|
|
|
|
|
| ബൈജൂസ് ആപ്പിന്റെ നഷ്ടം എണ്ണായിരം കോടി |
ന്യൂഡല്‍ഹി: 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ എജ്യൂടെക് സ്ഥാപനമായ ബൈജൂസിന്റെ നഷ്ടം എട്ടായിരം കോടി കടന്നെന്ന് കണക്കുകള്‍. കമ്പനികാര്യ മന്ത്രാലയത്തിന് നല്‍കിയ സാമ്പത്തിക റിപ്പോര്‍ട്ടിലാണ് നഷ്ടക്കണക്കുകളുള്ളത്. കമ്പനിയുടെ ഓപ്പറേഷണല്‍ റവന്യൂ 2,428 കോടി രൂപയില്‍ നിന്ന് 118 ശതമാനം വര്‍ധിച്ച് 5,298 കോടി രൂപയായി. എന്നാല്‍ നഷ്ടം 4,564 കോടി രൂപയില്‍ നിന്ന് 8,245 കോടി രൂപയായി വര്‍ധിച്ചെന്നാണ് കണക്ക്.നേരത്തെ ബൈജൂസിന് വലിയ തിരിച്ചടി നല്‍കി ആഗോള ടെക് നിക്ഷേപകരായ പ്രോസസ്, ബൈജൂസിന്റെ വിപണി മൂല്യം 3 ബില്യണില്‍ താഴെയായി കുറച്ചിരുന്നു.
2022 ജൂലൈയില്‍ 22.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പായിരുന്നു |
|
Full Story
|
|
|
|
|
|
|
| അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന പരിപാടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ |
തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മതസ്ഥാപനത്തിന്റെ ഉദ്ഘാടനം രാഷ്ട്രത്തിന്റെ പരിപാടിയാക്കിയെന്നും എല്ലാ മതങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടന തുല്യത വാഗ്ദാനം ചെയ്യുമ്പോള്‍ ഒരു മതത്തെ മാത്രം ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ എടുത്തവര്‍ക്ക് എല്ലാവര്‍ക്കും ഒരേ അവകാശം ഉറപ്പ് വരുത്താന്‍ ബാധ്യത ഉണ്ട്. അയോധ്യയിലെ പരിപാടിയിലേക്ക് ട്രസ്റ്റിന്റെ ക്ഷണം ഉണ്ടായിരുന്നു. അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കാതെ ഭരണഘടന ഉത്തരവാദിത്വം ഉയര്‍ത്തിപ്പിടിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.മതവും രാഷ്ട്രീയവും തമ്മിലുള്ള |
|
Full Story
|
|
|
|
|
|
|
| പുതിയ യുഗത്തിന് തുടക്കം, സാഗര്‍ മുതല്‍ സരയൂ വരെ രാമനോടുള്ള വികാരമെന്ന് മോദി |
ലഖ്നൗ: ജനുവരി 22 കലണ്ടറിലെ ഒരു സാധാരണ തീയതി മാത്രമല്ല, പുതിയ യുഗത്തിന് തുടക്കമിട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ശ്രീരാമന്റെ അസ്തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം ദശാബ്ദങ്ങളോളം നീണ്ടുനിന്നു. നീതി നടപ്പാക്കിയതിന് ഇന്ത്യയിലെ ജുഡീഷ്യറിയോട് നന്ദി പറയുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.'ജനുവരി 22-ന്റെ സൂര്യോദയം ഒരു അത്ഭുതകരമായ തിളക്കം കൊണ്ടുവന്നു. ജനുവരി 22 കലണ്ടറില്‍ എഴുതിയിരിക്കുന്ന ഒരു സാധാരണ തീയതി മാത്രമല്ല, അത് ഒരു പുതിയ കാലചക്രത്തിന്റെ ഉത്ഭവമാണ്. ഇന്ന് ഞാന്‍ ശ്രീരാമനോട് മാപ്പ് ചോദിക്കുന്നു. നമ്മുടെ പ്രയത്നത്തിലും ത്യാഗത്തിലും തപസ്സിലും എന്തെങ്കിലുമൊക്കെ |
|
Full Story
|
|
|
|
|
|
|
| സഹകരണ സംഘങ്ങള്‍ കോടീശ്വരന്മാര്‍ക്ക് വേണ്ടിയല്ല, സാധാരണക്കാര്‍ക്കു വേണ്ടിയെന്ന് ഹൈക്കോടതി |
കൊച്ചി: കരുവന്നൂര്‍ കേസില്‍ ഇ ഡി അന്വേഷണം നീണ്ടുപോകുന്നതിനെതിരെ ഹൈക്കോടതി. ഇ ഡി അന്വേഷണം അനിശ്ചിതമായി തുടരാന്‍ അനുവദിക്കില്ല. സഹകരണ സംഘങ്ങള്‍ കോടീശ്വരന്‍മാര്‍ക്കുള്ളതല്ല. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണ്. സഹകരണസംഘങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും ഹൈക്കോടതി പറഞ്ഞു. കരുവന്നൂര്‍ കേസിലെ പതിനഞ്ചാം പ്രതി അലി സാബ്റി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശങ്ങള്‍.പാവപ്പെട്ട ജനങ്ങള്‍ ജീവിതാധ്വാനം ചെയ്തുണ്ടാക്കിയ പണമാണ് സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കുന്നത്. എന്നാല്‍ ഈ പണം നഷ്ടമാകുന്നു.
ഇത് ഇത്തരം സംഘങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നു. സഹകരണ |
|
Full Story
|
|
|
|
|
|
|
| അയോധ്യയിലെ രാമപ്രതിഷ്ഠ ദിനത്തില്‍ കേരളത്തില്‍ നിന്ന് 35 പേര്‍ |
തിരുവനന്തപുരം: അയോധ്യയിലെ രാമപ്രതിഷ്ഠാ ദിനത്തില്‍ കേരളത്തില്‍ നിന്ന് 35ലേറെ പേര്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പടെ അന്‍പത് പേര്‍ക്കാണ് ക്ഷണത്ത് ലഭിച്ചത്. ഇതില്‍ ഇരുപതും പേരും സന്യാസിമാരാണ്.അമൃതാനന്ദമയി മഠത്തിലെ അമൃത സ്വരൂപാനന്ദ, സ്വാമി ചിദാനന്ദ പുരി എന്നിവരടക്കമുള്ള സന്യാസിമാര്‍ പോകുന്നുണ്ട്. ശിവഗിരി മഠത്തിനും ക്ഷണമുണ്ട്. 1949ല്‍ രാമക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുത്ത അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് കളക്ടറായിരുന്ന കെകെ നായരുടെ ചെറുമകന്‍ സുനില്‍പിളള, വിജിതമ്പി, പിടി ഉഷ, പദ്മശ്രീ കിട്ടിയ എംകെ കുഞ്ഞോല്‍, വയനാടിലെ ആദിവാസി നേതാവ് കെസി പൈതല്‍, ചിന്‍മയ മിഷന്റെ |
|
Full Story
|
|
|
|
|
|
|
| രാമക്ഷേത്ര പ്രതിഷ്ഠ: അവധി നല്‍കിയത് വിവാദമായതോടെ പിന്‍വലിച്ച് എയിംസ് |
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ഡല്‍ഹി എയിംസ് ഒപി ഉള്‍പ്പടെ അടച്ചിടാനുള്ള തീരുമാനം പിന്‍വലിച്ചു. രോഗികളുടെ അസൗകര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. രാമപ്രതിഷ്ഠാദിനമായ ജനുവരി 22ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍ക അടിസ്ഥാനത്തിലായിരുന്നു അധികൃതരുടെ തീരുമാനം.ഡല്‍ഹി എയിംസിനെ കൂടാതെ ഭുവനേശ്വറിലെ എയിംസും ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു.
ഇതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഉള്‍പ്പടെ രംഗത്തുവന്നു. സാമൂഹിക മാധ്യമങ്ങളിലും വലിയ ചര്‍ച്ചയാവുകയും ചെയ്തു. അതിന് പിന്നാലെയാണ് ഡല്‍ഹി എയിംസ് അധികൃതര്‍ തീരുമാനം പിന്‍വലിച്ചത്. ഒപി ഉള്‍പ്പടെ |
|
Full Story
|
|
|
|
|
|
|
| ഇന്ത്യന്‍ വിമാനത്തിന് അനുമതി നിഷേധിച്ചു, മാലദ്വീപില്‍ പതിനാലുകാരന്‍ മരിച്ചു, പ്രസിഡന്റിനെതിരേ പ്രതിഷേധം |
ന്യൂഡല്‍ഹി:എയര്‍ലിഫ്റ്റിനായി ഇന്ത്യയുടെ ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നത് വിലക്കിയതിന് പിന്നാലെ മാലിദ്വീപില്‍ 14 വയസുകാരന്‍ മരിച്ചു. കുട്ടിയുടെ ജീവരക്ഷിക്കുന്നതിന് ഇന്ത്യന്‍ ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നതിന് പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചുവെന്ന ആരോപണങ്ങള്‍ക്കിടയിലാണ് കുട്ടിമരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് സ്ട്രോക്ക് ബാധിച്ച കുട്ടിയെ ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വീട്ടില്‍ നിന്ന് തലസ്ഥാന നഗരമായ മാലെയിലേക്ക് കൊണ്ടുപോകാനാണ് കുടുംബം എയര്‍ ആംബുലന്‍സ് ആവശ്യപ്പെട്ടത്. എന്നാല്‍ അടിയന്തരമായി കുട്ടിയെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നടപടി ക്രമീകരിക്കുന്നതില്‍ അധികൃതര്‍ |
|
Full Story
|
|
|
|
|
|
|
| രാമക്ഷേത്ര നിലപാടില്‍ പ്രതിഷേധം: ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു |
അഹമ്മദബാദ്: രാമക്ഷേത്രവുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു. മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് സിജെ ചാവ്ഡയാണ് രാജിവച്ചത്. രാജിക്കത്ത് സ്പീക്കര്‍ ശങ്കര്‍ ചൗധരിക്ക് കൈമാറി.വിജാപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ ആളാണ് സിജെ ചാവ്ഡ. സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയതായി അദ്ദേഹം പറഞ്ഞു. 'ഞാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. 25 വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാമക്ഷേത്ര പ്രതിഷ്ഠയില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും ആഹ്ലാദിക്കുകയാണ്. ആ സന്തോഷത്തിന്റെ ഭാഗമാകുന്നതിന് പകരം എന്റെ പാര്‍ട്ടി കാണിച്ച നിലപാടില്‍ ഞാന്‍ അസ്വസ്ഥനാണ്' ചാവ്ഡ പറഞ്ഞു.
|
|
Full Story
|
|
|
|
| |