Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
UK Special
  17-01-2024
രാജ്യം കൊടും തണുപ്പിലേക്ക്, അര്‍ധരാത്രി താപനില മൈനസ് 15 ലേക്ക്

ലണ്ടന്‍: യുകെയില്‍ ശൈത്യത്തിന്റെ തോത് വര്‍ദ്ധിപ്പിച്ച് കൊണ്ട് തണുപ്പേറിയ രാത്രികള്‍ തുടരുന്നു. താപനില യുകെയിലെ ചില ഭാഗങ്ങളില്‍ രാത്രിയോടെ -15 സെല്‍ഷ്യസ് വരെ റെക്കോര്‍ഡ് താഴ്ച രേഖപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. സ്‌കോട്ട്ലണ്ട്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, നോര്‍ത്ത് വെയില്‍സിലെ ഭാഗങ്ങളില്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച വരെ മഞ്ഞിനും, ഐസിനുമുള്ള മഞ്ഞജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 3ന് രേഖപ്പെടുത്തിയ ശൈത്യകാല റെക്കോര്‍ഡായ -12.5 സെല്‍ഷ്യസ് ഇന്ന് രാത്രി തിരുത്തപ്പെടുമെന്നാണ് കരുതുന്നത്. രാവിലെ -9 സെല്‍ഷ്യസിലെത്തിയ താപനില രാത്രിയോടെ -15 സെല്‍ഷ്യസില്‍ എത്തുമെന്നാണ് മുന്നറിയിപ്പ്. തണുപ്പേറിയ ആര്‍ട്ടിക് കാറ്റ് വീശിയതോടെ നൂറിലേറെ സ്‌കൂളുകള്‍ വിവിധ

Full Story
  17-01-2024
റുവാന്‍ഡ ഇമിഗ്രേഷന്‍ ബില്ലിനെതിരേ 60 ടോറി എംപിമാര്‍ രംഗത്ത്

ലണ്ടന്‍: ബ്രിട്ടനില്‍ മന്ത്രിസഭ നിലംപതിക്കുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം. വിവാദമായ റുവാന്‍ഡ ഇമിഗ്രേഷന്‍ ബില്‍ സഭയില്‍ വീണ്ടും അവതരിപ്പിക്കുമ്പോള്‍ 60 ടോറി എംപിമാര്‍ വിമതനീക്കം നടത്തി ബില്ലിനെ പൊട്ടിക്കുമെന്നാണ് ഭീഷണി. ഇത് അതിജീവിക്കാന്‍ ഋഷി സുനാകിന് സാധിക്കാതെ പോയാല്‍ മന്ത്രിസഭ പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് സൂചന. പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍മാരായ ലീ ആന്‍ഡേഴ്സണും, ബ്രെന്‍ഡന്‍ ക്ലാര്‍ക്ക് സ്മിത്തും നിയമം കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് രാജിവെച്ചത് പ്രധാനമന്ത്രിക്ക് അവസാനനിമിഷം തിരിച്ചടിയായി. മുന്‍ ക്യാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ 60 എംപിമാരാണ് നിയമം കടുപ്പിച്ച് യൂറോപ്യന്‍

Full Story
  16-01-2024
യുകെയില്‍ നിന്നു നാട്ടിലെത്തിയ മലയാളി വനിതാ ഡോക്ടര്‍ അറസ്റ്റില്‍: ഒന്നര കോടി കബളിപ്പിച്ചത് ആയുര്‍വേദ ആശുപത്രിയില്‍
യുകെയില്‍ നിന്നു നാട്ടിലെത്തിയ ഡോക്ടര്‍ അറസ്റ്റില്‍. കോതമംഗലം തൃക്കാരിയൂര്‍ വെളിയത്ത് വിനായകം ഡോ. ലക്ഷ്മി നായര്‍ (25) ആണ് അറസ്റ്റിലായത്. യുകെയില്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്ന ഡോ. ലക്ഷ്മി ഡിസംബര്‍ 28ന് നിശ്ചയിച്ചിരുന്ന വിവാഹത്തിനായാണ് നാട്ടില്‍ എത്തിയത്. വ്യാജ ഡിജിറ്റല്‍ രേഖകള്‍ സൃഷ്ടിച്ചും സോഫ്റ്റ്വെയറില്‍ കൃത്രിമം നടത്തിയും ആയുര്‍വേദ ഉപകരണ നിര്‍മാണ കമ്പനിയില്‍ നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെന്നാണ് ലക്ഷ്മിക്ക് എതിരേയുള്ള പരാതി. ലക്ഷ്മിയുടെ അമ്മ രാജശ്രീ എസ്. പിള്ള (52)യേയും പോലീസ് അറസ്റ്റ് ചെയ്തു.
ആയുര്‍വേദ ഉപകരണങ്ങള്‍ നിര്‍മിച്ച് വിദേശങ്ങളില്‍ ഉള്‍പ്പെടെ വില്‍പന നടത്തുന്ന ദ്രോണി ആയുര്‍വേദാസിന്റെ മൂവാറ്റുപുഴയിലെ ഓഫിസിലാണു കൃത്രിമം നടത്തി പണം തട്ടിയത്. കമ്പനിയിലെ അക്കൗണ്ട്‌സ്
Full Story
  16-01-2024
കൊടും മഞ്ഞിനു പുറമേ ആര്‍ട്ടിക് മേഖലയില്‍ നിന്നു തണുത്ത കാറ്റും: ബുധന്‍, വ്യാഴം ദിവസങ്ങള്‍ തണുത്തുറയും
ആര്‍ട്ടിക് കാറ്റ് സൗത്ത് മേഖലയില്‍ നിന്നും പ്രവേശിക്കുന്നതോടെ തണുപ്പും, മഞ്ഞുവീഴ്ചയും കഠിനമാകും.

മഴ, ആലിപ്പഴം, മഞ്ഞ് എന്നിവ നോര്‍ത്ത് മേഖലയിലാണ് പടരുക. ഇതോടെ റോഡുകളില്‍ ഐസ് നിറയുകയും ചെയ്യും. നോര്‍ത്തേണ്‍ സ്‌കോട്ട്ലണ്ടില്‍ 20 സെന്റിമീറ്റര്‍ വരെയുള്ള മഞ്ഞുവീഴ്ചയാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്. മറ്റിടങ്ങളിലാകട്ടെ വെയിലും, ഉണക്കുമുള്ള കാലാവസ്ഥയും ലഭിക്കും.

ലണ്ടനിലെയും, ഹോം കൗണ്ടികളിലെയും ജനങ്ങള്‍ ഉറക്കം ഉണരുന്നത് -4 സെല്‍ഷ്യസിലേക്കായിരിക്കും. ഇന്നലെ രാത്രി സ്‌കോട്ട്ലണ്ടിലെ ടുളോക് ബ്രിഡ്ജില്‍ എല്ല് മരവിപ്പിക്കുന്ന -10 സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി മെറ്റ് ഓഫീസ് വ്യക്തമാക്കി. സ്‌കോട്ട്ലണ്ട്, നോര്‍ത്ത് വെയില്‍സ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ മഞ്ഞ്, ഐസ്
Full Story
  16-01-2024
ബംഗളൂരുവില്‍ യുകെ സ്വദേശിനിക്കു നേരേ ലൈംഗികാതിക്രമം

ബെംഗളൂരു: ഹംപി എക്സ്പ്രസില്‍ യുകെ സ്വദേശിയായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച റെയില്‍വേ കരാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍.ബാഗല്‍കോട്ട് സ്വദേശി ബസവരാജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ ഇയാളെ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. സംഭവം നടന്നത് കഴിഞ്ഞദിവസം രാത്രി ഹൊസപേട്ടിനും ബെംഗളൂരുവിനും ഇടയിലായിരുന്നു.

ശാരീരികസുഖമില്ലായിരുന്ന യുവതിക്ക് സഹായം വാഗ്ദാനംചെയ്താണ് ജീവനക്കാരന്‍ ലൈംഗികമായി ഉപദ്രവിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്ക് തീവണ്ടിയില്‍ കിടക്കകളുടെ ചുമതലയാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ബെംഗളൂരുവിലെത്തിയ യുവതി സുഹൃത്തുക്കളെ വിളിച്ച് വിവരം അറിയിച്ചശേഷം പോലീസില്‍ പരാതി

Full Story
  16-01-2024
ലക്ഷ്യം പ്രതിവര്‍ഷം ആയിരം റിക്രൂട്ട്‌മെന്റുകള്‍, നോര്‍ക്ക അധികൃതരുമായി ചര്‍ച്ച നടത്തി യുകെ സംഘം

തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ (യുകെ) നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് പ്രതിനിധിസംഘം നോര്‍ക്ക അധികൃതരുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി. വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ പ്രതിവര്‍ഷം 1000 പ്ലസ് റിക്രൂട്ട്‌മെന്റുകള്‍ (പ്രോജക്റ്റ് 1000പ്ലസ്) സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കൂടിക്കാഴ്ചയില്‍ നോര്‍ക്ക റൂട്ട്‌സ് സിഇഒ കെഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി എന്നിവര്‍ വ്യക്തമാക്കി. ഡോക്ടര്‍മാര്‍,നഴ്‌സുമാര്‍ എന്നിവരെ കൂടാതെ ആരോഗ്യമേഖലയില്‍ നിന്നുളള മറ്റ് പ്രൊഷണലുകള്‍ക്കൂടി അവസരം ലഭ്യമാക്കുന്നതാണിത്. കഴിഞ്ഞ മൂന്നു യു.കെ കരിയര്‍ ഫെറുകള്‍ സംബന്ധിച്ചും യോഗത്തില്‍ വിശദമായി വിലയിരുത്തി. യു.കെ യിലേയ്ക്കുളള റിക്രൂട്ട്‌മെന്റ്

Full Story
  16-01-2024
വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിച്ചുരുക്കാന്‍ വിരമിച്ച ഡോക്ടര്‍മാരെ തിരിച്ചെത്തിക്കുന്നു

ലണ്ടന്‍: വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ നിലവിലെ ജീവനക്കാര്‍ ഒരു ഭാഗത്ത് സമരം തുടങ്ങും. അതുവരെയുള്ള ഗുണങ്ങള്‍ പോയിക്കിട്ടും. ഇക്കഴിഞ്ഞ രണ്ട് മാസങ്ങളില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം എത്രത്തോളം പ്രത്യാഘാതം സൃഷ്ടിച്ചെന്ന് ഇനിയും വിവരങ്ങള്‍ പുറത്തുവരാന്‍ ഇരിക്കുന്നതേയുള്ളൂ. ഈ ഘട്ടത്തിലാണ് വിരമിച്ച ഡോക്ടര്‍മാരെ തിരിച്ചെത്തിച്ച് വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ബാക്ക്-ടു-വര്‍ക്ക് സ്‌കീം നടപ്പാക്കുന്നത്. ഫ്ളെക്സിബിള്‍ ജോലി സമയവും, റിമോട്ട് വര്‍ക്കിംഗും ഉള്‍പ്പെടെ അനുവദിച്ച് കണ്‍സള്‍ട്ടന്റുമാരെ ആകര്‍ഷിക്കാമെന്നാണ് മേധാവികളുടെ പ്രതീക്ഷ. എന്‍എച്ച്എസ് എമെറിറ്റസ് പൈലറ്റ് സ്‌കീം ഇംഗ്ലണ്ടില്‍ ഉടനീളം ഒരു

Full Story
  16-01-2024
ആര്‍ട്ടിക് തണുപ്പ് വീശുന്നതോടെ ശൈത്യം വര്‍ധിക്കും

ലണ്ടന്‍: അര്‍ദ്ധരാത്രിയില്‍ -10 സെല്‍ഷ്യസ് വരെ താഴ്ന്ന താപനില. ഇതിന് ശേഷം യുകെയെ തേടിയെത്തുന്നത് -4 സെല്‍ഷ്യസ് താപനിലയും. കുറഞ്ഞ് നില്‍ക്കുന്ന താപനിലയില്‍ ശക്തമായ തണുത്തുറയലും, കനത്ത മഞ്ഞും, യാത്രാ ദുരിതങ്ങളുമാണ് യുകെയില്‍ പടരുന്നത്. ആര്‍ട്ടിക് കാറ്റ് സൗത്ത് മേഖലയില്‍ നിന്നും പ്രവേശിക്കുന്നതോടെ തണുപ്പും, തണുത്തുറയലും ഇന്ന് വ്യാപകമാകും. മഴ, ആലിപ്പഴം, മഞ്ഞ് എന്നിവ നോര്‍ത്ത് മേഖലയിലാണ് പടരുക. ഇതോടെ റോഡുകളില്‍ ഐസ് നിറയുകയും ചെയ്യും.

നോര്‍ത്തേണ്‍ സ്‌കോട്ട്ലണ്ടില്‍ 20 സെന്റിമീറ്റര്‍ വരെയുള്ള മഞ്ഞുവീഴ്ചയാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്. മറ്റിടങ്ങളിലാകട്ടെ വെയിലും, ഉണക്കുമുള്ള കാലാവസ്ഥയും ലഭിക്കും. ലണ്ടനിലെയും,

Full Story
[538][539][540][541][542]
 
-->




 
Close Window