Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അയോധ്യ രാമക്ഷേത്രത്തിന് സമീപം കോടിക്കണക്കിന് രൂപ ചെലവിട്ട് സ്ഥലം വാങ്ങി അമിതാഭ് ബച്ചന്‍
reporter

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപത്ത് കോടിക്കണക്കിന് രൂപ ചെലവിട്ട് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍ സ്ഥലം വാങ്ങിയതായി റിപ്പോര്‍ട്ട്. എത്ര സെന്റ് ഭൂമിയാണ് വാങ്ങിയതെന്നും എത്ര വിലയ്ക്കാണ് വാങ്ങിയതെന്നും വെളിപ്പെടുത്തിയിട്ടില്ല. ഏകദേശം പതിനായിരം സ്‌ക്വയര്‍ ഫീറ്റ് ഭുമിയാണെന്നും ഇതിനായി 14.5 കോടി രൂപ ചെലവിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.സരയൂ തീരത്ത് 51 ഏക്കര്‍ നീണ്ടുകിടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ ജനുവരി 22ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ള പതിനൊന്നായിരം ക്ഷണിക്കപ്പെട്ട അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും.

അമിതാഭ് ബച്ചന്‍ ഉള്‍പ്പടെ നിരവധി ബോളിവുഡ് താരങ്ങള്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്.അയോധ്യയ്ക്ക് തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു. അയോധ്യയിലെ ആത്മീയതയും സംസ്‌കാര സമ്പന്നതയും അതിര്‍ത്തികള്‍ക്കപ്പുറം വൈകാരികമായ ബന്ധം സൃഷ്ടിക്കുന്നു. ആഗോള ആത്മീയ കേന്ദ്രത്തില്‍ ഒരു വീട് നിര്‍മിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ബച്ചന്‍ പറഞ്ഞു.അമിതാഭിന്റെ ജന്മസ്ഥമായ അലഹബാദില്‍ നിന്ന് അയോധ്യയിലേക്ക് നാലുമണിക്കൂര്‍ ദുരമാണ് ഡ്രൈവ് സമയം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൗസ് ഓഫ് അഭിനന്ദന്‍ ലോധയില്‍ (എച്ച്ഒഎബിഎല്‍) നിന്നാണ് ബച്ചന്‍ സ്ഥലം വാങ്ങിയത്.

 
Other News in this category

 
 




 
Close Window