|
|
|
|
|
| സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് നരേന്ദ്ര മോദി |
തൃശൂര്‍: ഗുരുവായൂരില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വധൂവരന്മാര്‍ക്ക് ആശംസ നേര്‍ന്ന മോദി തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലേക്ക് പോകുന്നതിന് ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചു.കല്യാണത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കിഴക്കേ നട വഴിയാണ് നരേന്ദ്രമോദി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്. പ്രധാനമന്ത്രിയെ ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും അഡ്മിനിസ്‌ട്രേറ്ററും ചേര്‍ന്ന് സ്വീകരിച്ചു.
മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഗുരുവായൂരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്. കൊച്ചിയില്‍ നിന്നും |
|
Full Story
|
|
|
|
|
|
|
| ഇന്ത്യ-ഗള്‍ഫ്- യൂറോപ്പ് ഇടനാഴി വികസനത്തിന് കുതിപ്പേകും, 4000 കോടിയുടെ പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ച് മോദി |
കൊച്ചി: നാലായിരം കോടിയുടെ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നടന്ന ചടങ്ങില്‍ മൂന്നു വന്‍കിട പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഷിപ്പ് യാര്‍ഡിലെ പുതിയ ഡ്രൈഡോക്ക് രാജ്യത്തിന് അഭിമാനമാണ്. പുതിയ പദ്ധതികള്‍ വികസനത്തിന്റെ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.പുതിയ പദ്ധതികല്‍ യാഥാര്‍ത്ഥ്യമായതോടെ ചരക്കുകപ്പലുകള്‍ക്ക് കാത്തുകെട്ടിക്കിടക്കേണ്ട സാഹചര്യം ഒഴിവായി. കപ്പല്‍ അറ്റകുറ്റപ്പണിക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാകും. ഇതുവഴി കോടികള്‍ വിദേശത്തേക്ക് ഒഴുകുന്നത് നില്‍ക്കും. പദ്ധതികല്‍ ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി വികസനത്തിന് കുതിപ്പേകുമെന്നും പ്രധാനമന്ത്രി |
|
Full Story
|
|
|
|
|
|
|
| യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിന് ജാമ്യം |
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ ആയിരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസിനെ ആക്രമിച്ചു, ഡിജിപി ഓഫിസ് മാര്‍ച്ചിലെ അക്രമം എന്നീ കേസുകളില്‍ കോടതി രാഹുലിനു ജാമ്യം നല്‍കി. പ്രോസിക്യൂഷന്റെ എതിര്‍പ്പു തള്ളിയാണ് കോടതി നടപടി. അറസ്റ്റിലായി എട്ടാം ദിവസമാണ് രാഹുല്‍ ജയില്‍ മോചിതനാവുന്നത്.കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത, സെക്രട്ടേറിയറ്റ് മാര്‍ച്ച് കേസില്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തിങ്കളാഴ്ച തോറും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാവണം എന്നതാണ് മുഖ്യ ജാമ്യ |
|
Full Story
|
|
|
|
|
|
|
| ഹീരാ കണ്‍സ്ട്രക്ഷന്‍ എംഡി അബ്ദുള്‍ റഷീദിന്റെ 30 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി |
കൊച്ചി: കേരളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കെട്ടിട നിര്‍മ്മാണ സ്ഥാപനമായ ഹീരാ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സ്ഥാപകന്‍ അബ്ദുള്‍ റഷീദിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. ഹീരാ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആയ അബ്ദുള്‍ റഷീദിന്റെ 30 കോടിയില്‍പ്പരം രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമാണ് നടപടി. ഹീരാ കണ്‍സ്ട്രക്ഷന്‍ കമ്പനി, അബ്ദുള്‍ റഷീദിന്റെ ട്രസ്റ്റ് ആയ ഹീരാ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ്, ഉപ കമ്പനി ഹീരാ സമ്മര്‍ ഹോളിഡേ ഹോംസ് എന്നിവയുടെ പേരിലുള്ള മൊത്തം 62 സ്ഥാവര വസ്തുക്കളാണ് കണ്ടുകെട്ടിയത്. കള്ളപ്പണം |
|
Full Story
|
|
|
|
|
|
|
| പുതിയ പാഠപുസ്തങ്ങള്‍ക്ക് അംഗീകാരം, ആക്ഷരമാല എല്ലാ ക്ലാസിലും |
തിരുവനന്തപുരം: പുതിയ പാഠപുസ്തകങ്ങള്‍ക്ക് കരിക്കുലം കമ്മറ്റി അംഗീകാരം നല്‍കിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലേക്ക് തയ്യാറാക്കിയ 173 പാഠപുസ്തകങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. കേരളത്തിന്റെ പാഠ്യപദ്ധതിയും അതിന്റെ തുടര്‍ച്ചയായി പാഠപുസ്തകങ്ങളും സമഗ്രമായ മാറ്റത്തിന് വിധേയമാകുകയാണെന്നും മന്ത്രി പറഞ്ഞു.രണ്ട് കോടി ഒന്‍പത് ലക്ഷം പാഠപുസ്തകങ്ങള്‍ വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. 900 ലധികം വരുന്ന അധ്യാപകരാണ് പാഠ്യപദ്ധതി പരിഷ്‌കരണവുമായി പ്രവര്‍ത്തിച്ചത്. ഒന്നരവര്‍ഷം നീണ്ട പ്രക്രിയായായിരുന്നെന്നും മന്ത്രി പറഞ്ഞു. മലയാള അക്ഷരമാല എല്ലാ പുസ്തകത്തിലും ഉണ്ട്.
ഏകകണ്ഠമായാണ് |
|
Full Story
|
|
|
|
|
|
|
| തൃശൂരില്‍ നരേന്ദ്രമോദിക്കെതിരേ മത്സരിക്കണമെന്നാണ് ആഗ്രഹം |
തൃശൂര്‍: തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഡിഎഫിനെതിരെ മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് ടി എന്‍ പ്രതാപന്‍ എംപി. പ്രധാനമന്ത്രിയും യുഡിഎഫും തമ്മിലാണു തൃശൂരിലെ മത്സരമെന്ന രീതിയിലാണ് കാണുന്നതെന്നും ഒരു തരത്തിലുമുള്ള ആശങ്കയില്ലെന്നും പ്രതാപന്‍ പറഞ്ഞു.ഇന്ത്യയുടെ പ്രധാനമന്ത്രി രണ്ടാം തവണയും തൃശൂര്‍ വരുമ്പോള്‍ അദ്ദേഹം മണിപ്പൂരില്‍ പോകാത്തതില്‍ സങ്കടമുണ്ട്. മാതാവിന്റെ വിശുദ്ധരൂപം തകര്‍ക്കപ്പെട്ട മണിപ്പുരില്‍ വിശ്വാസികളുടെ ഹൃദയവികാരങ്ങള്‍ എന്നെപ്പോലെയുള്ള ദൈവവിശ്വാസികളുടെ മനസ്സിലുണ്ട്. തൃശൂരിലെ പതിനായിരക്കണക്കിനു വരുന്ന സത്യവിശ്വാസികളുടെ ഹൃദയത്തിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.''അച്ചന്‍മാരേയും കന്യാസ്ത്രീകളേയും ആക്ഷേിപിച്ചതും വിശ്വാസികളുടെ |
|
Full Story
|
|
|
|
|
|
|
| ഒടുവില്‍ പൊലീസായി |
കൊച്ചി: പൊലീസ് ജീപ്പില്‍ 'പൊലീസ്' എന്ന് ഇംഗ്ലീഷില്‍ എഴുതിയതില്‍ വന്ന അക്ഷരത്തെറ്റ് തിരുത്തി പനങ്ങാട് പൊലീസ്. ശനിയാഴ്ച എറണാകുളത്തു നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ അതുവഴി വന്ന പൊലീസ് ജീപ്പില്‍ പൊലീസ് എന്നതിനു പകരം 'പൊയില്‍സ്' എന്നാണ് എഴുതിയിരുന്നത്.പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളായി സംഭവം നിറഞ്ഞു. പൊലീസ് ശനിയാഴ്ച തന്നെ സ്റ്റിക്കര്‍ നീക്കം ചെയ്തു.പഴയ സ്റ്റിക്കര്‍ മോശമായതിനെ തുടര്‍ന്നായിരുന്നു ശനിയാഴ്ച രാവിലെ പൂത്തോട്ടയിലെ സ്ഥാപനത്തില്‍ നിന്നു പുതിയ സ്റ്റിക്കര്‍ ഒട്ടിച്ചത്. പിന്നാലെയാണ് അബദ്ധം ശ്രദ്ധയില്‍പ്പെട്ടത്. |
|
Full Story
|
|
|
|
|
|
|
| മാസപ്പടി വിവാദം: അന്വേഷണ ഉത്തരവ് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം |
കൊച്ചി: മാസപ്പടി വിവാദത്തില്‍ കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്റെ അന്വേഷണം ഉണ്ടോയെന്ന് കോടതി ചോദിച്ചു. അന്വേഷണ ഉത്തരവ് വെള്ളിയാഴ്ചയ്ക്കകം ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി.മാസപ്പടി വിവാദത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ അന്വേഷണം വേണമെന്നാണ് ഹര്‍ജിക്കാരനായ ഷോണ്‍ ജോര്‍ജ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കമ്പനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണ ഉത്തരവിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാനാണ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ അന്വേഷണം വേണമെന്നാണ് താന്‍ |
|
Full Story
|
|
|
|
| |