹൈക്കോടതിയില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തിയ നാടകത്തില്‍ രാജ്യത്തേയും പ്രധാനമന്ത്രിയേയും അപമാനിച്ചു, രണ്ടു പേര്‍ക്ക് സസ്‌പെന്‍ഷന്‍ |
കൊച്ചി: ഹൈക്കോടതിയില്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് അരങ്ങേറിയ നാടകത്തില്‍ രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചു എന്ന പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. അസി. റജിസ്ട്രാര്‍ ടിഎ സുധീഷ്, കോര്‍ട്ട് കീപ്പര്‍ പിഎം സുധീഷ് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അസി. റജിസ്ട്രാര്‍ ടിഎ സുധീഷ് ആണ് നാടകം രചിച്ചത്. ലീഗല്‍ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും നല്‍കിയ പരാതിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്.
സംഭവം വിജിലന്‍സ് റജിസ്ട്രാര്‍ അന്വേഷിക്കും. 'വണ്‍ നേഷന്‍, വണ്‍ വിഷന്‍, വണ്‍ ഇന്ത്യ' എന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകത്തില്‍ ഒന്‍പതു മിനിറ്റോളം രാജ്യത്തെയും |
|
Full Story
|
|
|
|
|
|
|
| രാജ്യം എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു |
ന്യൂഡല്‍ഹി: രാജ്യം ഇന്ന് 75ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ സൈനിക ശക്തി വിളിച്ചോതുന്ന പ്രൌഢഗംഭീരമായ പരേഡുകള്‍ക്കാണ് ദില്ലിയിലെ കര്‍ത്തവ്യപഥ് സാക്ഷ്യം വഹിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണാണ് വിശിഷ്ടാതിഥി. സന്ദര്‍ശക ഗ്യാലറിയില്‍ വലിയ ജനക്കൂട്ടം റിപ്പബ്ലിക്ക് ദിന പരേഡുകള്‍ കാണാനെത്തിയിട്ടുണ്ട്. വികസിത ഭാരതമെന്ന ലക്ഷ്യത്തിനൊപ്പം രാജ്യത്തിന്റെ സ്ത്രീശക്തിയുടെ പ്രകടനമായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ മുഖ്യ ആകര്‍ഷണം. പ്രധാനമന്ത്രിക്കൊപ്പം മുന്‍നിരയില്‍ ഇടംപിടിച്ച ഫ്രഞ്ച് പ്രസിഡന്റ് ഏറെ ആവേശത്തോടെയാണ് പരേഡുകള്‍ വീക്ഷിച്ചത്. ഫ്രഞ്ച് സൈന്യവും പരേഡില്‍ അണിനിരന്നിരുന്നു. സൈനിക ഗ്രൂപ്പുകളുടെ പരേഡുകള്‍ക്ക് |
|
Full Story
|
|
|
|
|
|
|
| ഗവര്‍ണറുടെ അഹങ്കാരത്തിന് മുന്നില്‍ കേരളം തലകുനിക്കില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി |
തിരുവനന്തപുരം: ഗവര്‍ണറുടെ അഹങ്കാരത്തിനു മുന്നില്‍ കേരളം തലകുനിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒരു സംസ്ഥാനത്തെ വികസന പ്രവര്‍ത്തനത്തെ ആകെ തകര്‍ക്കാന്‍ ശ്രമിക്കുകയും ഭരണാധികാരികളെയും കേരളത്തെ ആകമാനവും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നും മന്ത്രി ചോദിച്ചു. പ്രശസ്ത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ട എന്ന് വിളിച്ചാണ് ഗവര്‍ണര്‍ അധിക്ഷേപിച്ചത്.
സുപ്രീംകോടതി മുന്‍ ജഡ്ജി രോഹിന്റണ്‍ നരിമാനും അച്ഛന്‍ പ്രമുഖ അഭിഭാഷകന്‍ ഫാലി എസ് നരിമാനുമെതിരെ ഗവര്‍ണര്‍ അധിക്ഷേപം ചൊരിഞ്ഞതും കണ്ടു.കേരളത്തിന്റെ മുഖ്യമന്ത്രിയോട് കൈക്കൊള്ളുന്ന സമീപനം |
|
Full Story
|
|
|
|
|
|
|
| ഓഫിസ് നിര്‍മാണത്തിലേക്ക് പറഞ്ഞ പണം പിരിച്ചു നല്‍കിയില്ല, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയെ പിരിച്ചുവിട്ടു |
കോഴിക്കോട്: നിര്‍മാണ ഫണ്ട് പിരിവില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് മണ്ഡലം കമ്മിറ്റിയെ പിരിച്ചുവിട്ടു. താമരശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയ്‌ക്കെതിരെയാണ് നടപടി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ട് പിരിച്ചില്ല എന്നാരോപിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാറാണ് കമ്മിറ്റി പിരിച്ചുവിട്ടത്. ഫണ്ട് പിരിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തുകയും നിരുത്തരവാദപരമായി സമീപനം സ്വീകരിക്കുകയും ചെയ്തതിനാണ് നടപടിയെന്ന് ഇതുസംബന്ധിച്ച കുറിപ്പില്‍ ഡിസിസി പ്രസിഡന്റ് പറഞ്ഞു. 3.6 ലക്ഷം രൂപ പിരിച്ചുനല്‍കണം എന്നാണ് ഡിസിസി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നല്‍കിയത് 1.3 ലക്ഷം രൂപ മാത്രമാണ്.
ഫണ്ട് |
|
Full Story
|
|
|
|
|
|
|
| ഗംഗയില്‍ മുങ്ങിയാല്‍ കാന്‍സര്‍ മാറുമെന്ന വിശ്വാസം, അഞ്ചു വയസുകാരന് ദാരുണാന്ത്യം |
ഡെറാഡൂണ്‍: കാന്‍സര്‍ ഭേദമാകുമെന്ന വിശ്വാസത്തില്‍ മാതാപിതാക്കള്‍ ഗംഗയില്‍ മുക്കിയതിനെ തുടര്‍ന്ന് അഞ്ചുവയസുകാരനായ മകന് ദാരുണാന്ത്യം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനോടകം തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഹരിദ്വാറിലെ ഹര്‍ കി പൗരിയില്‍ ബുധനാഴ്ചയാണ് സംഭവം. ഡല്‍ഹിയില്‍ നിന്നുള്ള കുടുംബമാണ് ഹര്‍ കി പൗരിയില്‍ എത്തിയത്. മറ്റൊരു കുടുംബത്തിലെ അംഗത്തിനൊപ്പമാണ് മാതാപിതാക്കളും കുട്ടിയും ഗംഗാതീരത്ത് എത്തിയത്. കുട്ടിയുടെ മൃതദേഹത്തിന് അരികില്‍ അമ്മ ഇരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. 'കുട്ടി ഉടന്‍ തന്നെ എഴുന്നേല്‍ക്കും അത് എന്റെ ഉറപ്പാണ്'- |
|
Full Story
|
|
|
|
|
|
|
| വിദേശ വനിതയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍ |
കൊല്ലം: കൊല്ലത്ത് ഓസ്‌ട്രേലിയന്‍ സ്വദേശിയായ വനിതയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. പൊഴിക്കര പുയ്യാവിളയില്‍ മുഹമ്മദ് ഷൈനാണ് (28) ഇരവിപുരം പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് 4ന് മയ്യനാട് താന്നിയിലുള്ള റിസോര്‍ട്ടിന് സമീപം കടലിലേക്ക് ഇറങ്ങി നിന്ന വിദേശ വനിതയെ ഇയാള്‍ ലൈംഗിക ഉദ്ദേശത്തോടെ സമീപിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്. യുവതിയുടെ സമീപത്തെത്തിയ പ്രതി ഇവരെ കയറിപിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഇരവിപുരം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. |
|
Full Story
|
|
|
|
| |