Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
UK Special
  18-01-2024
ട്രെയിന്‍ ടിക്കറ്റ് മിഷനുകള്‍ യാത്രക്കാരെ കൊള്ളയടിക്കുന്നു, ഈടാക്കുന്നത് ഓണ്‍ലൈന്‍ ബുക്കിങ്ങിനെക്കാള്‍ അധികം തുക

ലണ്ടന്‍: റെയില്‍വേ സ്റ്റേഷനുകളിലെ ട്രെയിന്‍ ടിക്കറ്റ് മിഷനുകളില്‍ നിന്ന് ടിക്കറ്റ് എടുക്കുന്ന യാത്രക്കാരെ കൊള്ളയടിക്കുന്നതായുള്ള പരാതി വ്യാപകമായി. പലപ്പോഴും ഓണ്‍ലൈന്‍ ടിക്കറ്റ് എടുക്കുന്നവരെക്കാള്‍ ഇരട്ടി ചാര്‍ജ് ആണ് ടിക്കറ്റ് മിഷനുകളില്‍ നിന്ന് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് നല്‍കേണ്ടതായി വരുന്നത്. കണ്‍സ്യൂമര്‍ ഗ്രൂപ്പ് നടത്തിയ അന്വേഷണത്തില്‍ ശരാശരി 50% വരെ സ്റ്റേഷനുകളില്‍ ടിക്കറ്റ് എടുക്കുമ്പോള്‍ കൂടുതല്‍ നല്‍കേണ്ടതായി വരുന്നതായി ആണ് കണ്ടെത്തിയിരിക്കുന്നത്.

ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പരിമിതികളുള്ളവരാണ് ഈ കൊള്ളയ്ക്ക് വിധേയമാകുന്നത്. ഇംഗ്ലണ്ടിലെ നൂറുകണക്കിന് റെയില്‍

Full Story
  18-01-2024
നോട്ടിങ്ഹാമിലെ റാംപ്ടണ്‍ ഹോസ്പിറ്റല്‍ ഉള്‍പ്പെടെ ആശുപത്രികളില്‍ കാര്യങ്ങള്‍ സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടനിലെ സുരക്ഷയുള്ള മൂന്ന് ആശുപത്രികളില്‍ ഒന്നില്‍ രോഗികളും ജീവനക്കാരും സുരക്ഷിതരല്ലെന്ന് റിപ്പോര്‍ട്ട്. നോട്ടിങ്ഹാമിലെ റാംപ്ടണ്‍ ഹോസ്പിറ്റല്‍ ഉള്‍പ്പെടെ ആശുപത്രികളില്‍ കാര്യങ്ങള്‍ പ്രതിസന്ധിയിലാണ്. രോഗികളെ ജീവനക്കാരില്ലാത്തതിന്റെ പേരില്‍ പൂട്ടിയിടേണ്ടിവരുന്നു. ചില രോഗികള്‍ സ്വംയ മുറിവേല്‍പ്പിക്കുന്ന സാഹചര്യം വരെയുണ്ടായി.കെയര്‍ ക്വാളിറ്റി കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ജീവനക്കാരുടെ പകുതിയെങ്കിലും ഒരു വാര്‍ഡിലേക്ക് വേണ്ടിവരുമ്പോള്‍ രോഗികളെ ശ്രദ്ധിക്കാനാകാതെ പൂട്ടിയിടേണ്ടിവരുന്നു. സിഡി ഉപയോഗിച്ചും ക്ലോക്കിന്റെ സൂചി ഉപയോഗിച്ചും സ്വയം മുറിവേല്‍പ്പിക്കുന്ന സംഭവങ്ങള്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട്

Full Story
  18-01-2024
ഒരു ലക്ഷം ജീവനക്കാര്‍ സമരമുഖത്തേക്ക്, 16 യൂണിയനുകള്‍ സമരത്തിലേക്ക്

ലണ്ടന്‍: നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഒരു ലക്ഷത്തിലേറെ പെപൊതുമേഖല ജീവനക്കാര്‍ പണിമുടക്കിന് ഇറങ്ങുകയാണ്. നഴ്സുമാരും അധ്യാപകരും ബസ് ജീവനക്കാരും ഉള്‍പ്പെടെ സമരത്തിന് ഇറങ്ങുമ്പോള്‍ സാധാരണക്കാരുടെ ജീവിതത്തെ ഇതു സാരമായി ബാധിക്കും.വേതന വര്‍ദ്ധനവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ 16 യൂണിയനുകളാണ് സംയുക്തമായി സമരത്തിന് ഇറങ്ങുന്നത്. ബസ് ട്രെയിന്‍ ഗതാഗതം സ്തംഭിക്കുന്നതോടെ സ്‌കൂള്‍ പ്രവര്‍ത്തനം നിലക്കും. നഴ്സുമാരുടെ സമരം ആരോഗ്യ മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കും.ബെല്‍ഫാസ്റ്റ്, ലണ്ടന്‍ഡെറി, ഒമാഗ്, എന്നിസ്‌കില്ലെന്‍ തുടങ്ങി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും സമരക്കാരുടെ റാലികളുണ്ടാകും.

അത്യാവശ്യമില്ലാത്ത യാത്രകള്‍

Full Story
  17-01-2024
വാലിബന്‍ റിലീസാകുമ്പോള്‍ യുകെയില്‍ ഫാന്‍സ് മീറ്റ് നടത്തും: യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും മലൈക്കോട്ടൈ വാലിബന്‍ എത്തും
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിന്റെ മഹാ നടന്‍ മോഹന്‍ലാലിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'മലൈക്കോട്ടേ വാലിബന്‍' ജനുവരി 25 മുതല്‍ ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. മലൈക്കോട്ടേ വാലിബന്റെ ബ്രഹ്‌മാണ്ഡ റിലീസിനോടനുബന്ധിച്ച് യുകെയില്‍ 'വാലിബന്‍ ഫെസ്റ്റിവല്‍' എന്ന പേരില്‍ മോഹന്‍ലാല്‍ ഫാന്‍സ്മീറ്റ്, ക്ലബ് നൈറ്റ് അടക്കം വിവിധ ഇനം പരിപാടികളാണ് ആര്‍എഫ് ടി ഫിലിംസ് ഒരുക്കിയിട്ടുള്ളത്.

ലിജോ ജോസ് പെല്ലിശ്ശേരിയും (Lijo Jose Pellissery) മോഹന്‍ലാലും (Mohanlal) ആദ്യമായി ഒന്നിക്കുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് ലോകമെമ്പാടുമുള്ള മലയാള സിനിമാ പ്രേക്ഷകര്‍ നോക്കികാണുന്നത്.

മലയാള സിനിമയുടെ ഏറ്റവും വലിയ ഓവര്‍സീസ് വിതരണക്കാരായ ആര്‍ എഫ് ടി
Full Story
  17-01-2024
ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് എതിരേ 60 എംപിമാരുടെ അട്ടിമറി നീക്കം : ഇമിഗ്രേഷന്‍ ബില്‍ അസാധുവാക്കാന്‍ വന്‍ നീക്കങ്ങള്‍
60 ടോറി എംപിമാര്‍ റുവാന്‍ഡ ഇമിഗ്രേഷന്‍ ബില്ലിനെതിരെ വിമതനീക്കത്തിന്. വിവാദമായ റുവാന്‍ഡ ഇമിഗ്രേഷന്‍ ബില്‍ സഭയില്‍ വീണ്ടും അവതരിപ്പിക്കുമ്പോള്‍ 60 ടോറി എംപിമാര്‍ വിമതനീക്കം നടത്തി ബില്ലിനെ പൊട്ടിക്കുമെന്നാണ് ഭീഷണി. ഇത് അതിജീവിക്കാന്‍ സുനാകിന് സാധിക്കാതെ പോയാല്‍ മന്ത്രിസഭ പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് സൂചന.

പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍മാരായ ലീ ആന്‍ഡേഴ്സണും, ബ്രെന്‍ഡന്‍ ക്ലാര്‍ക്ക് സ്മിത്തും നിയമം കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് രാജിവെച്ചത് പ്രധാനമന്ത്രിക്ക് അവസാനനിമിഷം തിരിച്ചടിയായി. മുന്‍ ക്യാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ 60 എംപിമാരാണ് നിയമം കടുപ്പിച്ച് യൂറോപ്യന്‍ ജഡ്ജിമാരുടെ ഇടപെടല്‍ തടയണമെന്ന് ആവശ്യപ്പെട്ട് വിമതപക്ഷത്തുള്ളത്.

കെമി
Full Story
  17-01-2024
റുവാന്‍ഡ ബില്‍: ലീ ആന്‍ഡേഴ്‌സണ്‍ ടോറി ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

ലണ്ടന്‍: ഋഷി സുനകിന്റെ റുവാന്‍ഡ ബില്ലിനോട് വിമുഖത പ്രകടിപ്പിച്ച് രണ്ട് ടോറി പാര്‍ട്ടി അംഗങ്ങള്‍ രാജിവച്ചു. ഡപ്യൂട്ടി ചെയര്‍മാരായ ലീ ആന്‍ഡേഴ്‌സണും ബ്രണ്ടന്‍ ക്ലാര്‍ക്ക്-സ്മിത്തുമാണ് രാജിവച്ചത്. പ്രധാനമന്ത്രിയായതിന് ശേഷം ഋഷി സുനക് മന്ത്രിസഭാ നേരിടുന്ന ഏറ്റവും വലിയ കലാപമാണ് നിലവില്‍ നടക്കുന്നത്. പ്രതിപക്ഷത്തോടൊപ്പം 30 ടോറി പ്രവര്‍ത്തകര്‍ വോട്ട് ചെയ്താല്‍ ബില്‍ നിരസിക്കപെടും. ഇതൊക്കെ ആണ് സ്ഥിതിയെങ്കിലും ബുധനാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ ബില്‍ മൊത്തത്തില്‍ പാസാകുമെന്ന വിശ്വാസത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. അഭയാര്‍ത്ഥികളെ റുവാണ്ടയിലേക്ക് അയക്കാനും ചെറിയ ബോട്ടുകളില്‍ ചാനല്‍ കടക്കുന്നതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കാനുമുള്ള ഗവണ്‍മെന്റിന്റെ

Full Story
  17-01-2024
ഉയര്‍ന്ന കാര്‍ ഇന്‍ഷൂറന്‍സ് യുവ ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടിയാകുന്നു, വര്‍ധന ആയിരം പൗണ്ടിനടുത്ത്

ലണ്ടന്‍: ഉയര്‍ന്ന കാര്‍ ഇന്‍ഷുറന്‍സില്‍ ഏറ്റവും കൂടുതല്‍ വലയുന്നത് യുവ ഡ്രൈവര്‍മാരാണെന്ന് റിപ്പോര്‍ട്ട്. പലര്‍ക്കും ഏകദേശം £3,000 പ്രീമിയം വരെ നല്‍കേണ്ടി വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരാശരി 17-20 വയസ് പ്രായമുള്ളവരുടെ ഇന്‍ഷുറന്‍സ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1,000 പൗണ്ടിലധികം വര്‍ദ്ധിച്ചതായി അന്വേഷണത്തില്‍ കണ്‍ഫ്യൂസ്ഡ് ഡോട്ട് കോം എന്ന സ്ഥാപനം തയാറാക്കിയ റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഈ വര്‍ഷം ശരാശരി ഡ്രൈവര്‍മാര്‍ക്ക് കാര്‍ ഇന്‍ഷുറന്‍സില്‍ 58% കൂടുതല്‍ നല്‍കേണ്ടി വരുന്നുണ്ട്. കോവിഡിന് ശേഷമുള്ള ക്ലെയിമുകളും ഉയര്‍ന്ന ജീവിത ചിലവുകളുമാണ് ഇതിന് കാരണമെന്ന് കണ്‍ഫ്യൂസ്ഡ് ഡോട്ട് കോം പറയുന്നു.

സെക്കന്‍ഡ്

Full Story
  17-01-2024
ബ്രിട്ടനില്‍ പണപ്പെരുപ്പം വീണ്ടും താഴുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: യുകെയിലെ പതിവ് ശമ്പള വര്‍ദ്ധന നവംബര്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ 6.6 ശതമാനത്തിലേക്ക് താഴ്ന്നതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകള്‍. പ്രതീക്ഷിച്ച നിലയില്‍ ശമ്പളവര്‍ദ്ധന തണുക്കുന്നത് ബ്രിട്ടന്റെ പണപ്പെരുപ്പത്തില്‍ അനുഗ്രഹമായി മാറുകയാണ്. ഇതിന് മുന്‍പുള്ള മൂന്ന് മാസങ്ങളില്‍ ശമ്പള വര്‍ദ്ധന 7.2 ശതമാനത്തിലായിരുന്നു. ശമ്പള സമ്മര്‍ദം കുറയുന്നത് പലിശ നിരക്ക് കുറയ്ക്കുന്നത് നേരത്തെയാക്കാനുള്ള നീക്കം ത്വരിതപ്പെടുത്തും. ഇതോടെ രാജ്യത്തിന്റെ പണപ്പെരുപ്പ നിരക്ക് ഈ മാസം 3.8 ശതമാനത്തിലേക്ക് താഴുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. സ്പ്രിംഗ് സീസണില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്ന 2% നിരക്ക് സാധ്യമാണെന്നും ഇവര്‍ പ്രവചിക്കുന്നു.

Full Story
[537][538][539][540][541]
 
-->




 
Close Window