Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.4477 INR  1 EURO=106.7008 INR
ukmalayalampathram.com
Tue 16th Dec 2025
വാര്‍ത്തകള്‍
  15-01-2024
അയോധ്യ രാമക്ഷേത്രത്തിന് സമീപം കോടിക്കണക്കിന് രൂപ ചെലവിട്ട് സ്ഥലം വാങ്ങി അമിതാഭ് ബച്ചന്‍

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപത്ത് കോടിക്കണക്കിന് രൂപ ചെലവിട്ട് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍ സ്ഥലം വാങ്ങിയതായി റിപ്പോര്‍ട്ട്. എത്ര സെന്റ് ഭൂമിയാണ് വാങ്ങിയതെന്നും എത്ര വിലയ്ക്കാണ് വാങ്ങിയതെന്നും വെളിപ്പെടുത്തിയിട്ടില്ല. ഏകദേശം പതിനായിരം സ്‌ക്വയര്‍ ഫീറ്റ് ഭുമിയാണെന്നും ഇതിനായി 14.5 കോടി രൂപ ചെലവിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.സരയൂ തീരത്ത് 51 ഏക്കര്‍ നീണ്ടുകിടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ ജനുവരി 22ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ള പതിനൊന്നായിരം ക്ഷണിക്കപ്പെട്ട അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും.

അമിതാഭ് ബച്ചന്‍ ഉള്‍പ്പടെ നിരവധി ബോളിവുഡ്

Full Story
  14-01-2024
വീണയ്‌ക്കെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നു. അന്വേഷണം നടക്കട്ടെ. നാലുമാസം കഴിയുമ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് വരുമല്ലോ. അന്വേഷണത്തില്‍ സിപിഎം പ്രതിക്കൂട്ടിലാകില്ല. അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ബേജാറൊന്നുമില്ല. ഞങ്ങള്‍ക്കില്ലാത്ത ബേജാറ് നിങ്ങള്‍ക്കെന്തിനാണെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് ചോദിച്ചു.പിണറായി വിജയന്റെ മകളുടെ കമ്പനി എന്ന നിലയിലാണ് എക്സാലോജിക്കിനെതിരെയുള്ള കേന്ദ്ര അന്വേഷണം. എക്‌സാലോജിക് സിപിഎമ്മിന് ബാധ്യതയല്ല. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ കോണ്‍ഗ്രസ് അവസരവാദ നിലപാട് എടുക്കുന്നു. ഇഡി

Full Story
  14-01-2024
മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ് റ കോണ്‍ഗ്രസ് വിട്ടു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോണ്‍ഗ്രസ് വിട്ടു. രാജിക്കത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് സമര്‍പ്പിച്ചു. 55 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം തന്റെ കുടുംബം അവസാനിപ്പിക്കുന്നതായി മിലിന്ദ് ദേവ്റ അറിയിച്ചു. രാഷ്ട്രീയ യാത്രയിലെ നിര്‍ണായക തീരുമാനമെന്നും മിലിന്ദ് എക്സിലെ കുറിപ്പില്‍ സൂചിപ്പിച്ചു.കോണ്‍ഗ്രസില്‍ തനിക്ക് നല്‍കിയ പിന്തുണയ്ക്ക് എല്ലാ സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നതായും മിലിന്ദ് ദേവ്റ വ്യക്തമാക്കി.

മുന്‍ യുപിഎ സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു മിലിന്ദ് ദേവ്റ. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന മുരളി ദേവ്റയുടെ മകനാണ്.മുംബൈ സൗത്ത് ലോക്സഭ

Full Story
  14-01-2024
മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ (82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറെ നാളുകളായി ചികിത്സയിലായിരുന്നു.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ 1991 മുതല്‍ 1995 വരെ കേരളത്തിലെ ഭക്ഷ്യമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം അഞ്ച് തവണ നിയമസഭാംഗമായിരുന്നു. 16-ാം വയസ്സിലാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്.

പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ഏറ്റവും അടുത്ത അനുയായിയും വിശ്വസ്തനുമായിരുന്നു അദ്ദേഹം.'തോട്ടത്തില്‍ കോട്ടപ്പുറത്ത്' എന്ന മുസ്ലീം കുടുംബത്തിലായിരുന്നു ജനനം. 14 വര്‍ഷം

Full Story
  13-01-2024
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലത്തിന്റെ ഉത്തരവ്. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി. നാല് മാസത്തിനുള്ളില്‍ അന്തിമ അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.കര്‍ണാടക ഡെപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം. ശങ്കര നാരായണന്‍, പോണ്ടിച്ചേരി ആര്‍.ഒ.സി, എ. ഗോകുല്‍നാഥ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.

എക്‌സാലോജിക് കമ്പനി നിയമ ലംഘനങ്ങള്‍ നടത്തിയെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബംഗളുരു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇത് വ്യക്തമായതോടെയാണ്

Full Story
  13-01-2024
റിയാസ് നാവ് ഉപ്പിലിട്ടോയെന്ന് സതീശന്‍

കൊച്ചി: വീണാ വിജയന്റെ കമ്പനിയ്ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എങ്ങനെ അവസാനിക്കുമെന്ന് ഭയക്കുന്നതായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. മുന്‍ അനുഭവങ്ങള്‍ നീതി പൂര്‍വകമായ അന്വേഷണം ഉറപ്പാക്കുന്നില്ല. നേരത്തെ നാലു കേസുകളില്‍ സിപിഎം- ബിജെപി ധാരണയുണ്ടായി. അഞ്ചാമത്തെ കേസിലും അത് സംഭവിക്കുമോ എന്ന് നോക്കിയിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനി എക്സാലോജിക്കിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അന്വേഷണത്തിന്റെ അവസാനം എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ല. പല അന്വേഷണവും അവസാനം ഒന്നുമല്ലാതായിട്ടുണ്ട്. കരുവന്നൂരിലെ അന്വേഷണം എന്തായി. കേന്ദ്ര ഏജന്‍സിയെ കൊണ്ടുവന്ന അന്വേഷണം തുടങ്ങിയ ശേഷം

Full Story
  13-01-2024
പ്രാണപ്രതിഷ്ഠ: 35 ലക്ഷം വീടുകളില്‍ അക്ഷതം എത്തിക്കാന്‍ സംഘപരിവാര്‍

തിരുവനന്തപുരം: രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങു നടക്കാനിരിക്കെ, രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും അയോധ്യയിലേക്കു നീങ്ങുകയാണ്. സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷമുള്ള ഏറ്റവും വലിയ ചടങ്ങെന്ന് സംഘപരിവാറും രാഷ്ട്രീയ നേട്ടത്തിനുള്ള ശ്രമമെന്ന് എതിര്‍പക്ഷവും വിശേഷിപ്പിക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ കേരളത്തില്‍നിന്ന് ആരൊക്കെ പങ്കെടുക്കും? ചടങ്ങിലേക്കു ക്ഷണം ലഭിച്ചിട്ടുള്ളവരുടെ പട്ടിക പുറത്തുവന്നിട്ടുണ്ടെങ്കിലും പങ്കെടുക്കുന്നവരുടെ കൃത്യമായ ചിത്രം ഇനിയും വ്യക്തമല്ല.വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പിയാവും കേരളത്തിലെ സംഘ സംഘടനകളെ പ്രതിനിധീകരിച്ച് അയോധ്യയില്‍ എത്തുക. മാതാ അമൃതാനന്ദമയി ഉള്‍പ്പെടെ വിവിധ മഠങ്ങളില്‍ നിന്നുള്ള സന്യസ്തരും എത്തും.
Full Story

  12-01-2024
എംടി പറഞ്ഞത് പഴയ കാര്യം, വിവാദത്തില്‍ കക്ഷി ചേരാനില്ലെന്ന് സിപിഎം

തിരുവനന്തപുരം: എംടിയുടെ രാഷ്ട്രീയ വിമര്‍ശനം തള്ളി സിപിഎം. എംടി പറഞ്ഞ കാര്യത്തില്‍ പുതുമയില്ലെന്നും വിവാദങ്ങളില്‍ കക്ഷി ചേരേണ്ട കാര്യമില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഇക്കാര്യം എംടി മുന്‍പും എഴുതിയിട്ടുണ്ടെന്നാണ് സിപിഎം നിലപാട്.മുഖ്യമന്ത്രിക്കെതിരെ പറഞ്ഞതാണെന്ന രീതിയില്‍ വിവാദത്തെ വളര്‍ത്തേണ്ടതില്ലെന്നാണ് ഇന്നത്തെ യോഗത്തിന്റെ വിലയിരുത്തല്‍. അതിന് കാരണമായി സിപിഎം പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പേ എംടി എഴുതിയ ഒരു ലേഖനത്തിന്റെ ഭാഗമാണത്. അത് വായിക്കുക മാത്രമാണ് എംടി ചെയ്തത്. അതില്‍ ഏതാനും വരികള്‍ക്ക് മാത്രമെ വ്യത്യാസമുള്ളുവെന്നും അന്ന് എഴുതിയതിന്റെ ഉള്ളടക്കത്തില്‍ മാറ്റമില്ലെന്നും സിപിഎം

Full Story
[257][258][259][260][261]
 
-->




 
Close Window